അഹമ്മദാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) ഇന്ത്യയ്‌ക്കായി മിന്നും പ്രകടനം നടത്തുകയാണ് സ്റ്റാര്‍ പേസര്‍ മുഹമ്മദ് ഷമി (Mohammed Shami). ഇന്ത്യയുടെ ആദ്യ നാല് മത്സരങ്ങളില്‍ പുറത്തിരിക്കേണ്ടി വന്ന ഷമിയ്‌ക്ക് ഹാര്‍ദിക് പാണ്ഡ്യയ്‌ക്ക് പരിക്കേറ്റതാണ് പ്ലേയിങ് ഇലവനിലേക്ക് വാതില്‍ തുറന്നത്. തുടര്‍ന്ന് വമ്പന്‍ മികവാണ് ഷമി പുലര്‍ത്തിയത്.
കളിച്ച ആറ് മത്സരങ്ങളില്‍ നിന്നായി 23 വിക്കറ്റുകളാണ് താരം എറിഞ്ഞിട്ടത് (Mohammed Shami Wickets in Cricket World Cup 2023). ഇതോടെ ഈ ലോകകപ്പിലെ വിക്കറ്റ് വേട്ടക്കാരുടെ പട്ടികയില്‍ തലപ്പത്ത് എത്താനും ഷമിയ്‌ക്ക് കഴിഞ്ഞു. ഇപ്പോഴിതാ തന്‍റെ വിക്കറ്റ് വേട്ടയ്‌ക്ക് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് താരം (Mohammed Shami On his performance in Cricket World Cup 2023).
തന്‍റെ ബോളിങ്ങില്‍ അസാധാരണമായി ഒന്നുമില്ലെന്നാണ് വെറ്ററന്‍ പേസര്‍ പറയുന്നത്. സാഹചര്യത്തിന് അനുസരിച്ച് പന്തെറിയുക മാത്രമാണ് താന്‍ ചെയ്യുന്നതെന്നും മുഹമ്മദ് ഷമി വ്യക്തമാക്കി. "ഓരോ മത്സരത്തിലും സാഹചര്യത്തിന് അനുസരിച്ചാണ് ഞാന്‍ പന്തെറിയുന്നത്.
പിച്ച് എങ്ങനെ പെരുമാറുന്നുവെന്നും പന്ത് സ്വിങ് ചെയ്യുന്നുണ്ടോ ഇല്ലയോ എന്നും ഞാൻ എപ്പോഴും ശ്രദ്ധിക്കാറുണ്ട്. പന്ത് സ്വിങ് ചെയ്യുന്നില്ലെങ്കിൽ, സ്റ്റംപ്-ടു-സ്റ്റംപ് ലെങ്ത്തില്‍ എറിയാനാണ് ശ്രമിക്കാറുള്ളത്. ഡ്രൈവ് ഷോട്ട് കളിക്കുന്ന ബാറ്റര്‍ എഡ്‌ജായി ക്യാച്ച് ലഭിക്കാന്‍ ഒരു പ്രത്യേക 'സോണിൽ' പന്ത് കുത്തിക്കാനും നോക്കും"- മുഹമ്മദ് ഷമി പറഞ്ഞു.
ഇനി ഏകദിന ലോകകപ്പിന്‍റെ ഫൈനലില്‍ ഞായറാഴ്‌ച ഇന്ത്യ ഓസ്‌ട്രേലിയയ്‌ക്ക് (India vs Australia final Cricket World Cup 2023) എതിരെ ഇറങ്ങുമ്പോളും ഷമിയുടെ പന്തുകളില്‍ വലിയ പ്രതീക്ഷയാണ് ആരാധകര്‍ക്കുള്ളത്. അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിലാണ് ഏകദിന ലോകകപ്പ് 2023-ന്‍റെ ഫൈനല്‍ അരങ്ങേറുക.
ടൂര്‍ണമെന്‍റില്‍ ഇതേവരെ തോല്‍വി അറിയാത്ത ടീമാണ് രോഹിത് ശര്‍മയുടെ ഇന്ത്യ. ആദ്യ സെമി ഫൈനലില്‍ ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചായിരുന്നു ആതിഥേയര്‍ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. മറുവശത്ത് ആദ്യ രണ്ട് മത്സരങ്ങളില്‍ തോറ്റതിന് ശേഷമായിരുന്നു പാറ്റ് കമ്മിന്‍സിന്‍റെ സംഘത്തിന്‍റെ കുതിപ്പ്. രണ്ടാം സെമി ഫൈനല്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ ആയിരുന്നു ഓസീസ് തോല്‍പ്പിച്ചത്.
ALSO READ:'ഇന്ത്യ മികച്ച ടീം, ദൗര്‍ബല്യങ്ങളില്ല' : ജോഷ് ഹെയ്‌സല്‍വുഡ്
ഓസ്‌ട്രേലിയ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : ഡേവിഡ് വാര്‍ണര്‍, ട്രാവിസ് ഹെഡ്, മിച്ചല്‍ മാര്‍ഷ്, മാര്‍ക്കസ് സ്റ്റോയിനിസ്, സ്റ്റീവ് സ്‌മിത്ത്, മാര്‍നസ് ലബുഷെയ്‌ന്‍, കാമറൂണ്‍ ഗ്രീന്‍, ഗ്ലെന്‍ മാക്‌സ്‌വെല്‍, ജോഷ് ഇംഗ്ലിസ്, അലക്‌സ് കാരി, ജോഷ് ഹെയ്‌സല്‍വുഡ്, പാറ്റ് കമ്മിന്‍സ് (ക്യാപ്‌റ്റന്‍), സീന്‍ ആബോട്ട്, മിച്ചല്‍ സ്റ്റാര്‍ക്, ആദം സാംപ. (Cricket World Cup 2023 Australia Squad).
ഇന്ത്യ സ്ക്വാഡ് ഏകദിന ക്രിക്കറ്റ് ലോകകപ്പ് 2023 : രോഹിത് ശർമ (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, കുല്‍ദീപ് യാദവ്, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍) ജസ്പ്രീത് ബുംറ, , സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ഇഷാന്‍ കിഷന്‍, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).