മൊഹാലി: ശ്രീലങ്കയ്‌ക്കെതിരെ ഒന്നാം ടെസ്റ്റില്‍ ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കം. മൊഹാലിയില്‍ ടോസ് നേടി ബാറ്റിങ് ആരംഭിച്ച ഇന്ത്യ ഒന്നാംദിനം ലഞ്ചിന് പിരിയുമ്പോള്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 109 റണ്‍സെടുത്തിട്ടുണ്ട്. ക്യാപ്റ്റനായി അരങ്ങേറ്റം നടത്തിയ രോഹിത് ശര്‍മ (29), മായങ്ക് അഗര്‍വാള്‍ (33) എന്നിവരുടെ വിക്കറ്റുകളാണ് നഷ്‌ടമായത്.
ലാഹിരു കുമാര, ലസിത് എംബുല്‍ഡെനിയ എന്നിവരാണ് വിക്കറ്റുകള്‍ വീഴ്ത്തിയത്. ഓപ്പണർ മയാങ്ക് അഗർവാൾ പുറത്തായതോടെ ക്രീസിലെത്തിയ കോലിയെ വൻ ആരവത്തോടെയാണ് ആരാധകർ സ്വീകരിച്ചത്.