കേരളം

kerala

ETV Bharat / sports

ഇന്ത്യയ്‌ക്ക് നാളെ ഡ്രസ് റിഹേഴ്‌സല്‍ ; ബെംഗളൂരുവില്‍ എതിരാളി നെതര്‍ലന്‍ഡ്‌സ് - Rahul Dravid

India vs Netherlands Preview : ഏകദിന ലോകകപ്പില്‍ തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തില്‍ രോഹിത് ശര്‍മയും സംഘവും നാളെ നെതര്‍ലന്‍ഡ്‌സിനെ നേരിടും.

Scott Edwards  Rohit Sharma  India vs Netherlands  India vs Netherlands Preview  രോഹിത് ശർമ  സ്‌കോട്ട് എഡ്വേർഡ്‌സ്  ഏകദിന ലോകകപ്പ് 2023  ഇന്ത്യ vs നെതര്‍ലന്‍ഡ്‌സ്  Rahul Dravid  രാഹുല്‍ ദ്രാവിഡ്
India vs Netherlands Preview Cricket World Cup 2023

By ETV Bharat Kerala Team

Published : Nov 11, 2023, 9:20 PM IST

ബെംഗളൂരു: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) തങ്ങളുടെ അവസാന ഗ്രൂപ്പ് മത്സരത്തിന് ഇന്ത്യ നാളെ (നവംബര്‍ 12) ഇറങ്ങുന്നു. നെതര്‍ലന്‍ഡ്‌സാണ് എതിരാളി. ബെംഗളൂരുവിലെ ചിന്നസ്വാമി സ്റ്റേഡിയത്തില്‍ ഉച്ചയ്‌ക്ക് രണ്ട് മുതല്‍ക്കാണ് കളി ആരംഭിക്കുക (India vs Netherlands Preview). ഇതേവരെ കളിച്ച എട്ട് മത്സരങ്ങളിലും വിജയിച്ച ഇന്ത്യ ഇതിനകം തന്നെ പോയിന്‍റ് ടേബിളില്‍ ഒന്നാം സ്ഥാനക്കാരായി സെമി ഫൈനല്‍ ഉറപ്പിച്ചിട്ടുണ്ട്.

നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരത്തില്‍ ഇന്ത്യയുടെ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവില്ല. മത്സര ഫലം അപ്രസക്തമായതിനാല്‍ പ്രധാന താരങ്ങളില്‍ ആര്‍ക്കെങ്കിലും വിശ്രമം അനുവദിച്ചേക്കുമെന്ന് സംസാരമുണ്ടായിരുന്നു. എന്നാല്‍ ഇന്ന് നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ സെറ്റായ ടീം തന്നെ നിലനിര്‍ത്തുമെന്നാണ് പരിശീലകന്‍ രാഹുല്‍ ദ്രാവിഡ് പ്രതികരിച്ചത് (Rahul Dravid on India's Playing XI against Netherlands).

കളിച്ച അവസാന മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ നേരിട്ട ശേഷം ആറ് ദിവസങ്ങള്‍ കഴിഞ്ഞാണ് ടീം വീണ്ടും കളിക്കാനിറങ്ങുന്നത്. അതിനാല്‍ തന്നെ എല്ലാ താരങ്ങള്‍ക്കും വിശ്രമത്തിന് സമയം ലഭിച്ചിട്ടുണ്ടെന്നുമായിരുന്നു രാഹുല്‍ ദ്രാവിഡ് പറഞ്ഞത്. ഇതോടെ നെതര്‍ലന്‍ഡ്‌സിനെതിരായ മത്സരം സെമിഫൈനലിനുള്ള ഡ്രസ് റിഹേഴ്‌സലാവുമെന്നുറപ്പ്. നവംബര്‍ 15-ന് നടക്കുന്ന ആദ്യ സെമിയില്‍ ന്യൂസിലന്‍ഡാണ് ഇന്ത്യയുടെ എതിരാളി.

കളിച്ച എട്ട് മത്സരങ്ങളില്‍ രണ്ട് വിജയം മാത്രം നേടാന്‍ കഴിഞ്ഞ നെതര്‍ലന്‍ഡ്‌സ് നിലവിലെ പോയിന്‍റ് പട്ടികയില്‍ അവസാന സ്ഥാനക്കാരാണ്. ഇന്ത്യയ്‌ക്കെതിരെ ജയം പിടിക്കാന്‍ കഴിഞ്ഞാല്‍ പോയിന്‍റ് ടേബിളില്‍ ആദ്യ എട്ടിനുള്ളില്‍ കടക്കാന്‍ നെതര്‍ലന്‍ഡ്‌സിന് കഴിയും. അങ്ങനെ വന്നാല്‍ അടുത്ത ചാമ്പ്യന്‍സ് ട്രോഫിക്കും ഡച്ച് ടീമിന് യോഗ്യത ഉറപ്പിക്കാം. ഇതോടെ പൊരുതാനുറച്ച് തന്നെയാവും നെതര്‍ലന്‍ഡ്‌സ് ഇറങ്ങുകയെന്നുറപ്പ്.

ALSO READ:'ഷമി, സിറാജ്, ബുംറ ത്രയം അവര്‍ക്ക് താഴെ' ; ഇന്ത്യയുടെ എക്കാലത്തേയും മികച്ച പേസ് നിര ഇതെന്ന് ദാദ

ഇന്ത്യ സ്ക്വാഡ് ഏകദിന ലോകകപ്പ് 2023: രോഹിത് ശർമ Rohit Sharma (ക്യാപ്‌റ്റന്‍), ശുഭ്‌മാൻ ഗിൽ, വിരാട് കോലി, ഇഷാന്‍ കിഷന്‍, ശ്രേയസ് അയ്യര്‍, കെഎല്‍ രാഹുല്‍ (വിക്കറ്റ് കീപ്പര്‍), സൂര്യകുമാര്‍ യാദവ്, രവീന്ദ്ര ജഡേജ, രവിചന്ദ്രന്‍ അശ്വിന്‍, ശാര്‍ദുല്‍ താക്കൂര്‍, കുല്‍ദീപ് യാദവ്, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, പ്രസിദ്ധ് കൃഷ്‌ണ (Cricket World Cup 2023 India Squad).

നെതര്‍ലന്‍ഡ്‌സ് ഏകദിന ലോകകപ്പ് 2023 സ്‌ക്വാഡ്: മാക്‌സ് ഒഡൗഡ്, വിക്രം സിങ്, തേജ നിദാമനുരു, ബാസ് ഡി ലീഡ്, കോളിൻ അക്കർമാൻ, സ്‌കോട്ട് എഡ്വേർഡ്‌സ് Scott Edwards (ക്യാപ്‌റ്റന്‍), സാഖിബ് സുൽഫിഖര്‍, പോൾ വാൻ മീകെരെൻ, ആര്യൻ ദത്ത്, ലോഗൻ വാൻ ബീക്ക്, ഷാരിസ് അഹമ്മദ്, റോലോഫ് വാൻ ഡെർ മെർവെ, വെസ്‌ലി ബറേസി, റയാൻ ക്ലെയ്‌ൻ, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌ (Cricket World Cup 2023 Netherlands Squad).

ABOUT THE AUTHOR

...view details