ട്രിനിഡാഡ്: വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി ക്യാപ്റ്റന്‍ രോഹിത് ശര്‍മ ഉള്‍പ്പെടെയുള്ള താരങ്ങള്‍ ട്രിനിഡാഡിലെത്തി. ദിനേശ് കാര്‍ത്തിക്, റിഷഭ് പന്ത്, ആര്‍ അശ്വിന്‍, ഭുവനേശ്വര്‍ കുമാര്‍, കുല്‍ദീപ് യാദവ് തുടങ്ങിയ താരങ്ങളാണ് രോഹിത്തിനൊപ്പമുള്ളത്. കളിക്കാര്‍ ട്രിനിഡാഡിലെത്തിയ വീഡിയോ ബിസിസിഐ ട്വിറ്ററില്‍ പങ്കുവെച്ചിട്ടുണ്ട്.
വിശ്രമം അനുവദിച്ചതിനെ തുടര്‍ന്ന് നിലവില്‍ പുരോഗമിക്കുന്ന ഏകദിന പരമ്പരയില്‍ ഇവരില്‍ പലരും ഉള്‍പ്പെട്ടിരുന്നില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ വെറ്ററന്‍ താരം ശിഖര്‍ ധവാനാണ് ഫോര്‍മാറ്റില്‍ ഇന്ത്യയെ നയിക്കുന്നത്. ഏകദിന മത്സരങ്ങള്‍ കളിക്കുന്നതിനാല്‍ ടി20 ടീമിന്‍റെ ഭാഗമായ ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ നേരത്തെ തന്നെ രാജ്യത്തെത്തിയിരുന്നു.