ഇന്‍ഡോര്‍: രസകരമായ മറുപടികൾക്ക് പേരുകേട്ടയാളാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ചില ചോദ്യങ്ങള്‍ക്ക് രോഹിത് നല്‍കുന്ന ഉത്തരങ്ങള്‍ ചിരിപടര്‍ത്താറുണ്ട്. ഇന്ത്യ-പ്രോട്ടീസ് മൂന്നാം ടി20യ്‌ക്ക് പിന്നാലെ അവതാരകന്‍റെ ഒരു ചോദ്യത്തിന് രോഹിത് ശര്‍മ നല്‍കിയ തഗ്ഗ് മറുപടി ഇത്തരത്തില്‍ രസകരമായിരുന്നു.
ഓസ്‌ട്രേലിയയിൽ നടക്കാനിരിക്കുന്ന ടി20 ലോകകപ്പിന് മുന്നോടിയായുള്ള ഇന്ത്യയുടെ ഏറ്റവും വലിയ ആശങ്കകളെക്കുറിച്ചാണ് അവതാരകൻ മുരളി കാർത്തിക് രോഹിത്തിനോട് ചോദിച്ചത്. എന്നാല്‍ ആദ്യം സര്‍ക്കാസ്റ്റിക്കായാണ് രോഹിത്ത് ഇതിനോട് പ്രതികരിച്ചത്. സൂര്യകുമാർ യാദവിന്‍റെ ഫോമാണ് ഏറ്റവും വലിയ ആശങ്കയെന്നായിരുന്നു രോഹിത്തിന്‍റെ മറുപടി.
ഉത്തരം പറഞ്ഞപ്പോൾ രോഹിത്തിന് പോലും ചിരി നിയന്ത്രിക്കാനായിരുന്നില്ല. "ആശങ്കയുള്ള മേഖലകളെക്കുറിച്ച് പറയുമ്പോൾ, നമ്മൾ നോക്കേണ്ട നിരവധി കാര്യങ്ങളുണ്ട്. സൂര്യയുടെ ഫോമില്‍ നിന്ന് തന്നെ തുടങ്ങാം, സൂര്യയുടെ ഫോം ഒരു വലിയ ആശങ്കയാണ്'', ചിരിച്ചുകൊണ്ട് രോഹിത് പറഞ്ഞു.