ബര്‍മിങ്ഹാം : കോമണ്‍വെല്‍ത്ത് ഗെയിംസ് ക്രിക്കറ്റിൽ ഇന്ത്യന്‍ വനിതകള്‍ സെമിയിൽ. ബാര്‍ബഡോസിനെതിരെ 100 റണ്‍സിന്‍റെ തകര്‍പ്പൻ ജയത്തോടെയാണ് അവസാന നാലിൽ ഇടം ഉറപ്പാക്കിയത്. നിശ്ചിത 20 ഓവറിൽ ഇന്ത്യ നേടിയ 163 റൺസ് പിന്തുടർന്ന ബാര്‍ബഡോസ് എട്ട് വിക്കറ്റ് നഷ്‌ടത്തിൽ 62 റൺസിൽ ഒതുങ്ങി.
ഇന്ത്യയുടെ 163 റൺസ് പിന്തുടർന്ന ബാര്‍ബഡോസ് ഒരു സാഹചര്യത്തിലും വിജയപ്രതീക്ഷ നൽകിയിരുന്നില്ല. സൂപ്പര്‍താരം ഡീന്‍ഡ്ര ഡോട്ടിന്‍ പൂജ്യത്തിനും ക്യാപ്‌റ്റന്‍ ഹെയ്‌ലി മാത്യൂസ് 9 റൺസിനും വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ കിസിയ നൈറ്റ് മൂന്നിനും മടങ്ങി. നാലാമതായി ക്രീസിലെത്തി 16 റണ്‍സെടുത്ത കിഷോണ നൈറ്റാണ് ബാര്‍ബഡോസ് നിരയിലെ ടോപ് സ്‌കോറര്‍.