ധരംശാല: ശ്രീലങ്കയ്‌ക്കെതിരായ രണ്ടാം ടി20 മത്സരത്തില്‍ ഇന്ത്യയ്‌ക്ക് 7 വിക്കറ്റിന്‍റെ മിന്നുന്ന ജയം. ലങ്ക ഉയര്‍ത്തിയ 184 റണ്‍സ് വിജയ ലക്ഷ്യം മൂന്ന് വിക്കറ്റുകള്‍ മാത്രം നഷ്ടപ്പെടുത്തി 11 പന്തുകള്‍ ബാക്കി നില്‍ക്കെയാണ് ഇന്ത്യ മറികടന്നത്. സ്‌കോര്‍: ശ്രീലങ്ക 183/5 (20), ഇന്ത്യ 186/3 (17.1). ജയത്തോടെ മൂന്ന് മത്സര പരമ്പരയില്‍ ഇന്ത്യ 2-0ന് സ്വന്തമാക്കി. രോഹിത് ശര്‍മ ഇന്ത്യയുടെ ടി20 ക്യാപ്റ്റനായതിന് പിന്നാലെ തുടര്‍ച്ചയായ മൂന്നാം പരമ്പര നേട്ടം കൂടിയാണിത്.
തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും വെടിക്കെട്ട് പ്രകടനം നടത്തി പുറത്താവതെ നിന്ന ശ്രേയസ് അയ്യരാണ് ഇന്ത്യയുടെ വിജയശില്‍പി. 44 പന്തുകളില്‍ ആറ് ഫോറും, നാല് സിക്‌സും ഉള്‍പ്പെടെ 74 റണ്‍സാണ് താരം അടിച്ച് കൂട്ടിയത്.
18 പന്തില്‍ 45 റണ്‍സടിച്ച് പുറത്താവാതെ നിന്ന രവീന്ദ്ര ജഡേജയും, 25 പന്തില്‍ 39 റണ്‍സെടുത്ത സഞ്ജു സാംസണും ശ്രേയസിന് കൂട്ടായി. രോഹിത് ശര്‍മ (1), ഇഷന്‍ കിഷന്‍ (16) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന.
ലങ്കയ്‌ക്കായി ലഹിരു കുമാര മൂന്ന് ഓവറില്‍ 31 റണ്‍സ് വഴങ്ങി രണ്ട് വിക്കറ്റും, ദുഷ്മന്ത ചമീര 3.1ഓവറില്‍ഡ 39 റണ്‍സ് വഴങ്ങി ഒരു വിക്കറ്റും വീഴ്‌ത്തി.