ഇസ്ലാമാബാദ്: ഏകദിന ലോകകപ്പിലെ (Cricket World Cup 2023) ഫേവറേറ്റുകളിലുടെ പട്ടികയില്‍ മുന്നില്‍ തന്നെയായിരുന്നു പാകിസ്ഥാന്‍റെ സ്ഥാനം. എന്നാല്‍ ടൂര്‍ണമെന്‍റില്‍ മികവ് പുലര്‍ത്താന്‍ ബാബര്‍ അസമിന്‍റെ സംഘത്തിന് കഴിഞ്ഞിട്ടില്ല. കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തിലാണ് ടീം തോല്‍വി വഴങ്ങിയത്.
നെതര്‍ലന്‍ഡ്‌സിനേയും ശ്രീലങ്കയേയും തോല്‍പ്പിച്ച് തുടങ്ങിയെങ്കിലും തുടര്‍ന്ന് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളോടാണ് പാകിസ്ഥാന്‍ തോറ്റത്. ഇതിന് പിന്നാലെ ബാബര്‍ അസമിന്‍റെ ക്യാപ്റ്റന്‍സിക്കെതിരെ ആഞ്ഞടിച്ചിരിക്കുകയാണ് മുൻ താരം ഷാഹിദ് അഫ്രീദി (Shahid Afridi Against Babar Azam). അറ്റാക്കിങ് ഫീൽഡ് സെറ്റ് ചെയ്‌ത് എതിര്‍ ടീം ബാറ്റര്‍മാരെ സമ്മർദത്തിലാക്കാന്‍ ബാബർ അസം പഠിക്കേണ്ടതുണ്ടെന്നാണ് ഷാഹിദ് അഫ്രീദി പറയുന്നത്.
ഇക്കാര്യം ഓസ്‌ട്രേലിയയില്‍ നിന്നും പഠിക്കാൻ പാകിസ്ഥാൻ നായകനോട് മുന്‍ താരം ആവശ്യപ്പെടുകയും ചെയ്‌തു. "എതിര്‍ ടീമില്‍ സമ്മർദം ചെലുത്തുകയാണ് ക്യാപ്റ്റന്‍റെ ജോലി, ഒരു പേസർ ബോൾ ചെയ്യുന്നു, സ്ലിപ്പില്‍ ഫീല്‍ഡറുണ്ടായിരുന്നില്ല. 12 പന്തുകളില്‍ നാല് റണ്‍സ് ആവശ്യമുള്ളപ്പോള്‍ ബാക്ക്വേർഡ് പോയിന്‍റില്‍ നിന്നും ഫീല്‍ഡറെ മാറ്റി.
എതിര്‍ ടീമില്‍ സമ്മര്‍ദമുണ്ടാക്കൂ. ഓസ്‌ട്രേലിയക്കാർ അതാണു ചെയ്യുന്നത്. അവർ ഒന്നോ രണ്ടോ വിക്കറ്റ് വീഴ്ത്തിയതിന് ശേഷം എല്ലാ ഫീല്‍ഡര്‍മാരെയും സര്‍ക്കിളിനുള്ളില്‍ നിര്‍ത്തി ബാറ്റര്‍മാരെ സമ്മര്‍ദത്തിലാക്കാന്‍ ശ്രമിക്കും. പാകിസ്ഥാനെതിരായ മത്സരത്തിലും അവര്‍ അതാണ് ചെയ്‌തത്.