സിഡ്‌നി: ഏകദിന ലോകകപ്പ് (Cricket World Cup 2023) മത്സരങ്ങള്‍ ആവേശകരമായി പുരോഗമിക്കുകയാണ്. കളിച്ച ആറ് മത്സരങ്ങളും വിജയിച്ച ഇന്ത്യ ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ഒരേയൊരു ടീമായി തുടരുകയാണ്. മറ്റ് മിക്ക ടീമുകളും കൊണ്ടും കൊടുത്തും മുന്നേറുന്നതിനിടെ നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടാണ് കനത്ത ദുരന്തമായി മാറിയത്.
തുടര്‍ച്ചയായ രണ്ടാം കിരീടം ലക്ഷ്യമിട്ടെത്തിയ ഇംഗ്ലണ്ട് ടൂര്‍ണമെന്‍റില്‍ നിന്നുമുള്ള പുറത്താവലിന്‍റെ വക്കിലാണ്. കളിച്ച ആറില്‍ അഞ്ചിലും ടീം തോല്‍വി വഴങ്ങിയതാണ് ഇംഗ്ലീഷ് ടീമിന് തിരിച്ചടിയായത്. ഗ്രൂപ്പ് ഘട്ടത്തിന് ശേഷം ആദ്യ നാലിലുള്ള ടീമുകള്‍ സെമി ഫൈനലിലേക്ക് മുന്നേറുന്നതാണ് ടൂര്‍ണമെന്‍റിന്‍റെ രീതി.
ഇന്ത്യ, ദക്ഷിണാഫ്രിക്ക, ന്യൂസിലന്‍ഡ് എന്നീ ടീമുകളാണ് നിലവിലെ പോയിന്‍റ് പട്ടികയില്‍ ആദ്യ നാലിലുള്ളത്. ആറ് മത്സരങ്ങളില്‍ നിന്നും 12 പോയിന്‍റുമായി ആതിഥേയരായ ഇന്ത്യയാണ് ഒന്നാം സ്ഥാനത്ത് തുടരുന്നത്. ആറില്‍ അഞ്ച് മത്സരങ്ങള്‍ വിജയിച്ച ദക്ഷിണാഫ്രിക്കയാണ് 10 പോയിന്‍റുമായി രണ്ടാം സ്ഥാനത്ത്.
ന്യൂസിലന്‍ഡിനും ഓസ്‌ട്രേലിയയ്‌ക്കും ആറ് മത്സരങ്ങളില്‍ നിന്നും എട്ട് പോയിന്‍റാണുള്ളത്. എന്നാല്‍ മികച്ച നെറ്റ് റണ്‍റേറ്റിന്‍റെ അടിസ്ഥാനത്തില്‍ ന്യൂസിലന്‍ഡ് മൂന്നാമതും ഓസീസ് നാലാമതുമാണുള്ളത്. പോരാട്ടം മുറുകുമ്പോള്‍ താഴെയുള്ള ടീമുകളില്‍ ആരെങ്കിലും മുകളിലേക്ക് എത്തുമോയെന്ന് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.
ALSO READ:Mohammed Shami Equals Mitchell Starc Record ലോകകപ്പാണോ ഷമി ഹീറോയാണ്... ഒരു മത്സരത്തില്‍ നാലിലധികം വിക്കറ്റ് നേടുന്നത് ശീലമാക്കി താരം
ഇതിനിടെ ലോകകപ്പിലെ ഫൈനലില്‍ ആരൊക്കെയാവും ഏറ്റുമുട്ടുകയെന്ന് പ്രവചിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയയുടെ വെറ്ററന്‍ സ്‌പിന്നര്‍ നഥാന്‍ ലിയോണ്‍ (Nathan Lyon predicts Cricket World Cup 2023 finalists). നവംബര്‍ 19-ന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തില്‍ നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ഇന്ത്യയും അഞ്ച് തവണ ചാമ്പ്യന്മാരായ ഓസ്‌ട്രേലിയയും (India vs Australia) നേര്‍ക്കുനേര്‍ എത്തുമെന്നാണ് ലിയോണ്‍ പറയുന്നത്.
ALSO READ: Gautam Gambhir Praises Rohit Sharma 'ടീം ചെയ്യേണ്ട കാര്യം ഒറ്റയ്‌ക്ക് ചെയ്‌തു, മുന്നില്‍ നിന്ന് നയിക്കുന്ന ക്യാപ്റ്റന്‍'; രോഹിത്തിനെ വാഴ്‌ത്തി ഗൗതം ഗംഭീര്‍
"ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയ-ഇന്ത്യ ഫൈനൽ ആയിരിക്കും എന്ന് തന്നെയാണ് ഞാൻ ആത്മാർത്ഥമായി വിശ്വസിക്കുന്നത്. എന്‍റെ കണക്കില്‍ ഇന്ത്യയാണ് ഒന്നാം നമ്പര്‍. ഇന്ത്യയ്‌ക്ക് മേല്‍ മുഴുവൻ രാജ്യത്തിന്‍റെയും സമ്മർദമുണ്ട്. അവരുടെ ആരാധകർ വളരെ ആവേശഭരിതരാണ്. എന്നാല്‍ ഫൈനലില്‍ ഇന്ത്യയ്‌ക്ക് കാര്യങ്ങള്‍ അത്ര എളുപ്പമാവില്ല. എന്താണ് നടക്കുന്നതെന്ന് കാണുന്നത് ആവേശകരമായിരിക്കും", നഥാന്‍ ലിയോണ്‍ പറഞ്ഞു.
ALSO READ: Rohit Sharma Scolds Kuldeep Yadav : 'എന്തു മണ്ടത്തരമാ കാണിച്ചേ...'; കുല്‍ദീപിനെ ശകാരിച്ച് രോഹിത്- വീഡിയോ കാണാം
അതേസമയം തുടര്‍ച്ചയായ ആറ് വിജയത്തോടെ ടൂര്‍ണമെന്‍റിന്‍റെ സെമി ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിട്ടുണ്ട്. നേരത്തെ ഗ്രൂപ്പ് ഘട്ടത്തില്‍ നേര്‍ക്കുനേര്‍ എത്തിയപ്പോള്‍ ഓസ്‌ട്രേലിയയെ കീഴടക്കാന്‍ ഇന്ത്യയ്‌ക്ക് കഴിഞ്ഞിരുന്നു.