കേരളം

kerala

ETV Bharat / sports

Australia vs Netherlands Score Updates വാര്‍ണര്‍ പകര്‍ന്ന തീയില്‍ ആളിപ്പടര്‍ന്ന് മാക്‌സ്‌വെല്‍; ഡച്ച് ബോളര്‍മാരെ തല്ലിക്കൂട്ടി ഓസീസ് - Glenn Maxwell

ഏകദിന ലോകകപ്പില്‍ ഓസ്‌ട്രേലിയയ്‌ക്ക് എതിരെ നെതര്‍ലന്‍ഡ്‌സിന് 400 റണ്‍സ് വിജയ ലക്ഷ്യം (Australia vs Netherlands Score Update).

Australia vs Netherlands Score Updates  Australia vs Netherlands  David Warner  Cricket World Cup 2023  ഏകദിന ലോകകപ്പ് 2023  ഡേവിഡ് വാര്‍ണര്‍  ഓസ്‌ട്രേലിയ vs നെതര്‍ലന്‍ഡ്‌സ്  Glenn Maxwell  ഗ്ലെന്‍ മാക്‌സ്‌വെല്‍
Australia vs Netherlands Score Updates

By ETV Bharat Kerala Team

Published : Oct 25, 2023, 6:24 PM IST

ന്യൂഡല്‍ഹി:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) നെതര്‍ലന്‍ഡ്‌സിനെതിരെ ഓസ്‌ട്രേലിയയ്‌ക്ക് വമ്പന്‍ സ്‌കോര്‍ (Australia vs Netherlands Score Updates). ആദ്യം ബാറ്റ് ചെയ്‌ത ഓസീസ് നിശ്ചിത 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്‌ടത്തില്‍ 399 റണ്‍സാണ് അടിച്ച് കൂട്ടിയത്. ഡേവിഡ് വാര്‍ണറും സ്‌മിത്തും ലെബുഷെയ്‌നും പകര്‍ന്ന് നല്‍കിയ തീയില്‍ ഗ്ലെന്‍ മാക്‌സ്‌വെല്‍ (Glenn Maxwell) ആളിപ്പടര്‍ന്നതോടെയാണ് ഓസീസ് കൂറ്റന്‍ സ്‌കോറിലേക്ക് എത്തിയത്.

ഡേവിഡ് വാര്‍ണര്‍ (David Warner) 93 പന്തില്‍ 104 റണ്‍സെടുത്തപ്പോള്‍ വെറും 44 പന്തുകളില്‍ നിന്നും 106 റണ്‍സാണ് മാക്‌സ്‌വെല്‍ സ്വന്തമാക്കിയത്. സ്‌കോര്‍ ബോര്‍ഡില്‍ 28 റണ്‍സ് മാത്രമുള്ളപ്പോള്‍ മിച്ചൽ മാർഷിനെ (15 പന്തില്‍ 9) നഷ്‌മായ ഓസീസിന് തുടര്‍ന്ന് ഒന്നിച്ച ഡേവിഡ് വാര്‍ണര്‍- സ്‌റ്റീവ് സ്‌മിത്ത് സഖ്യം മികച്ച അടിത്തറാണ് ഒരുക്കിയത്.

പതിഞ്ഞും തെളിഞ്ഞും സ്‌മിത്തും വാര്‍ണറും നിലയുറപ്പിച്ചതോടെ നെതര്‍ലന്‍ഡ്‌സ് ബോളര്‍മാര്‍ ഏറെ വിയര്‍ത്തു. ഒടുവില്‍ 24-ാം ഓവറിന്‍റെ മൂന്നാം പന്തില്‍ സ്‌മിത്തിനെ മടക്കിയ ആര്യന്‍ ദത്താണ് ഡച്ച് ടീമിന് കാത്തിരുന്ന ബ്രേക്ക് ത്രൂ നല്‍കിയത്. വാര്‍ണര്‍ക്കൊപ്പം 132 റണ്‍സാണ് സ്‌മിത്ത് ഓസീസ് ടോട്ടലില്‍ ചേര്‍ത്തത്.

68 പന്തുകളില്‍ 9 ബൗണ്ടറികളും ഒരു സിക്‌സും സഹിതം 71 റണ്‍സായിരുന്നു സ്‌മിത്തിന്‍റെ സമ്പാദ്യം. തുടര്‍ന്നെത്തിയ മാർനസ് ലെബുഷെയ്‌നും വാര്‍ണര്‍ക്കൊപ്പം കട്ടയ്‌ക്ക് പിടിച്ചതോടെ മൂന്നാം വിക്കറ്റില്‍ 84 റണ്‍സ് നേടാന്‍ ഓസീസിനായി. 37-ാം ഓവറിന്‍റെ ആദ്യ പന്തില്‍ ലെബുഷയ്‌ന്‍ വീണു. 47 പന്തില്‍ ഏഴ് ബൗണ്ടറികളും രണ്ട് സിക്‌സും സഹിതം 62 റണ്‍സ് നേടിയാണ് ലെബുഷെയ്‌ന്‍ നേടിയത്.

ജോഷ് ഇംഗ്ലിസിന് (12 പന്തില്‍ 14) പിടിച്ച് നില്‍ക്കാനായില്ല. ഇതിനിടെ 91 പന്തുകളില്‍ നിന്നും സെഞ്ചുറി പൂര്‍ത്തിയാക്കിയ വാര്‍ണറും തൊട്ടുപിന്നാലെ മടങ്ങി. കാമറൂണ്‍ ഗ്രീനിനും (11 പന്തില്‍ 8) അല്‍പായുസായിരുന്നുവെങ്കിലും നായകന്‍ പാറ്റ് കമ്മിന്‍സിനെ ഒരറ്റത്ത് കാഴ്‌ചക്കാരനാക്കിയ ഗ്ലെന്‍ മാക്‌സ്‌വെല്‍ അവസാന ഓവറുകളില്‍ അടിച്ച് തിമിര്‍ത്തു.

ഡച്ച് ബോളര്‍മാരെ കണക്കിന് പ്രഹരിച്ച മാക്‌സ്‌വെല്‍ 27 പന്തുകളില്‍ നിന്ന് അര്‍ധ സെഞ്ചുറിയിലെത്തി. പിന്നീട് വെറും 13 പന്തുകള്‍ മാത്രം നേരിട്ട് ആകെ 40 പന്തുകളില്‍ നിന്നുമാണ് താരം സെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഏകദിന ലോകകപ്പിലെ ഏറ്റവും വേഗതയാര്‍ന്ന സെഞ്ചുറിയാണിത്. അവസാന ഓവറിന്‍റെ മൂന്നാം പന്തില്‍ മാക്‌സ്‌വെല്ലും നാലാം പന്തില്‍ മിച്ചല്‍ സ്റ്റാര്‍ക്കും മടങ്ങി. കമ്മിന്‍സിനൊപ്പം (9 പന്തില്‍ 12), ആദം സാംപ (1 പന്തില്‍ 1) പുറത്താവാതെ നിന്നു. നെതര്‍ലന്‍ഡ്‌സിന്‍റെ ബാസ് ഡി ലീഡ് 10 ഓവറില്‍ 115 റണ്‍സ് വഴങ്ങി.

ഓസ്‌ട്രേലിയ (പ്ലേയിങ് ഇലവൻ): ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, സ്റ്റീവ് സ്‌മിത്ത്, മർനസ് ലെബുഷയ്‌ന്‍, ജോഷ് ഇംഗ്ലിസ്, കാമറൂൺ ഗ്രീൻ, ഗ്ലെൻ മാക്‌സ്‌വെൽ, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്ക്, ജോഷ് ഹേസൽവുഡ്, ആദം സാംപ.

നെതർലൻഡ്‌സ് (പ്ലേയിങ് ഇലവൻ): വിക്രംജിത് സിങ്, മാക്‌സ് ഒഡൗഡ്, കോളിൻ അക്കർമാൻ, ബാസ് ഡി ലീഡ്, സിബ്രാൻഡ് ഏംഗൽബ്രെച്ച്‌, തേജ നിടമാനുരു, സ്‌കോട്ട് എഡ്വേർഡ്‌സ് (ക്യാപ്‌റ്റൻ, വിക്കറ്റ് കീപ്പർ), ലോഗൻ വാൻ ബീക്ക്, റോലോഫ് വാൻ ഡെർ മെർവെ, ആര്യൻ ദത്ത്, പോൾ വാൻ മീകെരെൻ.

ABOUT THE AUTHOR

...view details