ന്യൂഡല്‍ഹി :ഏകദിന ലോകകപ്പില്‍ ഇംഗ്ലണ്ടിനെതിരെ അഫ്‌ഗാനിസ്ഥാന്‍ ആദ്യം ബാറ്റ് ചെയ്യും (England vs Afghanistan Toss Report). ടോസ് നേടിയ ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഏകദിന ലോകകപ്പിലെ 13-ാമത്തെ മത്സരമാണിത്.
ബംഗ്ലാദേശിനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റമില്ലാതെയാണ് ഇംഗ്ലണ്ട് കളിക്കുന്നത്. ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ അഫ്‌ഗാന്‍ ഒരു മാറ്റം വരുത്തിയതായി ക്യാപ്റ്റന്‍ ഹഷ്‌മത്തുള്ള ഷാഹിദി അറിയിച്ചു. ഇക്രം അലിഖിൽ ടീമിലെത്തിയപ്പോള്‍ നജീബുള്ള സദ്രാന് സ്ഥാനം നഷ്‌ടമായി.
ഇംഗ്ലണ്ട് (പ്ലെയിങ് ഇലവൻ): ജോണി ബെയർസ്റ്റോ, ഡേവിഡ് മലൻ, ജോ റൂട്ട്, ഹാരി ബ്രൂക്ക്, ജോസ് ബട്‌ലർ (ക്യാപ്റ്റന്‍/വിക്കറ്റ് കീപ്പര്‍), ലിയാം ലിവിങ്‌സ്റ്റൺ, സാം കറൻ, ക്രിസ് വോക്‌സ്, ആദിൽ റഷീദ്, മാർക്ക് വുഡ്, റീസ് ടോപ്‌ലി
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവന്‍): റഹ്മാനുള്ള ഗുർബാസ് (വിക്കറ്റ് കീപ്പര്‍), ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്‌മത്തുള്ള ഷാഹിദി (ക്യാപ്റ്റന്‍), ഇക്രം അലിഖിൽ, മുഹമ്മദ് നബി, അസ്മത്തുള്ള ഒമർസായി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ ഉൽ ഹഖ്, ഫസൽഹഖ് ഫാറൂഖി.
ഡല്‍ഹിയിലെ അരുണ്‍ ജെയ്‌റ്റ്‌ലി സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്. ടൂര്‍ണമെന്‍റില്‍ തങ്ങളുടെ മൂന്നാം മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് തോല്‍വി വഴങ്ങിയ ഇംഗ്ലീഷ് ടീം രണ്ടാം മത്സരത്തില്‍ ബംഗ്ലാദേശിനെ തകര്‍ത്തിരുന്നു.
ഇതോടെ തുടര്‍ച്ചയായ രണ്ടാം വിജയമാണ് നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ട് ലക്ഷ്യം വയ്‌ക്കുന്നത്. മറുവശത്ത് കളിച്ച രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ട അഫ്‌ഗാനിസ്ഥാന്‍ ടൂര്‍ണമെന്‍റിലെ കന്നി വിജയമാണ് തേടുന്നത്. ആദ്യ മത്സരത്തില്‍ ബംഗ്ലാദേശിനോട് ആറ് വിക്കറ്റിന് തോറ്റ അഫ്‌ഗാന്‍ രണ്ടാമത്തെ കളിയില്‍ എട്ട് വിക്കറ്റിന് ഇന്ത്യയോടായിരുന്നു കീഴടങ്ങിയത്.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ ഇതിന് മുന്നെ രണ്ട് തവണയാണ് ഇംഗ്ലണ്ട്-അഫ്‌ഗാന്‍ ടീമുകള്‍ നേര്‍ക്കുനേര്‍ എത്തിയത്. രണ്ട് തവണയും അഫ്‌ഗാനിസ്ഥാനെതിരെ വമ്പന്‍ വിജയമായിരുന്നു ഇംഗ്ലീഷ് ടീം നേടിയത്. 2015-ലെ ലോകകപ്പില്‍ സിഡ്‌നിയിലാണ് ആദ്യമായി ഇരു ടീമുകളും പരസ്‌പരം മത്സരിച്ചത്.
ALSO READ: Wasim Akram Criticizes Babar Azam : പാക് തോല്‍വിക്ക് ശേഷം കോലിയുടെ 'സ്നേഹസമ്മാനം' സ്വീകരിച്ച് ബാബര്‍ അസം, പൊട്ടിത്തെറിച്ച് വസീം അക്രം
അന്ന് മഴ നിയമ പ്രകാരം ഇംഗ്ലണ്ട് ഒമ്പത് വിക്കറ്റുകള്‍ക്ക് മത്സരം പിടിച്ചു. പിന്നീട് 2019-ലെ ലോകകപ്പില്‍ മാഞ്ചസ്റ്ററില്‍ 150 റണ്‍സിനായിരുന്നു ആതിഥേയര്‍ കൂടിയായിരുന്ന ഇംഗ്ലണ്ട് വിജയം പിടിച്ചത്. ഇക്കുറി ഇന്ത്യന്‍ മണ്ണില്‍ ഈ തോല്‍വികള്‍ക്ക് കണക്ക് തീര്‍ക്കാനുറച്ചാവും അഫ്‌ഗാന്‍ ഇറങ്ങുകയെന്നത് തീര്‍ച്ച.
ALSO READ: Ramiz Raja slams Pakistan: 'ജയിക്കാനായില്ലെങ്കില്‍, കുറഞ്ഞത് പോരാടാനെങ്കിലും ശ്രമിക്കൂ'; ബാബര്‍ അസമിനെയും സംഘത്തെയും എടുത്തിട്ടലക്കി റമീസ് രാജ
മത്സരം ലൈവായി കാണാന്‍ (Where to watch England vs Afghanistan Cricket World Cup 2023 match): ഏകദിന ലോകകപ്പിലെ ഇംഗ്ലണ്ട് vs അഫ്‌ഗാനിസ്ഥാന്‍ മത്സരം ടെലിവിഷനില്‍ സ്റ്റാര്‍ സ്‌പോര്‍ട്‌സ് നെറ്റ്‌വര്‍ക്കുകളിലൂടെയാണ് തത്സമയം സംപ്രേഷണം ചെയ്യുന്നത്. ഡിസ്‌നി+ഹോട്ട്‌സ്റ്റാര്‍ ആപ്പിലും വെബ്‌സൈറ്റിലും ഈ മത്സരം ലഭ്യമാണ്.