കേരളം

kerala

ETV Bharat / sports

ലോകകപ്പിലെ റണ്‍വേട്ട ; കെയ്‌ന്‍ വില്യംസണിന്‍റെ വമ്പന്‍ റെക്കോഡ് പൊളിച്ച് ഹിറ്റ്‌മാന്‍

Rohit Sharma breaks Kane Williamson record: ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനായി രോഹിത് ശര്‍മ.

Rohit Sharma breaks Kane Williamson record  Cricket World Cup 2023  Rohit Sharma Cricket World Cup record  Rohit Sharma highest Runs as captain in World Cup  India vs Australia Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  രോഹിത് ശര്‍മ ഏകദിന ലോകകപ്പ് റെക്കോഡ്  കെയ്ന്‍ വില്യംസണിന്‍റെ റെക്കോഡ് തകര്‍ത്ത് രോഹിത്  ഇന്ത്യ vs ഓസ്‌ട്രേലിയ ഏകദിന ലോകകപ്പ് 2023 ഫൈനല്‍
Rohit Sharma breaks Kane Williamson record Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 19, 2023, 4:10 PM IST

അഹമ്മദാബാദ്:ഏകദിന ലോകകപ്പിന്‍റെ ഒരു പതിപ്പില്‍ ഏറ്റവും കൂടുതല്‍ റണ്‍സ് നേടുന്ന ക്യാപ്റ്റനെന്ന റെക്കോഡ് സ്വന്തമാക്കി രോഹിത് ശര്‍മ (Rohit Sharma becomes highest Runs scoring captain in single World Cup edition). ഏകദിന ലോകകപ്പ് 2023-ന്‍റെ ഫൈനലില്‍ ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia Cricket World Cup 2023) എതിരായ പ്രകടനത്തോടെയാണ് രോഹിത് (Rohit Sharma) റെക്കോഡിട്ടത്. മത്സരത്തില്‍ 31 പന്തില്‍ നാല് ഫോറുകളും മൂന്ന് സിക്‌സും സഹിതം 47 റണ്‍സാണ് ഹിറ്റ്‌മാന്‍ അടിച്ചെടുത്തത്.

ഇതടക്കം ഈ ലോകകപ്പില്‍ (Cricket World Cup 2023) 11 ഇന്നിങ്‌സുകളില്‍ നിന്നായി രോഹിത്തിന്‍റെ അക്കൗണ്ടിലുള്ളത് ആകെ 597 റണ്‍സാണ് (Rohit Sharma Runs In Cricket World Cup 2023). ഹിറ്റ്‌മാന്‍റെ ഈ പ്രകടനത്തോടെ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ (Kane Williamson) 2019-ലെ ലോകകപ്പില്‍ സ്ഥാപിച്ച റെക്കോഡാണ് പഴങ്കഥയായത് (Rohit Sharma breaks Kane Williamson record for most runs by a captain single World Cup edition). അന്ന് 578 റണ്‍സടിച്ചതായിരുന്നു വില്യംസണിന്‍റെ റെക്കോഡ്.

ശ്രീലങ്കയുടെ മഹേല ജയവര്‍ധന (2007-ല്‍ 548 റണ്‍സ്), ഓസ്‌ട്രേലിയയുടെ റിക്കി പോണ്ടിങ് (2007-ല്‍ 539 റണ്‍സ്), ഓസ്‌ട്രേലിയയുടെ തന്നെ ആരോണ്‍ ഫിഞ്ച് (2019-ല്‍ 507 റണ്‍സ്), ഇന്ത്യയുടെ സൗരവ് ഗാംഗുലി (2003-ല്‍ 456 റണ്‍സ്), ശ്രീലങ്കയുടെ കുമാര്‍ സംഗക്കാര (2011-ല്‍ 465 റണ്‍സ്) എന്നിവരാണ് യഥാക്രമം പിന്നിലുള്ളത്.

അതേസമയം അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ ടോസ് നേടിയ ഓസ്‌ട്രേലിയന്‍ നായകന്‍ പാറ്റ് കമ്മിന്‍സ് ഇന്ത്യയെ ബാറ്റിങ്ങിന് അയയ്‌ക്കുകയായിരുന്നു. ശുഭ്‌മാന്‍ ഗില്‍ വേഗം മടങ്ങിയെങ്കിലും തന്‍റെ ആക്രമണോത്സുക ബാറ്റിങ് തുടര്‍ന്ന രോഹിത്തിനെ 10-ാം ഓവറിലാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമാവുന്നത്. ഗ്ലെന്‍ മാക്‌സ്‌വെല്ലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമം പാളിയതോടെ ട്രാവിസ് ഹെഡ് പിടികൂടിയായിരുന്നു ഹിറ്റ്‌മാന്‍റെ മടക്കം.

ALSO READ: ടോസ് നഷ്‌ടം ഇന്ത്യയ്‌ക്ക് ശുഭ സൂചനയോ? ; ചരിത്രം പറയുന്നത് ഇങ്ങനെ

ഇന്ത്യ പ്ലേയിങ് ഇലവന്‍ (India Playing XI): രോഹിത് ശര്‍മ (ക്യാപ്‌റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), രവീന്ദ്ര ജഡേജ, മുഹമ്മദ് ഷമി, കുല്‍ദീപ് യാദവ്, ജസ്‌പ്രീത് ബുംറ, മുഹമ്മദ് സിറാജ്.

ഓസ്‌ട്രേലിയ പ്ലേയിങ് ഇലവന്‍ (Australia Playing XI): ട്രാവിസ് ഹെഡ്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ് (വിക്കറ്റ് കീപ്പര്‍), ഗ്ലെന്‍ മാക്‌സ്‌വെല്‍, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), മിച്ചല്‍ സ്റ്റാര്‍ക്, ജോഷ് ഹെയ്‌സല്‍വുഡ്, ആദം സാംപ.

ALSO READ: 'ഈ ബാറ്റിങ് ശൈലിക്ക് കാരണം അവര്‍' ; ലോകകപ്പിലെ വെടിക്കെട്ട് ബാറ്റിങ്ങിന് പിന്നിലെ രഹസ്യം തുറന്നുപറഞ്ഞ് രോഹിത് ശര്‍മ

ABOUT THE AUTHOR

...view details