മുംബൈ: ബംഗ്ലാദേശിനെതിരായ ആദ്യ ഏകദിനത്തില്‍ കെഎല്‍ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയതിനെ വിമര്‍ശിച്ച് പ്രശസ്‌ത കമന്‍റേറ്റര്‍ ഹര്‍ഷ ഭോഗ്‌ലെ. ഏകദിന ലോകകപ്പ് അടുത്തിരിക്കെ സഞ്‌ജുവടക്കമുള്ള സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പർമാർക്ക് അവസരം നല്‍കാത്തത് ഭോഗ്‍ലെ ചോദ്യം ചെയ്‌തു. ഇഷാന്‍ കിഷന്‍ അവസരം കാത്തിരിക്കെ രാഹുലിനെ വിക്കറ്റ് കീപ്പറാക്കിയത് ആശയക്കുഴപ്പത്തിന് ഇടയാക്കിയെന്നും ട്വിറ്ററില്‍ കുറിച്ചു.
"റിഷഭ് പന്തിനെ ടീമിൽനിന്ന് മാറ്റി. സഞ്ജുവാണെങ്കിൽ ഇന്ത്യയിലും!. വിക്കറ്റ് കീപ്പർമാർ ഒരു അവസരത്തിനായി പുറത്തു നിൽക്കുമ്പോൾ കെഎൽ രാഹുലിനെ വീണ്ടും വിക്കറ്റ് കീപ്പറാക്കിയിരിക്കുന്നു. ഇഷാൻ കിഷൻ ടീമിലുണ്ടെന്ന് ഓർക്കണം. എനിക്ക് ഒന്നും മനസിലാകുന്നില്ല", ഭോഗ്‍ലെ ട്വീറ്റ് ചെയ്‌തു.
ലോകകപ്പിലേക്കായി വിക്കറ്റ് കീപ്പറുടെ സ്ഥാനത്തേക്ക് രാഹുലിനെയാണ് ടീം മാനേജ്മെന്‍റ് കാണുന്നതെങ്കിൽ, ഇനിമുതൽ ഇന്ത്യയുടെ എല്ലാ മത്സരങ്ങളിലും ഐപിഎല്ലിലും രാഹുലിനെ വിക്കറ്റ് കീപ്പറാകണമെന്നും മറ്റൊരു ട്വീറ്റിലൂടെ അദ്ദേഹം അഭിപ്രായപ്പെട്ടു.