കേരളം

kerala

ETV Bharat / sports

IND vs SL : സഞ്‌ജു ടി20 ടീമില്‍, റിഷഭ്‌ പന്ത് പുറത്ത് ; ശ്രീലങ്കയ്‌ക്കെതിരെ രോഹിത്തും ഹാർ​ദിക്കും നയിക്കും

ശ്രീലങ്കയ്‌ക്കെതിരായ വൈറ്റ്‌ ബോള്‍ പരമ്പരയില്‍ നിന്നും വെറ്ററന്‍ താരം ശിഖര്‍ ധവാന്‍ പുറത്ത്. സമീപകാലത്തായുള്ള മോശം ഫോമാണ് ധവാന് തിരിച്ചടിയായത്. ഇതോടൊപ്പം യുവതാരങ്ങളായ ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരുടെ മികച്ച പ്രകടനവും താരത്തിന് പുറത്തേക്കുള്ള വഴിയൊരുക്കിയെന്നാണ് വിലയിരുത്തല്‍.

IND vs SL  Rohit Sharma  Hardik Pandya  India vs Sri Lanka  ind vs sl squad  sanju samson  ഇന്ത്യ vs ശ്രീലങ്ക  ഇന്ത്യ  സഞ്‌ജു സാംസണ്‍  ഹാര്‍ദിക് പാണ്ഡ്യ  രോഹിത് ശര്‍മ  റിഷഭ്‌ പന്ത്  സഞ്‌ജു സാംസണ്‍ ഇന്ത്യന്‍ ടീമില്‍
ശ്രീലങ്കയ്‌ക്കെതിരെ രോഹിത്തും ഹാർ​ദിക്കും നയിക്കും

By

Published : Dec 28, 2022, 9:58 AM IST

മുംബൈ : ശ്രീലങ്കയ്ക്ക് എതിരായ ഏകദിന, ടി20 പരമ്പരകള്‍ക്കുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. ഏകദിന ടീമിനെ രോഹിത് ശർമയും ടി20 ടീമിനെ ഹാർദിക് പാണ്ഡ്യയുമാണ് നയിക്കുക.സൂര്യകുമാർ യാദവാണ് ടി20 ടീമിന്‍റെ ഉപനായകൻ.

മലയാളി താരം സഞ്ജു സാംസണ്‍ ടി20 ടീമില്‍ ഇടം നേടിയപ്പോള്‍ രോഹിത് ശര്‍മ, വിരാട് കോലി എന്നിവര്‍ക്ക് വിശ്രമം അനുവദിച്ചു. ഇഷാന്‍ കിഷന് ഇരു ടീമുകളിലും സ്ഥാനം ലഭിച്ചപ്പോള്‍ റിഷഭ്‌ പന്ത് പരമ്പരയില്‍ ഉള്‍പ്പെട്ടിട്ടില്ല. മുകേഷ് കുമാർ, ശിവം മാവി എന്നിവർക്ക് ആദ്യമായി ടി20 ടീമിലേക്ക് വിളിയെത്തി.

ഇഷാനെ കൂടാതെ സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്ടണ്‍ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്ഷർ പട്ടേൽ, അർഷ്ദീപ് സിങ്, ഉമ്രാൻ മാലിക്, ശുഭ്‌മാൻ ഗിൽ, എന്നിവർ രണ്ട് ടീമുകളിലും ഇടംപിടിച്ചു.

ഇന്ത്യ ടി20 ടീം :ഹാർദിക് പാണ്ഡ്യ (ക്യാപ്റ്റൻ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), റിതുരാജ് ഗെയ്‌ക്‌വാദ്, ശുഭ്‌മാൻ ഗിൽ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), ദീപക് ഹൂഡ, രാഹുൽ ത്രിപാഠി, സഞ്ജു സാംസൺ, വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, അക്‌സര്‍ പട്ടേൽ, അർഷ്ദീപ് സിങ്, ഹർഷൽ പട്ടേൽ, ഉമ്രാൻ മാലിക്, ശിവം മാവി, മുകേഷ് കുമാർ.

ഏകദിന ടീമില്‍ ഹാർദിക് പാണ്ഡ്യയാണ് ഉപനായന്‍. ടി20 ടീമില്‍ ഉള്‍പ്പെടാതിരുന്ന കെഎൽ രാഹുൽ ടീമിലുണ്ടായിട്ടും ഹാര്‍ദിക്കിനെ ഉപനായകനാക്കിയ തീരുമാനം ശ്രദ്ധേയമാണ്. വെറ്ററന്‍ താരം ശിഖര്‍ ധവാന് ഏകദിന ടീമില്‍ ഇടം ലഭിച്ചില്ല.

മോശം ഫോമിനൊപ്പം യുവതാരങ്ങളായ ശുഭ്‌മാൻ ഗിൽ, ഇഷാൻ കിഷൻ എന്നിവരുടെ മികച്ച പ്രകടനമാണ് ധവാന് പുറത്തേക്കുള്ള വഴിയൊരുക്കിയതെന്നാണ് വിലയിരുത്തല്‍. വെറ്ററന്‍ പേസര്‍ മുഹമ്മദ് ഷമി ഏകദിന ടീമിലേക്ക് തിരിച്ചെത്തി. ജസ്പ്രീത് ബുംറ, ഭുവനേശ്വർ കുമാർ എന്നിവരും രണ്ട് ടീമിലുമില്ല.

ഇന്ത്യ ഏകദിന ടീം :രോഹിത് ശർമ (ക്യാപ്റ്റൻ), ശുഭ്മാൻ ഗിൽ, വിരാട് കോലി, സൂര്യകുമാർ യാദവ്, ശ്രേയസ് അയ്യർ, കെഎൽ രാഹുൽ (വിക്കറ്റ് കീപ്പർ), ഇഷാൻ കിഷൻ (വിക്കറ്റ് കീപ്പർ), ഹാർദിക് പാണ്ഡ്യ (വൈസ് ക്യാപ്റ്റൻ), വാഷിങ്ടൻ സുന്ദർ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, അക്ഷർ പട്ടേൽ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാൻ മാലിക്, അർഷ്ദീപ് സിങ്.

അടുത്ത വര്‍ഷം ജനുവരിയിലാണ് ഇന്ത്യ-ശ്രീലങ്ക വൈറ്റ് ബോള്‍ പരമ്പര. മൂന്ന് വീതം ടി20, ഏകദിന മത്സരങ്ങളാണ് പരമ്പരയിലുള്ളത്. ജനുവരി മൂന്നിന് മുംബൈയിലാണ് ടി20 പരമ്പരയ്‌ക്ക് തുടക്കമാവുക.

Also read: 'അവര്‍ക്കൊപ്പം ഡ്രസിങ് റൂം പങ്കിടാന്‍ കഴിഞ്ഞതാണ് ഏറ്റവും വലിയ ഭാഗ്യം'; രോഹിതും വിരാടുമായുള്ള ബന്ധത്തെക്കുറിച്ച് സൂര്യ

തുടര്‍ന്ന് അഞ്ചിന് പൂനെയിലും ഏഴിന് രാജ്‌കോട്ടിലും രണ്ടും മൂന്നും മത്സരങ്ങള്‍ നടക്കും. ഇതിന് ശേഷം ജനുവരി 10ന് ഗുവാഹത്തിയിലാണ് ഏകദിന പരമ്പര തുടങ്ങുക. 12ന് കൊല്‍ക്കത്തയിലും 15ന് തിരുവനന്തപുരത്തുമായാണ് രണ്ടാമത്തെയും മൂന്നാമത്തെയും മത്സരങ്ങള്‍.

ABOUT THE AUTHOR

...view details