അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ ഇന്ത്യ-ന്യൂസിലന്‍ഡ് സെമി ഫൈനല്‍ മത്സരം നടന്ന പിച്ചിനെ ചൊല്ലി വലിയ വിവാദം ഉയര്‍ന്നിരുന്നു. കളി ഇന്ത്യയ്ക്ക് അനുകൂലമാക്കുന്നതിനായി നേരത്തെ നിശ്ചയിച്ചിരുന്ന പിച്ചില്‍ ബിസിസിഐ മാറ്റം വരുത്തിയെന്നായിരുന്നു ആരോപണം. ഒരു ബ്രിട്ടീഷ് മാധ്യമം പുറത്ത് വിട്ട റിപ്പോര്‍ട്ടിന് പിന്നാലെയായിരുന്നു ഇതു സംബന്ധിച്ച ചര്‍ച്ചകള്‍ ചൂടുപിടിച്ചത്.
ലോകകപ്പിന്റെ ഫൈനലില്‍ ഇന്ത്യയും ഓസ്ട്രേലിയയും (India vs Australia) ഏറ്റുമുട്ടുന്ന അഹമ്മദാബാദിലെ പിച്ചിനെ ചുറ്റിപ്പറ്റി ഇതിനകം തന്നെ ഇത്തരം സംഭാഷണങ്ങള്‍ നടക്കുന്നുണ്ട്. ഇപ്പോഴിതാ മത്സരത്തിന് മുന്നോടിയായുള്ള വാര്‍ത്ത സമ്മേളനത്തില്‍ ഇതു സംബന്ധിച്ച് ഉയര്‍ന്ന ചോദ്യത്തോട് പ്രതികരിച്ചിരിക്കുകയാണ് ഓസ്ട്രേലിയന്‍ നായകന് പാറ്റ് കമ്മിന്‍സ് (Australia captain Pat Cummins). രണ്ട് ടീമുകളും ഒരേ പിച്ചില്‍ തന്നെയാണ് കളിക്കുന്നതെന്ന് പറഞ്ഞ കമ്മിന്‍സ് പിച്ചിനെച്ചൊല്ലി തങ്ങള്‍ക്ക് ഒരു ആശങ്കയും ഇല്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത് (Pat Cummins on Ahmedabad pitch ahead India vs Australia Cricket World Cup 2023 final match).
"തീര്‍ച്ചയായും രണ്ട് ടീമുകളും ഒരേ പിച്ചില്‍ തന്നെയാണ് കളിക്കുന്നത്. എന്നാല്‍ സ്വന്തം രാജ്യത്തുള്ള സ്വന്തം വിക്കറ്റുകളില്‍ ചില അഡ്വാന്റേജ് ഉണ്ടാവുമെന്ന കാര്യത്തില്‍ സംശയമില്ല. സമാന വിക്കറ്റുകളിലാണ് നിങ്ങള്‍ ജീവിത കാലം മുഴുവൻ കളിക്കുന്നത്. പക്ഷെ, ഞങ്ങൾ ഇവിടെ ഒരുപാട് ക്രിക്കറ്റ് കളിച്ചിട്ടുണ്ട്. അതിനാൽ, ബാക്കിയുള്ളത് നമുക്ക് കാത്തിരുന്ന് കാണാം", പാറ്റ് കമ്മിന്‍സ് പറഞ്ഞു.
ഇന്ത്യൻ കാണികളെ കുറിച്ച് ആശങ്കപ്പെടുന്നില്ലെന്നും താരം കൂട്ടിച്ചേര്‍ത്തു. "ഇന്ത്യയ്ക്ക് എതിരെ ഒരു മികച്ച മത്സരം തന്നെയാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. അവര്‍ മികച്ച രീതിയില്‍ തന്നെയാണ് കളിക്കുന്നതും. സ്റ്റേഡിയത്തിലെ കാണികളുടെ മുഴുവന്‍ പിന്തുണയും അവര്‍ക്കൊപ്പമായിരിക്കും.