സെന്‍റ് കിറ്റ്സ് :ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് ടി20 പരമ്പരയിലെ രണ്ടാം മത്സരം വൈകിയതില്‍ ക്ഷമ ചോദിച്ച് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ്. സെന്‍റ് കീറ്റ്‌സിലെ വാര്‍ണര്‍ പാര്‍ക്കില്‍ എട്ട് മണിക്ക് നിശ്ചിയിച്ചിരുന്ന മത്സരം 11 മണിയിലേക്ക് പുനഃക്രമീകരിച്ചിരിക്കുകയാണ്. ട്രിനിഡാഡില്‍ നിന്നും ഇരു ടീമുകളുടെയും കിറ്റുകള്‍ അടങ്ങിയ ലഗേജ് എത്തിക്കാന്‍ താമസിക്കുന്നതിനാലാണ് മത്സരം ആരംഭിക്കാന്‍ വൈകുന്നത്.
IND VS WI | ടീം-കിറ്റുകളെത്തിക്കുന്നതില്‍ താമസം, ഇന്ത്യ - വെസ്‌റ്റിന്‍ഡീസ് രണ്ടാം ടി20യുടെ സമയം മാറ്റി
ഇന്ത്യ-വെസ്‌റ്റിന്‍ഡീസ് പരമ്പരയിലെ ആദ്യ മത്സരം നടന്ന ട്രിനിഡാഡില്‍ നിന്ന് ഇരു ടീമുകളുടെയും കിറ്റുകള്‍ അടങ്ങിയ ലഗേജ് എത്തിക്കാന്‍ താമസിച്ചതിനാലാണ് രണ്ടാം മത്സരം ആരംഭിക്കാന്‍ വൈകിയത്. ഔദ്യോഗിക വാര്‍ത്താക്കുറിപ്പിലൂടെയാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് ഇക്കാര്യം വ്യക്തമാക്കിയത്
പത്ത് മണിക്ക് മത്സരം ആരംഭിക്കുമെന്നാണ് നേരത്തെ വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് അറിയിച്ചിരുന്നത്. ബോര്‍ഡിന്‍റെ നിയന്ത്രണത്തിലല്ലാത്ത ചിലകാരണങ്ങള്‍ കൊണ്ടാണ് താരങ്ങളുടെ കിറ്റുകള്‍ എത്തിക്കുന്നതില്‍ താമസം വന്നതെന്ന് നേരത്തെ പുറത്തിറക്കിയ വാര്‍ത്താക്കുറിപ്പില്‍ വിന്‍ഡീസ് ക്രിക്കറ്റ് വ്യക്തമാക്കിയിരുന്നു. പ്രദേശിക സമയം 12.30ന് (ഇന്ത്യന്‍ സമയം രാത്രി 10ന്) മത്സരം ആരംഭിക്കാന്‍ കഴിയുമെന്നുമാണ് വിന്‍ഡീസ് ക്രിക്കറ്റ് ബോര്‍ഡ് നേരത്തെ അറിയിച്ചിരുന്നത്. ആരാധകര്‍ക്കും, സ്‌പോണ്‍സര്‍മാര്‍ക്കും ഉണ്ടായ ബുദ്ധിമുട്ടില്‍ ഖേദം പ്രകടിപ്പിക്കുന്നതായും വിന്‍ഡീസ് ബോര്‍ഡ് വാര്‍ത്താക്കുറിപ്പില്‍ കൂട്ടിച്ചേര്‍ത്തു.