മുംബൈ :ഏകദിന ലോകകപ്പില്‍ ( Cricket World Cup 2023) അഫ്‌ഗാനിസ്ഥാനെതിരെ ഓസ്‌ട്രേലിയ ആദ്യം ബോള്‍ ചെയ്യും. ടോസ് നേടിയ അഫ്‌ഗാന്‍ നായകന്‍ ഹഷ്‌മത്തുള്ള ഷാഹിദി (Hashmatullah Shahidi) ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു (Australia vs Afghanistan Toss Report). മുംബൈ വാങ്കഡെ സ്റ്റേഡിയത്തിലാണ് കളി നടക്കുന്നത്.
നെതര്‍ലന്‍ഡ്‌സിനെതിരായ അവസാന മത്സരത്തില്‍ ഒരു മാറ്റവുമായാണ് അഫ്‌ഗാനിസ്ഥാന്‍ കളിക്കുന്നത്. ഫസല്‍ഹഖ് ഫാറൂഖി പുറത്തായപ്പോള്‍ നവീന്‍ ഉല്‍ ഹഖാണ് പ്ലെയിങ് ഇലവനിലെത്തിയത്. ഇംഗ്ലണ്ടിനെതിരായ കഴിഞ്ഞ മത്സരത്തില്‍ ഓസ്‌ട്രേലിയ രണ്ട് മാറ്റങ്ങള്‍ വരുത്തിയതായി നായകന്‍ പാറ്റ് കമ്മിന്‍സ് (Pat Cummins) അറിയിച്ചു. സ്‌റ്റീവ് സ്‌മിത്തും കാമറൂണ്‍ ഗ്രീനും പുറത്തായപ്പോള്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലും മിച്ചല്‍ മാര്‍ഷുമാണ് പ്ലെയിങ് ഇലവനിലെത്തിയത്.
ഓസ്‌ട്രേലിയ (പ്ലെയിങ് ഇലവൻ): ട്രാവിസ് ഹെഡ്, ഡേവിഡ് വാർണർ, മിച്ചൽ മാർഷ്, മർനസ് ലബുഷെയ്‌ന്‍, ജോഷ് ഇംഗ്ലിസ്, ഗ്ലെൻ മാക്‌സ്‌വെൽ, മാർകസ് സ്റ്റോയിനിസ്, പാറ്റ് കമ്മിൻസ് (സി), മിച്ചൽ സ്റ്റാർക്, ആദം സാംപ, ജോഷ് ഹേസൽവുഡ്.
അഫ്‌ഗാനിസ്ഥാന്‍ (പ്ലെയിങ് ഇലവൻ): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി (സി), അസ്മത്തുള്ള ഒമർസായി, മുഹമ്മദ് നബി, ഇക്രാം അലിഖിൽ, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നൂർ അഹമ്മദ്, നവീൻ-ഉൽ-ഹഖ്.
ടൂര്‍ണമെന്‍റില്‍ തങ്ങളുടെ എട്ടാമത്തെ മത്സരത്തിനാണ് ഓസ്‌ട്രേലിയയും അഫ്‌ഗാനിസ്ഥാനും ഇറങ്ങുന്നത്. കളിച്ച ഏഴ് മത്സരങ്ങളില്‍ അഞ്ച് വിജയം നേടിയ ഓസീസ് നിലവിലെ പോയിന്‍റ് പട്ടികയില്‍ മൂന്നാം സ്ഥാനക്കാരാണ്. ആദ്യ രണ്ട് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയതിന് ശേഷമായിരുന്നു പാറ്റ് കമ്മിന്‍സിന്‍റെ സംഘത്തിന്‍റെ കുതിപ്പ്. ഇന്ന് അഫ്‌ഗാനെ കീഴടക്കിയാല്‍ തുടര്‍ച്ചയായ ആറാം വിജയത്തിനൊപ്പം ടൂര്‍ണമെന്‍റിന്‍റെ സെമിഫൈനല്‍ ഏറെക്കുറെ ഓസീസിന് ഉറപ്പിക്കാം.