കേരളം

kerala

ETV Bharat / sports

IND vs NZ: ഹൈദാരാബാദ് ഏകദിനം, ടോസ് നേടിയ ഇന്ത്യ ബാറ്റ് ചെയ്യുന്നു... ഇഷാനും ശാർദുലും തിരിച്ചെത്തി - Tom Latham

ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് ഓപ്പണ്‍ ചെയ്യുന്നത്.

india vs new zealand  india vs new zealand playing XI  IND vs NZ 1st odi toss report  IND vs NZ  ഇന്ത്യ vs ന്യൂസിലന്‍ഡ്  രോഹിത് ശര്‍മ  ടോം ലാഥം  Rohit Sharma  Tom Latham  ന്യൂസിലന്‍ഡ്
ഹൈദാരാബാദില്‍ ടോസ് വീണു; ന്യൂസിലന്‍ഡിനെ ഫീല്‍ഡിങ്ങിയച്ച് ഇന്ത്യ

By

Published : Jan 18, 2023, 1:21 PM IST

മുംബൈ: ന്യൂസിലന്‍ഡിനെതിരായ ഒന്നാം ഏകദിനത്തില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ ന്യൂസിലന്‍ഡിനെ ഫീല്‍ഡിങ്ങിന് അയയ്‌ക്കുകയായിരുന്നു. സ്ഥിരം നായകന്‍ കെയ്‌ന്‍ വില്യസണിന്‍റെ അഭാവത്തില്‍ ടോം ലാഥമാണ് കിവീസിനെ നയിക്കുന്നത്.

ശ്രീലങ്കയ്‌ക്കെതിരായ അവസാന ഏകദിനം കളിച്ച ടീമില്‍ മാറ്റവുമായാണ് ഇന്ത്യ ഇറങ്ങുന്നത്. ഹാര്‍ദിക് പാണ്ഡ്യ, ശാര്‍ദുല്‍ താക്കൂര്‍, ഇഷാന്‍ കിഷന്‍ എന്നിവര്‍ ടീമിലേക്ക് തിരിച്ചെത്തി. രോഹിത്തിനൊപ്പം ശുഭ്‌മാന്‍ ഗില്ലാണ് ഓപ്പണ്‍ ചെയ്യുന്നത്. വിക്കറ്റ് കീപ്പറായി പ്ലേയിങ് ഇലവനിലെത്തിയ ഇഷാന്‍ കിഷന്‍ നാലാം നമ്പറിലിറങ്ങും.

ഇന്ത്യ (പ്ലേയിങ്‌ ഇലവൻ): രോഹിത് ശർമ (സി), ശുഭ്മാൻ ഗിൽ, വിരാട് കോലി, ഇഷാൻ കിഷൻ (ഡബ്ല്യു), സൂര്യകുമാർ യാദവ്, ഹാർദിക് പാണ്ഡ്യ, വാഷിങ്‌ടൺ സുന്ദർ, ശാർദുൽ താക്കൂർ, കുൽദീപ് യാദവ്, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി.

ന്യൂസിലൻഡ് (പ്ലേയിങ്‌ ഇലവൻ): ഫിൻ അലൻ, ഡെവൺ കോൺവേ, ഹെൻറി നിക്കോൾസ്, ഡാരിൽ മിച്ചൽ, ടോം ലാതം (സി), ഗ്ലെൻ ഫിലിപ്‌സ്, മൈക്കൽ ബ്രേസ്‌വെൽ, മിച്ചൽ സാന്റ്‌നർ, ഹെൻറി ഷിപ്ലി, ലോക്കി ഫെർഗൂസൺ, ബ്ലെയർ ടിക്‌നർ.

കാണാനുള്ള വഴി: സ്റ്റാർ സ്‌പോർട്‌സ് നെറ്റ്‌വർക്കിലാണ് ഇന്ത്യ vs ന്യൂസിലന്‍ഡ് ഏകദിന പരമ്പരയിലെ മത്സരങ്ങള്‍ സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്സ്റ്റാറിലും തത്സമയ സ്ട്രീമിങ്ങുണ്ട്.

ABOUT THE AUTHOR

...view details