കേരളം

kerala

ETV Bharat / sports

Aakash Chopra Against Babar Azam ക്യാപ്റ്റന്‍ ബാബറാണെങ്കില്‍ ഇനി ഇമ്രാൻ ഖാനോ, വസീം അക്രമോ, വഖാർ യൂനിസോ പന്തെറിഞ്ഞിട്ട് കാര്യമില്ല; വിമര്‍ശനവുമായി ആകാശ് ചോപ്ര

Aakash Chopra Against Babar Azam ഏകദിന ലോകകപ്പില്‍ എന്ത് ക്യാപ്റ്റൻസിയാണ് ബാബർ അസം ചെയ്യുന്നതെന്ന് മനസിലാവുന്നില്ലെന്ന് ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര.

Aakash Chopra Against Babar Azam  Cricket World Cup 2023  Pakistan Cricket Team  ആകാശ് ചോപ്ര  ബാബര്‍ അസം  ഏകദിന ലോകകപ്പ് 2023  South Africa vs Pakistan  ദക്ഷിണാഫ്രിക്ക vs പാകിസ്ഥാന്‍
Aakash Chopra Against Babar Azam Cricket World Cup 2023

By ETV Bharat Kerala Team

Published : Oct 28, 2023, 9:51 PM IST

മുംബൈ:ഏകദിന ലോകകപ്പില്‍ (Cricket World Cup 2023) പാകിസ്ഥാന്‍റെ (Pakistan Cricket Team) തുടര്‍ തോല്‍വികളില്‍ കനത്ത വിമര്‍ശനം നേരിടുന്ന ക്യാപ്റ്റന്‍ ബാബര്‍ അസമിന് (Babar Azam) പിന്തുണയുമായി കഴിഞ്ഞ ദിവസം ഇന്ത്യയുടെ മുന്‍ താരം ആകാശ് ചോപ്ര (Aakash Chopra) രംഗത്ത് എത്തിയിരുന്നു. ക്യാപ്‌റ്റനെന്ന നിലയിലും ബാറ്ററെന്ന നിലയിലും ബാബര്‍ അസം മെച്ചപ്പെടേണ്ടതുണ്ട്. എന്നാല്‍ ലോകകപ്പില്‍ പാകിസ്ഥാന്‍റെ തോല്‍വികള്‍ക്കെല്ലാം കാരണം ബാബര്‍ ആണെന്ന് പറയാന്‍ സാധിക്കില്ലെന്നായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് എതിരായ മത്സരത്തിന് മുന്നോടിയായി ആകാശ് ചോപ്ര പറഞ്ഞത്.

എന്നാല്‍ പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോട് (South Africa vs Pakistan) തോല്‍വി വഴങ്ങിയതിന് പിന്നാലെ ബാബറിനെതിരെ രൂക്ഷ ഭാഷയിലാണ് ആകാശ് ചോപ്ര പ്രതികരിച്ചത്. ചെന്നൈയിലെ എംഎ ചിദംബരം സ്റ്റേഡിയത്തില്‍ ഒരു വിക്കറ്റിനായിരുന്നു പാകിസ്ഥാന്‍ ദക്ഷിണാഫ്രിക്കയോട് തോറ്റത്. മത്സരത്തിന്‍റെ അവസാനത്തില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റര്‍മാരെ എളുപ്പത്തില്‍ സിംഗിളുകള്‍ എടുക്കാന്‍ സഹായിക്കുന്നതായിരുന്നു ബാബറിന്‍റെ ഫീല്‍ഡിങ് പ്ലേസ്‌മെന്‍റ് എന്നാണ് ആകാശ് ചോപ്ര പറയുന്നത് (Aakash Chopra Against Babar Azam).

"എന്ത് ക്യാപ്റ്റൻസിയാണ് ബാബർ ചെയ്യുന്നത് എന്ന കാര്യം എനിക്ക് മനസിലാകുന്നില്ല. മത്സരത്തിന്‍റെ അവസാനത്തില്‍ ധാരാളം പന്തുകളുള്ളപ്പോള്‍ ദക്ഷിണാഫ്രിക്കയ്‌ക്ക് വിജയിക്കാന്‍ വളരെ കുറച്ച് റണ്‍സ് മാത്രമായിരുന്നു ആവശ്യമായിരുന്നത്. ആ സമയത്ത് 4-5 ഫീൽഡർമാരെ മാത്രം സർക്കിളിനുള്ളിൽ നിർത്തി എതിരാളികളെ സിംഗിൾസ് എടുക്കാൻ ബാബര്‍ അനുവദിച്ചു. ആ സിംഗിളുകള്‍ നഷ്‌ടപ്പെടുത്തിയിരുന്നെങ്കില്‍ ഇനി 50 ഓവര്‍ ബാറ്റ് ചെയ്‌താലും അവര്‍ ആ ലക്ഷ്യത്തിലേക്ക് എത്തുമായിരുന്നില്ല", ആകാശ് ചോപ്ര പറഞ്ഞു.

ആദ്യം ബാറ്റ് ചെയ്‌ത പാകിസ്ഥാന്‍ 271 റണ്‍സിന്‍റെ ലക്ഷ്യമായിരുന്നു ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ ഉയര്‍ത്തിയത്. പിന്തുടരാനിറങ്ങിയ പ്രോട്ടീസ് നാല് വിക്കറ്റ് നഷ്‌ടത്തില്‍ 205 റണ്‍സ് എന്ന ശക്തമായ നിലയില്‍ നിന്നും ഒമ്പതിന് 260 റണ്‍സ് എന്ന നിലയിലേക്ക് വീണിരുന്നു. തുടര്‍ന്നായിരുന്നു സംഘം ഒരു വിക്കറ്റിന്‍റെ വിജയം ഉറപ്പിച്ചത്.

ALSO READ: Gautam Gambhir Criticizes Babar Azam : 'യഥാര്‍ത്ഥ നമ്പര്‍ വണ്‍ ടീമിനെ വിജയിപ്പിക്കുന്നയാളാണ്'; ബാബറിനെതിരെ ഗൗതം ഗംഭീര്‍

ബാബർ അസമിന്‍റെ ക്യാപ്റ്റൻസിയിലെ പ്രതിരോധ സമീപനവും പാക് ടീമിന് വിനായായെന്നും ആകാശ് ചോപ്ര പറഞ്ഞു. ഇതിഹാസ പാക് പേസർമാർക്ക് പോലും ബാബറിന് കീഴില്‍ ആ ടോട്ടല്‍ പ്രതിരോധിക്കാൻ കഴിയുമായിരുന്നില്ലെന്നും ആകാശ് ചോപ്ര കൂട്ടിച്ചേര്‍ത്തു.

"ഇനി ഇമ്രാൻ ഖാൻ, വസീം അക്രം, വഖാർ യൂനിസ് എന്നിവര്‍ പന്തെറിഞ്ഞിരുന്നുവെങ്കിലും പാകിസ്ഥാന് ആ ലക്ഷ്യം പ്രതിരോധിക്കാനാവുമായിരുന്നില്ല. ദക്ഷിണാഫ്രിക്ക എട്ട് വിക്കറ്റുകള്‍ നഷ്‌ടപ്പെട്ടപ്പോള്‍ അവര്‍ക്ക് മേല്‍ ബാബര്‍ സമ്മർദം ചെലുത്തുന്നത് കാണേണ്ടതായിരുന്നു. അതിനായി ഫീൽഡർമാരെ സര്‍ക്കിളിന് അകത്തേക്ക് കൊണ്ടുവരണം. എന്നാൽ അവൻ എന്താണ് ചെയ്‌തത്. ബാറ്റര്‍മാരെ സിംഗിൾസ് എടുക്കാൻ അനുവദിച്ചു", ആകാശ് ചോപ്ര പറഞ്ഞു നിര്‍ത്തി.

ALSO READ: Cricket World Cup 2023 Middle Over Performance: പവര്‍ പ്ലേയ്‌ക്കും ഡെത്ത് ഓവറിനുമിടയില്‍ എന്ത് നടക്കുന്നുവോ അതാണ് മത്സര ജയം...

ABOUT THE AUTHOR

...view details