ചെന്നൈ: ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പുറത്താവലിന്‍റെ വക്കിലാണ് പാകിസ്ഥാന്‍. ആറ് മത്സരങ്ങള്‍ കളിച്ച പാകിസ്ഥാന്‍ ആദ്യ രണ്ട് കളികള്‍ വിജയിച്ചിരുന്നു. എന്നാല്‍ പിന്നീട് തുടര്‍ച്ചയായ നാല് തോല്‍വികളാണ് പാകിസ്ഥാനെ കാത്തിരുന്നത്.
ഇക്കാരണത്താല്‍ കനത്ത വിമര്‍ശനങ്ങളേറ്റുവാങ്ങുകയാണ് ക്യാപ്റ്റന്‍ ബാബര്‍ അസം. എന്നാല്‍ ഇതിനിടെ അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ തന്‍റെ പ്രിയപ്പെട്ട ബാറ്റര്‍മാരെ വെളിപ്പെടുത്തിയിരിക്കുകയാണ് ബാബര്‍ അസം (Babar Azam On Favourite Batters). ഇന്ത്യന്‍ താരങ്ങളായ രോഹിത് ശര്‍മ (Rohit Sharma), വിരാട് കോലി (Virat Kohli) എന്നിവരെ കൂടാതെ ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്യംസണുമാണ് (Kane Williamson) തന്‍റെ പ്രിയ ബാറ്റര്‍മാരെന്നാണ് ബാബര്‍ (Babar Azam) പറയുന്നത്.
വിഷമകരമായ സാഹചര്യങ്ങളിൽ നിന്നും ടീമിനെ കരകയറ്റാനുള്ള കോലിയുടെയും രോഹിത്തിന്‍റെയും വില്യംസണിന്‍റെയും കഴിവാണ് തന്നെ ഏറ്റവും കൂടുതല്‍ ആകര്‍ഷിച്ചതെന്നും പാകിസ്ഥാന്‍ നായകന്‍ വെളിപ്പെടുത്തി. "രോഹിത് ശര്‍മ, വിരാട് കോലി, കെയ്ന്‍ വില്യംസണ്‍ ഇവരാണ് ലോകത്തില്‍ എനിക്ക് പ്രിയപ്പെട്ട ബാറ്റര്‍മാര്‍. ലോകോത്തര താരങ്ങളാണ് അവര്‍ മൂന്നുപേരും.
സാഹചര്യങ്ങള്‍ മനസിലാക്കിയാണ് അവര്‍ കളിക്കാറുള്ളത്. അതിനാലാണ് അവര്‍ ലോകത്തിലെ ഏറ്റവും മികച്ച താരങ്ങളായതും. ഞാനവരുടെ ആരാധകനാണ്. വിഷമകരമായ സാഹചര്യങ്ങളിൽ നിന്ന് ടീമിനെ കരകയറ്റുന്നതും കഠിനമായ ബൗളിംഗിനെതിരെ റൺസ് നേടുകയും ചെയ്യുന്നതാണ് അവരില്‍ എനിക്ക് ഏറ്റവും ഇഷ്‌ടമുള്ള കാര്യം. മൂന്ന് പേരില്‍ നിന്നും ഞാന്‍ പഠിക്കാന്‍ ശ്രമിക്കുന്ന കാര്യവും ഇതു തന്നെയാണ്." ബാബര്‍ വ്യക്തമാക്കി.
ALSO READ:Rohit Sharma Cricket World Cup Fifties : കോലിക്ക് ഒപ്പത്തിനൊപ്പം; എന്നാല്‍ രോഹിത്തിന് വമ്പന്‍ വേഗം