കേരളം

kerala

ETV Bharat / sports

ഐസിസി ടെസ്റ്റ് റാങ്കിങ്: ജോ റൂട്ട് മുന്നോട്ട്; കെഎല്‍ രാഹുലിന് കുതിപ്പ് - കെഎല്‍ രാഹുല്‍

901 റേറ്റിങ് പോയിന്‍റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്ല്യംസണാണ് ബാറ്റ്സ്‌മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്.

ICC Test Rankings  Joe Root  Kane Williamson  Virat Kohli  ഐസിസി ടെസ്റ്റ് റാങ്കിങ്  ഐസിസി  icc  കെഎല്‍ രാഹുല്‍  ജോ റൂട്ട്
ഐസിസി ടെസ്റ്റ് റാങ്കിങ്: ജോ റൂട്ട് മുന്നോട്ട്; കെഎല്‍ രാഹുലിന് കുതിപ്പ്

By

Published : Aug 18, 2021, 5:25 PM IST

ദുബായ്: ഐസിസി പുരുഷ താരങ്ങളുടെ ടെസ്റ്റ് റാങ്കിങ്ങില്‍ നേട്ടമുണ്ടാക്കി ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട്. രണ്ട് സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയ്‌ക്കെതിരായ രണ്ടാം ടെസ്റ്റിലെ തകര്‍പ്പന്‍ പ്രകടനമാണ് റൂട്ടിന് തുണയായത്.

ലോര്‍ഡ്‌സില്‍ നടന്ന മത്സരത്തിന്‍റെ ആദ്യ ഇന്നിങ്സില്‍ 180 റണ്‍സെടുത്ത താരം പുറത്താവാതെ നിന്നിരുന്നു. 893 റേറ്റിങ് പോയിന്‍റാണ് റൂട്ടിനുള്ളത്. ഇന്ത്യയ്‌ക്കെതിരായ പരമ്പരയ്ക്ക് മുന്നോടിയായി അഞ്ചാം സ്ഥാനത്തായിരുന്നു റൂട്ടിന്‍റെ സ്ഥാനം.

901 റേറ്റിങ് പോയിന്‍റുള്ള ന്യൂസിലന്‍ഡ് നായകന്‍ കെയ്‌ന്‍ വില്ല്യംസണാണ് ബാറ്റ്സ്‌മാന്മാരുടെ പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ വിരാട് കോലി (776 പോയിന്‍റ്), രോഹിത് ശര്‍മ (773), എന്നിവര്‍ യാഥാക്രമം അഞ്ചും ആറും സ്ഥാനം നിലനിര്‍ത്തി.

also read: എട്ടുമാസം പ്രായമുള്ള കുഞ്ഞിനായി ഒളിമ്പിക് മെഡല്‍ ലേലം ചെയ്തു; മരിയ ആൻഡ്രെജിക്കിന് കയ്യടി

ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ മികച്ച പ്രകടനം നടത്തിയ കെഎല്‍ രാഹുല്‍ റാങ്കിങ്ങില്‍ കുതിപ്പ് നടത്തി. 19 സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയ താരം നിലവില്‍ 37ാം സ്ഥാനത്താണുള്ളത്. ഇംഗ്ലണ്ടിനെതിരായ ആദ്യ ഇന്നിങ്സില്‍ 129 റണ്‍സെടുത്ത താരത്തിന്‍റെ മികച്ച റാങ്കിങ് എട്ടാം സ്ഥാനമാണ്. 2017 നവംബറിലാണ് താരം എട്ടാം സ്ഥാനത്തെത്തിയത്.

ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ഇംഗ്ലീഷ് പേസര്‍മാരില്‍ ജെയിംസ് ആൻഡേഴ്സൺ ഒരു സ്ഥാനം മെച്ചപ്പെടുത്തി അഞ്ചാം സ്ഥാനത്തേക്ക് കയറിപ്പോള്‍ മാര്‍ക്ക് വുഡ് 37ാം സ്ഥാനത്തേക്ക് കയറി. ഇന്ത്യന്‍ പേസര്‍ മുഹമ്മദ് സിറാജും റാങ്കിങ്ങില്‍ മുന്നോട്ട് കയറി 38ാം സ്ഥാനത്തെത്തി.

ജസ്പ്രീത് ബുംറ ഒരു സ്ഥാനം നഷ്ടപ്പെട്ട് 10ാം സ്ഥാനത്തേക്കിറങ്ങി. 908 പോയിന്‍റുള്ള ഓസീസിന്‍റെ പാറ്റ് കമ്മിന്‍സാണ് പട്ടികയില്‍ ഒന്നാം സ്ഥാനത്തുള്ളത്. ആര്‍. അശ്വിനാണ് രണ്ടാം സ്ഥാനത്ത്.

ഓള്‍റൗണ്ടര്‍മാരില്‍ വെസ്റ്റിന്‍ഡീസിന്‍റെ ജേസണ്‍ ഹോള്‍ഡര്‍ ഒന്നാം സ്ഥാനം നില നിര്‍ത്തിയപ്പോള്‍ ഇംഗ്ലണ്ടിന്‍റെ ബെന്‍സ്റ്റോക്സ് രണ്ടാം സ്ഥാനത്തേക്ക് കയറി. ആര്‍ അശ്വിന്‍ ഒരു സ്ഥാനം നഷ്ടപ്പെട്ട് മൂന്നാം സ്ഥാനത്തേക്കിറങ്ങി.

ABOUT THE AUTHOR

...view details