കേരളം

kerala

ETV Bharat / sports

IND vs NZ: ഏകദിന പരമ്പര ന്യൂസിലന്‍ഡിന്; ക്രൈസ്റ്റ് ചര്‍ച്ചിലെ മത്സരവും മഴയെടുത്തു - washington sundar

ഇന്ത്യയ്‌ക്ക് എതിരായ ഏകദിന പരമ്പയിലെ താരമായി കീവിസ് ബാറ്റര്‍ ടോം ലാഥം.

New Zealand vs India  IND vs NZ  New Zealand win ODI against India  ഇന്ത്യ vs ന്യൂസിലന്‍ഡ്  ടോം ലാഥം  Tom latham  washington sundar  വാഷിങ്‌ടണ്‍ സുന്ദര്‍
IND vs NZ: ഏകദിന പരമ്പര ന്യൂസിലന്‍ഡിന്; ക്രൈസ്റ്റ് ചര്‍ച്ചിലെ മത്സരവും മഴയെടുത്തു

By

Published : Nov 30, 2022, 3:31 PM IST

ക്രൈസ്റ്റ് ചര്‍ച്ച്: ഇന്ത്യയ്‌ക്ക് എതിരായ ഏകദിന പരമ്പര ന്യൂസിലന്‍ഡിന്. പരമ്പരയിലെ മൂന്നാമത്തേയും മത്സരം മഴയെത്തുടര്‍ന്ന് ഉപേക്ഷിച്ചതോടെ ആദ്യ മത്സരത്തിലെ വിജയമാണ് കിവീസിന് തുണയായത്. പരമ്പരയിലെ രണ്ടാം മത്സരവും മഴയെത്തുടര്‍ന്ന് റദ്ദാക്കിയിരുന്നു.

ന്യൂസിലന്‍ഡിന്‍റെ ടോം ലാഥം പരമ്പരയുടെ താരമായി തെരഞ്ഞെടുക്കപ്പെട്ടു. ക്രൈസ്റ്റ് ചര്‍ച്ചിലെ മൂന്നാം ഏകദിനത്തില്‍ ഇന്ത്യ ഉയര്‍ത്തിയ 220 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന ന്യൂസിലന്‍ഡ് 18 ഓവറില്‍ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 104 റണ്‍സ് എന്ന നിലയില്‍ നില്‍ക്കുമ്പോഴാണ് മഴയെത്തിയത്.

ഡെവോണ്‍ കോണ്‍വെയും (51 പന്തില്‍ 38) നായകന്‍ കെയ്ന്‍ വില്യംസണും (3 പന്തില്‍ 0) ആയിരുന്നു ക്രീസില്‍ ഉണ്ടായിരുന്നത്. അര്‍ധ സെഞ്ച്വറി നേടിയ ഫിന്‍ അലന്‍റെ വിക്കറ്റാണ് സംഘത്തിന് നഷ്‌ടമായിരുന്നത്. 54 പന്തില്‍ 57 റണ്‍സെടുത്ത അലനെ ഉമ്രാന്‍ മാലിക്കിന്‍റെ പന്തില്‍ സൂര്യകുമാര്‍ യാദവ് പിടികൂടുകയായിരുന്നു.

ചെറുത്ത് നിന്ന് സുന്ദര്‍:നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ 47.3 ഓവറില്‍ 219 റണ്‍സിന് പുറത്താവുകയായിരുന്നു. മുന്‍നിര തകര്‍ന്നപ്പോള്‍ വാലറ്റത്ത് പൊരുതി നിന്ന വാഷിങ്‌ടണ്‍ സുന്ദറാണ് ഇന്ത്യയെ 200 കടത്തിയത്. സുന്ദറിനെ പുറമെ ശ്രേയസ് അയ്യര്‍ മാത്രമാണ് ഭേദപ്പെട്ട പ്രകടനം നടത്തിയത്.

കരുതലോടെ തുടങ്ങിയെങ്കിലും 13-ാം ഓവര്‍ പിന്നിടുമ്പോഴേക്കും ഇന്ത്യന്‍ ഓപ്പണര്‍മാരായ ശുഭ്‌മാന്‍ ഗില്‍ (22 പന്തില്‍ 13), ശിഖര്‍ ധവാന്‍ (45 പന്തില്‍ 28) എന്നിവരെ ഇന്ത്യയ്‌ക്ക് നഷ്‌ടമായി. ഈ സമയം 55 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലുണ്ടായിരുന്നത്. മൂന്നാമന്‍ ശ്രേയസ് അയ്യര്‍ ഒരറ്റത്ത് പൊരുതി നിന്നെങ്കിലും റിഷഭ്‌ പന്ത് (16 പന്തില്‍ 10), സൂര്യകുമാര്‍ യാദവ് (10 പന്തില്‍ 6) എന്നിവര്‍ക്ക് നിലയുറപ്പിക്കാന്‍ കഴിഞ്ഞില്ല.

26-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ ശ്രേയസും വീണതോടെ ഇന്ത്യ അഞ്ചിന് 121 റണ്‍സെന്ന നിലയിലേക്ക് തകര്‍ന്നു. 59 പന്തില്‍ 49 റണ്‍സെടുത്ത ശ്രേയസിനെ ലോക്കി ഫെര്‍ഗൂസന്‍റെ പന്തില്‍ ടിം സൗത്തി പിടികൂടുകയായിരുന്നു. തുടര്‍ന്ന് ദീപക്‌ ഹൂഡയും മടങ്ങിയതോടെ ഇന്ത്യയുടെ നില കൂടുതല്‍ പരുങ്ങലിലായി.

25 പന്തില്‍ 12 റണ്‍സെടുത്ത ഹൂഡ സൗത്തിക്ക് വിക്കറ്റ് നല്‍കിയാണ് പുറത്തായത്. ഇതിനിടെ ഒറ്റയ്‌ക്ക് പൊരുതി നിന്ന വാഷിങ്‌ടണ്‍ സുന്ദര്‍ പത്താമനായാണ് തിരിച്ച് കയറിയത്. 64 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 51 റണ്‍സാണ് സുന്ദര്‍ നേടിയത്.

ദീപക്‌ ചഹാര്‍ (9 പന്തില്‍ 12), യുസ്‌വേന്ദ്ര ചഹല്‍ (22 പന്തില്‍ 8), അര്‍ഷ്‌ദീപ് സിങ് (9 പന്തില്‍ 9) എന്നിങ്ങനെയാണ് പുറത്തായ മറ്റ് താരങ്ങളുടെ സംഭാവന. ഉമ്രാന്‍ മാലിക് പുറത്താവാതെ നിന്നു. കിവീസിനായി ആദം മില്‍നെ, ഡാരില്‍ മിച്ചല്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്‌ത്തി.

Also read:'പന്ത് മോശം ഫോമിലാണ്, വസ്‌തുത മനസിലാക്കൂ'; സഞ്‌ജുവിനായി വാദിച്ച് ശശി തരൂര്‍

ABOUT THE AUTHOR

...view details