ന്യൂഡൽഹി :ഇക്കഴിഞ്ഞയിടെയാണ് ഇന്ത്യൻ സ്‌പിൻ ഇതിഹാസം ഹർഭജൻ സിങ് ക്രിക്കറ്റ് ജീവിതത്തിൽ നിന്ന് ഔദ്യോഗികമായി വിടപറഞ്ഞത്. ടീമിൽ നിന്ന് തനിക്ക് അർഹിച്ച പരിഗണന ലഭിച്ചില്ലെന്നും ബിസിസിഐയിലെ ചിലരുടെ താൽപര്യങ്ങളാണ് ടീമിൽ തന്‍റെ ഇടം നഷ്‌ടമാക്കിയതെന്നും അദ്ദേഹം തുറന്നടിച്ചിരുന്നു.
എന്നാൽ ധോണിക്ക് ബിസിസിഐയിൽ നിന്ന് അധിക പിന്തുണ ലഭിച്ചു എന്ന ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് ഹർഭജൻ. 'മറ്റേത് താരങ്ങളെക്കാളും ബിസിസിഐയിൽ നിന്ന് ഉറച്ച പിന്തുണ ലഭിച്ച വ്യക്‌തിയാണ് ധോണി. മറ്റ് താരങ്ങൾക്കും ഇതുപോലെ പിന്തുണ ലഭിച്ചിരുന്നെങ്കിൽ അവരും നന്നായി കളിച്ചേനെ. അല്ലാതെ മറ്റ് താരങ്ങൾക്ക് കളിക്കാൻ അറിയാഞ്ഞിട്ടല്ല', ഹർഭജൻ പറഞ്ഞു.