ന്യൂഡല്‍ഹി:ശ്രീലങ്കയുടെ സെമി പ്രതീക്ഷകളെ തകര്‍ത്തെറിഞ്ഞ് ബംഗ്ലാദേശ്. 49.3 ഓവറില്‍ ചരിത് അസലങ്കയുടെ സെഞ്ചുറി ഉള്‍പ്പടെ ശ്രീലങ്ക നേടിയ 279 റണ്‍സ് 42-ാം ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ അവശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു. മത്സരത്തിലെ ജയത്തോടെ ഏറെ പിറകില്‍ പോയ ബംഗ്ലാദേശ്, ശ്രീലങ്കയുടെ സാധ്യതകളുടെ കവാടം കൂടി കൊട്ടിയടയ്‌ക്കുകയായിരുന്നു.
ലങ്കയുടെ പ്രതീക്ഷകളില്‍ മണ്ണുവാരിയിട്ട് ബംഗ്ലാദേശ് ; 3 വിക്കറ്റിന്‍റെ ആശ്വാസ ജയം - ക്രിക്കറ്റ് ലോകകപ്പ് ചരിത്രം
Bangladesh Wins Against Sri Lanka: 49.3 ഓവറില്‍ ശ്രീലങ്ക നേടിയ 279 റണ്‍സ് 42 ഓവറില്‍ മൂന്ന് വിക്കറ്റുകള്‍ അവശേഷിക്കെ ബംഗ്ലാദേശ് മറികടക്കുകയായിരുന്നു
Bangladesh Vs Sri Lanka Match In Cricket World Cup 2023
Published : Nov 6, 2023, 10:26 PM IST
എട്ട് മത്സരങ്ങളില്‍ രണ്ട് വീതം വിജയങ്ങളുമായി പോയിന്‍റ് പട്ടികയില്‍ യഥാക്രമം ഏഴ്, എട്ട് സ്ഥാനങ്ങളിലാണ് ബംഗ്ലാദേശും ശ്രീലങ്കയുമുള്ളത്. അവശേഷിക്കുന്ന മത്സരത്തില്‍ വിജയിച്ചാലും ഇരു ടീമുകള്‍ക്കും സെമി സാധ്യതകള്‍ ഇല്ലെന്നുതന്നെ പറയാം.