ലണ്ടന്‍: ഇന്ത്യ-ഇംഗ്ലണ്ട് വനിത ക്രിക്കറ്റ് പരമ്പര അവസാനിച്ചുവെങ്കിലും 'വിവാദവും പോരും' അടങ്ങുന്നില്ല. ഏകദിന പരമ്പരയിലെ അവസാനത്തേയും മൂന്നാമത്തേയും മത്സരത്തിലെ റണ്ണൗട്ടുമായി ബന്ധപ്പെട്ടാണ് വിവാദം തലപൊക്കിയത്. ഇംഗ്ലണ്ട് ബാറ്റര്‍ ചാർലി ഡീനിനെ ഇന്ത്യന്‍ ബോളര്‍ ദീപ്‌തി ശര്‍മ റണ്ണൗട്ടാക്കിയതാണ് വിവാദത്തിന് കാരണം.
നോൺ സ്ട്രൈക്കറായിരുന്ന ഡീനിനെ മങ്കാദിങ്ങിലൂടെയാണ് ദീപ്‌തി പുറത്താക്കിയത്. ഐസിസി നിയമമായി അംഗീകരിച്ച പുറത്താക്കല്‍ രീതിയാണെന്നിരിക്കെ വിവാദങ്ങള്‍ക്ക് സ്ഥാനമില്ല. എന്നാല്‍ റണ്ണൗട്ടാക്കും മുൻപ് ഡീനിന് താക്കീത് നൽകിയിരുതായി ദീപ്‌തി ശർമ കഴിഞ്ഞ ദിവസം പ്രതികരിച്ചിരുന്നു.
മുന്നറിയിപ്പ് തുടര്‍ച്ചയായി അവഗണിക്കപ്പെട്ടതോടെ ഞങ്ങള്‍ക്ക് മറ്റ് മാര്‍ഗമുണ്ടായിരുന്നില്ലെന്നും താരം പറഞ്ഞു. എന്നാല്‍ ദീപ്‌തിയുടെ ഈ പ്രതികരണത്തിനെതിരെ രംഗത്ത് എത്തിയിരിക്കുകയാണ് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഹീതർ നൈറ്റ്. ഇന്ത്യ ഒരു മുന്നറിയിപ്പും നല്‍കിയിരുന്നില്ലെന്നാണ് ഹീതർ നൈറ്റ് പറയുന്നത്.