കേരളം

kerala

ETV Bharat / sports

IND vs NZ : വില്യംസണ്‍ പിന്മാറി; ഇന്ത്യയ്‌ക്കെതിരെ കിവീസിനെ സൗത്തി നയിക്കും - INDIA vs NEWZEALAND Test Series

ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് Kane Williamson പിന്മാറിയതോടെ Tim Southee നായക സ്ഥാനത്ത്

Kane Williamson  IND vs NZ:  Tim Southee  ഇന്ത്യ-ന്യൂസിലന്‍ഡ്  കെയ്‌ന്‍ വില്യംസണ്‍  ടിം സൗത്തി
INDvNZ: വില്യംസണ്‍ പിന്മാറി; ഇന്ത്യയ്‌ക്കെതിരെ കിവീസിനെ സൗത്തി നയിക്കും

By

Published : Nov 16, 2021, 3:15 PM IST

ജയ്‌പൂര്‍ : ഇന്ത്യയ്‌ക്കെതിരായ T20 പരമ്പരയ്ക്കുള്ള ടീമിനെ ടിം സൗത്തി നയിക്കുമെന്ന് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ്. ടെസ്റ്റ് പരമ്പരയില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന് കെയ്ന്‍ വില്യംസണ്‍ പിന്മാറിയതോടെയാണ് സൗത്തി നായക സ്ഥാനത്തെത്തിയത്.

മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര നാളെ ജയ്‌പൂരിലാണ് ആരംഭിക്കുന്നത്. തുടര്‍ന്ന് 19ന് റാഞ്ചിയിലും, 21ന് ഈഡൻ ഗാർഡൻസിലുമാണ് മറ്റ് രണ്ട് മത്സരങ്ങള്‍. അതേസമയം ഇന്ത്യയ്‌ക്കെതിരെ 14 അംഗ ടീമിനെയാണ് ന്യൂസിലാന്‍ഡ് ക്രിക്കറ്റ് ബോര്‍ഡ് പ്രഖ്യാപിച്ചിട്ടുള്ളത്.

also read: INDvNZ: അടിമുടി മാറി ടീം ഇന്ത്യ; പുതിയ തുടക്കത്തിന് നാളെ കിവീസിനെതിരെ

T20 ലോകകപ്പിനിടെ പരിക്കേറ്റ പേസര്‍ ലോക്കി ഫെര്‍ഗൂസണ്‍ ടീമിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. ഡെവോണ്‍ കോണ്‍വെയ്‌ക്ക് പകരം ടീം സീഫെര്‍ട്ട് വിക്കറ്റ് കീപ്പറായി തുടരും. ടെസ്റ്റ് പരമ്പര നവംബര്‍ 25ന് കാണ്‍പൂരിലാണ് തുടങ്ങുക.

ന്യൂസിലാന്‍ഡ് ടീം : മാര്‍ട്ടിന്‍ ഗുപ്റ്റില്‍, ഡാരില്‍ മിച്ചല്‍, ഗ്ലെന്‍ ഫിലിപ്‌സ്, ടിം സീഫെര്‍ട്ട്, മാര്‍ക് ചാപ്‌മാന്‍, ജിമ്മി നീഷാം, മിച്ചല്‍ സാന്‍റ്നര്‍, കെയ്ല്‍ ജാമിസണ്‍, ഇഷ് സോധി, ടോഡ് ആസ്റ്റല്‍, ആഡം മില്‍നെ, ലോക്കി ഫെര്‍ഗൂസണ്‍, ട്രന്‍റ് ബോള്‍ട്ട്, ടിം സൗത്തി.

ABOUT THE AUTHOR

...view details