ഇസ്‌ലാമാബാദ്:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്‍റെ മോശം പ്രകടനത്തില്‍ കടുത്ത വിമര്‍ശനമാണ് നായകന്‍ ബാബര്‍ അസം നേരിടുന്നത്. പാകിസ്ഥാന്‍റെ മുന്‍ താരങ്ങളുള്‍പ്പെടെ നിരവധി പേരാണ് ബാബറിനെ (Babar Azam) വിമര്‍ശിച്ച് രംഗത്ത് എത്തുന്നത്. ഇപ്പോഴിതാ ലോകകപ്പോടെ പാകിസ്ഥാന്‍റെ വൈറ്റ് ബോള്‍ ടീം നായക സ്ഥാനത്ത് നിന്നും ബാബറിനെ പുറത്താക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുകയാണ് മുന്‍ പേസര്‍ ആഖിബ് ജാവേദ് (Aaqib Javed).
ഒരു വാര്‍ത്ത ഏജന്‍സിയോടാണ് ആഖിബ് ജാവേദ് ഇക്കാര്യം പറഞ്ഞത്. ബാബറിന് പകരം പേസര്‍ ഷഹീന്‍ ഷാ അഫ്രീദിയ്‌ക്ക് (Shaheen Shah Afridi) ചുമതല നല്‍കണമെന്നും മുന്‍ താരം ആവശ്യപ്പെട്ടു (Aaqib Javed against Babar Azam). "പാകിസ്ഥാൻ ക്രിക്കറ്റിന്‍റെ മികച്ച ഭാവിയുള്ളത് ഷഹീന്‍ ഷാ അഫ്രീദിയിലാണ്. വൈറ്റ് ബോൾ ഫോർമാറ്റുകളിൽ കഴിവുള്ള ക്യാപ്റ്റനാണ് താനെന്ന് തെളിയിക്കുന്നതിൽ ബാബർ പരാജയപ്പെട്ടു", ആഖിബ് ജാവേദ് പറഞ്ഞു.
ALSO READ: Hardik Pandya Injury Updates: അടുത്ത രണ്ട് മത്സരങ്ങളിലും ഹാര്‍ദിക് പുറത്ത് തന്നെ; ഇന്ത്യയ്‌ക്ക് വമ്പന്‍ തിരിച്ചടി
അയല്‍രാജ്യമായ ഇന്ത്യ ആതിഥേയരാവുന്ന ഏകദിന ലോകകപ്പിനായെത്തുമ്പോള്‍ ഫേവറേറ്റുകളുടെ പട്ടികയില്‍ മുന്നില്‍ തന്നെയായിരുന്നു പാകിസ്ഥാന്‍ ഉണ്ടായിരുന്നത്. എന്നാല്‍ ടൂര്‍ണമെന്‍റില്‍ ടീമിന്‍റെ സെമി ഫൈനല്‍ പ്രതീക്ഷ നിലവില്‍ പരുങ്ങലിലാണ്. ഇതേവരെ കളിച്ച അഞ്ച് മത്സരങ്ങളില്‍ മൂന്നെണ്ണത്തില്‍ ബാബര്‍ അസമും സംഘവും തോല്‍വി വഴങ്ങിയിരുന്നു.
ALSO READ:Shahid Afridi Against Babar Azam 'ബാബർ ഇനിയും ഒരുപാട് പഠിക്കാനുണ്ട്'... തോല്‍വികളില്‍ വിമർശനവുമായി അഫ്രീദി
നെതര്‍ലന്‍ഡ്‌സിനെയും ശ്രീലങ്കയേയും തോല്‍പ്പിച്ചുകൊണ്ട് തുടക്കം ഗംഭീരമാക്കാന്‍ പാകിസ്ഥാന് കഴിഞ്ഞിരുന്നു. എന്നാല്‍ തുടര്‍ന്ന് ഇന്ത്യ, ഓസ്‌ട്രേലിയ, അഫ്‌ഗാനിസ്ഥാന്‍ എന്നീ ടീമുകളോട് തോറ്റു. ഇതോടെ നിലവിലെ പോയിന്‍റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ് പാകിസ്ഥാന്‍. -0.400 എന്ന മോശം റണ്‍റേറ്റാണ് ടീമിനുള്ളത്.
ഇനി സെമി ഫൈനലിലേക്ക് മുന്നേറണമെങ്കില്‍ ടൂര്‍ണമെന്‍റില്‍ തുടര്‍ന്നുള്ള എല്ലാ മത്സരങ്ങളും മുന്‍ ചാമ്പ്യന്മാര്‍ക്ക് ഏറെ നിര്‍ണായകമാണ്. ചെപ്പോക്കിൽ ഒക്‌ടോബർ 27-ന് ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരെയാണ് പാകിസ്ഥാന്‍റെ അടുത്ത മത്സരം.
ALSO READ: Wasim Akram On Mohammed Shami : ഹാര്‍ദിക്ക് ഇല്ലെങ്കിലും ഇന്ത്യ മികച്ച ടീം, ഇനി ഷമിയെ പുറത്തിരുത്തുന്നത് പ്രയാസം: വസീം അക്രം
പാകിസ്ഥാൻ ഏകദിന ലോകകപ്പ് 2023 സ്ക്വാഡ്: ഇമാം ഉൽ ഹഖ്, അബ്‌ദുല്ല ഷഫീഖ്, ബാബർ അസം (ക്യാപ്‌റ്റൻ), സൗദ് ഷക്കീൽ, മുഹമ്മദ് റിസ്‌വാൻ (വിക്കറ്റ് കീപ്പർ), ഫഖർ സമാൻ, ഷദാബ് ഖാൻ, സൽമാൻ അലി ആഘ, ഇഫ്‌തിഖർ അഹമ്മദ്, ഷഹീൻ അഫ്രീദി, മുഹമ്മദ് നവാസ്, ഹാരിസ് റൗഫ്, ഹസൻ അലി, മുഹമ്മദ് വസീം, ഉസാമ മിർ (Pakistan Squad For Cricket World Cup 2023).