പൂനെ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023 ) അഫ്ഗാനിസ്ഥാനെതിരെ ശ്രീലങ്ക ആദ്യം ബാറ്റ് ചെയ്യും (Afghanistan vs Sri Lanka Toss Report). ടോസ് വിജയിച്ച അഫ്ഗാനിസ്ഥാന് നായകന് ഹഷ്മത്തുള്ള ഷാഹിദി (Hashmatullah Shahidi ) ബോളിങ് തിരഞ്ഞെടുക്കുകയായിരുന്നു.
പാകിസ്ഥാനെതിരായ കഴിഞ്ഞ മത്സരത്തിലെ ടീമില്‍ മാറ്റവുമാണ് അഫ്ഗാന് കളിക്കുന്നത്. സ്പിന്നര്‍ നൂര്‍ അഹമ്മദ് പുറത്തായപ്പോള്‍ പേസര്‍ ഫസര്‍ഹഖ് പ്ലേയിങ് ഇലവനിലെത്തി. ആദ്യം ബാറ്റ് ചെയ്യാന്‍ തന്നെയായിരുന്നു ആഗ്രഹിച്ചിരുന്നതെന്ന് ശ്രീലങ്കന്‍ നായകന് കുശാല്‍ മെന്‍ഡിസ് (Kusal Mendis) പറഞ്ഞു. ഇംഗ്ലണ്ടിനെതിരായ അവസാന മത്സരത്തിലെ പ്ലേയിങ് ഇലവനില്‍ ശ്രീലങ്കയും മാറ്റം വരുത്തിയിട്ടുണ്ട്.
ശ്രീലങ്ക (പ്ലേയിങ് ഇലവൻ): പാത്തും നിസ്സാങ്ക, കുശാൽ പെരേര, കുശാൽ മെൻഡിസ്(സി), സദീര സമരവിക്രമ, ചരിത് അസലങ്ക, ധനഞ്ജയ ഡി സിൽവ, എയ്ഞ്ചലോ മാത്യൂസ്, മഹേഷ് തീക്ഷണ, കസുൻ രജിത, ദുഷ്മന്ത ചമീര, ദിൽഷൻ മധുശങ്ക.
അഫ്ഗാനിസ്ഥാന് (പ്ലേയിങ് ഇലവന്): റഹ്മാനുള്ള ഗുർബാസ്, ഇബ്രാഹിം സദ്രാൻ, റഹ്മത്ത് ഷാ, ഹഷ്മത്തുള്ള ഷാഹിദി(സി), അസ്മത്തുള്ള ഒമർസായി, ഇക്രാം അലിഖിൽ, മുഹമ്മദ് നബി, റാഷിദ് ഖാൻ, മുജീബ് ഉർ റഹ്മാൻ, നവീൻ-ഉൽ-ഹഖ്, ഫസൽഹഖ് ഫാറൂഖി.
പൂനെയിലെ മഹാരാഷ്ട്ര ക്രിക്കറ്റ് അസോസിയേഷന് സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ടൂര്‍ണമെന്റില്‍ തങ്ങളുടെ ആറാമത്തെ മത്സരത്തിനാണ് ഇരു ടീമുകളും ഇറങ്ങുന്നത്. കളിച്ച അഞ്ച് മത്സരങ്ങളില്‍ രണ്ട് വീതം വിജയം നേടാന്‍ ശ്രീലങ്കയ്ക്കും അഫ്ഗാനിസ്ഥാനും കഴിഞ്ഞിട്ടുണ്ട്.
എന്നാല്‍ നിലവിലെ പോയിന്റ് പട്ടികയില്‍ മികച്ച റണ്‍റേറ്റിന്റെ അടിസ്ഥാനത്തില്‍ ശ്രീലങ്ക അഞ്ചാമതുള്ളപ്പോള്‍ ഏഴാം സ്ഥാനത്താണ് അഫ്ഗാനിസ്ഥാന്. ഇതോടെ ഇനിയുള്ള എല്ലാ മത്സരങ്ങളും വിജയിച്ചെങ്കില്‍ മാത്രമേ ഇരു ടീമുകള്‍ക്കും സെമിഫൈനല്‍ പ്രതീക്ഷയ്ക്ക് വകയുള്ളൂ. ആദ്യ മൂന്ന് മത്സരങ്ങളില്‍ തോല്‍വി വഴങ്ങിയ ശ്രീലങ്ക അവസാന രണ്ട് മത്സരം ജയിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് അഫ്ഗാനെതിരെ എത്തുന്നത്.