കേരളം

kerala

ETV Bharat / sports

ഷെയ്‌ൻ വോണിന് ആരവര്‍പ്പിച്ച് ഇന്ത്യയും ശ്രീലങ്കയും; കളത്തിലിറങ്ങിയത് കറുത്ത ആംബാന്‍ഡുമായി

വെള്ളിയാഴ്‌ചയാണ് ഓസ്ട്രേലിൻ ഇതിഹാസ സ്‌പിന്നർ ഷെയ്‌ൻ വോണ്‍ മരണത്തി കീഴടങ്ങിയത്.

By

Published : Mar 5, 2022, 10:34 AM IST

Ind vs SL  Shane Warne  india vs sri lanka  india, sri lanka teams wear black armbands  ഷെയ്‌ൻ വോണിന് ആരവര്‍പ്പിച്ച് ഇന്ത്യയും ശ്രീലങ്കയും  ഇന്ത്യന്‍ ക്രിക്കറ്റ് ടീം കറുത്ത ആംബാന്‍ഡ്  ഷെയ്‌ൻ വോണ്‍
ഷെയ്‌ൻ വോണിന് ആരവര്‍പ്പിച്ച് ഇന്ത്യയും ശ്രീലങ്കയും; കളത്തിലിറങ്ങിയത് കറുത്ത ആംബാന്‍ഡുമായി

മൊഹാലി: അന്തരിച്ച ക്രിക്കറ്റ് താരം ഷെയ്‌ൻ വോണിന് ആരവര്‍പ്പിച്ച് ഇന്ത്യ, ശ്രീലങ്ക ക്രിക്കറ്റ് ടീമുകള്‍. മൊഹാലിയല്‍ പുരോഗമിക്കുന്ന ടെസ്റ്റ് മത്സരത്തിന്‍റെ രണ്ടാം ദിനത്തില്‍ ഒരു മിനിറ്റ് മൗനമാചരിച്ചാണ് ഇരു സംഘവും കളത്തിലിറങ്ങിയത്. ഇരു ടീമുകളും കറുത്ത ആംബാന്‍ഡും ധരിച്ചിരുന്നു.

"ഇന്നലെ അന്തരിച്ച റോഡ്‌നി മാർഷിനും ഷെയ്ൻ വോണിനും വേണ്ടി ആദ്യ ടെസ്റ്റിന്‍റെ രണ്ടാം ദിനം കളി ആരംഭിക്കുന്നതിന് മുമ്പ് ഒരു മിനിറ്റ് മൗനം ആചരിച്ചു. ഇന്ത്യൻ ക്രിക്കറ്റ് ടീം ഇന്ന് കറുത്ത ബാന്‍ഡ് ധരിക്കും," ബിസിസിഐയുടെ ഔദ്യോഗിക പ്രസ്താവനയിൽ പറയുന്നു.

വെള്ളിയാഴ്‌ചയാണ് ഓസ്ട്രേലിൻ ഇതിഹാസ സ്‌പിന്നർ ഷെയ്‌ൻ വോണ്‍ മരണത്തി കീഴടങ്ങിയത്. 52 വയസായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. തായ്‌ലൻഡിലെ കോ സാമുയിയിൽ വെച്ചാണ് മരണം സംഭവിച്ചത്.

വോണിനെ തന്‍റെ വില്ലയിൽ ബോധ രഹിതനായി കാണപ്പെടുകയായിരുന്നു. മെഡിക്കൽ സംഘം പരമാവധി ശ്രമിച്ചെങ്കിലും അദ്ദേഹത്തെ ജിവിതത്തിലേക്ക് മടക്കിക്കൊണ്ടുവരാനായില്ല.

also read: അവസാന ട്വീറ്റ് റോഡ് മാർഷിനുള്ള അനുശോചനം; വോണിന്‍റെ വിയോഗത്തിൽ ഞെട്ടൽ മാറാതെ ക്രിക്കറ്റ് ലോകം

ലോക ക്രിക്കറ്റിലെ ഏറ്റവും മികച്ച ലെഗ്‌ സ്പിന്നറായാണ് വോണ്‍ അറിയപ്പെടുന്നത്. ശ്രീലങ്കൻ സ്‌പിൻ ഇതിഹാസം മുത്തയ്യ മുരളീധരന് ശേഷം ക്രിക്കറ്റിൽ 1000 വിക്കറ്റ് എന്ന നാഴികക്കല്ല് പിന്നിടുന്ന ഏക ക്രിക്കറ്റർ കൂടിയാണ് വോണ്‍.

ടെസ്റ്റിൽ 145 മത്സരങ്ങളിൽ നിന്ന് 708 വിക്കറ്റും ഏകദിനത്തിൽ 194 മത്സരങ്ങളിൽ നിന്ന് 293 വിക്കറ്റുകളും വോണ്‍ സ്വന്തമാക്കിയിട്ടുണ്ട്.

ABOUT THE AUTHOR

...view details