കേരളം

kerala

ഗുണ്ടൂരിന്‍റെ സ്വന്തം പയ്യൻ ഷെയ്‌ഖ് റഷീദ് : പ്രതിസന്ധികളെ അതിജീവിച്ചെത്തിയ പ്രതിഭ

By

Published : Feb 7, 2022, 7:59 PM IST

സമ്മർദത്തിനടിപ്പെട്ടേക്കാവുന്ന ഫൈനലിലും സെമിഫൈനലിലും ഷെയ്‌ഖ് മുഹമ്മദ് മികച്ച പ്രകടനമാണ് കാഴ്‌ചവച്ചത്

അണ്ടർ 19 ക്രിക്കറ്റ് വൈസ് ക്യാപ്‌റ്റൻ  മികച്ച പ്രകടനം പുറത്തെടുത്ത് ഷെയ്‌ഖ് റഷീദ്  അണ്ടർ 19 ക്രിക്കറ്റ് വൈസ് ക്യാപ്‌റ്റൻ ഷെയ്‌ഖ് റഷീദ്  അണ്ടർ 19 ക്രിക്കറ്റ് ഫൈനൽ  Guntur boy Shaik Rasheed  under 19 world cup  Shaik Rasheed U19 team vice captain
ഗുണ്ടൂർ പയ്യൻ ഷെയ്‌ഖ് റഷീദ്: കഠിനാധ്വാനത്തിന്‍റെ പ്രതീകം

ഗുണ്ടൂർ: ഫെബ്രുവരി അഞ്ചിന് രാത്രി അണ്ടർ 19 ലോകകപ്പ് ഫൈനൽ മത്സരം അവസാനിക്കുമ്പോൾ ഗുണ്ടൂർ ഗ്രാമം ആഘോഷ തിമർപ്പിലായിരുന്നു. അണ്ടർ 19 ക്രിക്കറ്റ് ടീം സഹനായകൻ ഷെയ്‌ഖ് റഷീദിന്‍റെ വീട്ടിലേക്ക് ആശംസകളൊഴുകി. ഫൈനലില്‍ ഇംഗ്ലണ്ടിനെ നാല് വിക്കറ്റിന് തോല്‍പ്പിച്ച് അഞ്ചാം തവണ കൗമാരപ്പട കപ്പുയർത്തിയപ്പോൾ ഇന്ത്യൻ ടീമിന്‍റെ അവിഭാജ്യ ഘടകമാകാൻ താരത്തിന് കഴിഞ്ഞു. മുതിർന്ന കളിക്കാരുടെ അടക്കം ആശംസകൾ ഷെയ്‌ഖ് റഷീദിനെ തേടിയെത്തി.

സാമ്പത്തിക പ്രതിസന്ധിക്കിടയിലും തളരാത്ത മനസ്

എന്നാൽ ഈ യാത്ര ഷെയ്‌ഖ് റഷീദിന് അത്ര എളുപ്പമായിരുന്നില്ല. ആന്ധ്രാപ്രദേശിലെ ഗുണ്ടൂരിലെ ഒരു സാധാരണ കുടുംബത്തിലാണ് ഷെയ്‌ഖ് റഷീദിന്‍റെ ജനനം. അച്ഛൻ ജ്യോതി, അമ്മ ബലീഷ.

കുടുംബത്തിന്‍റെ പ്രാരാബ്‌ധങ്ങൾക്കിടയിലും മകന്‍റെ സ്വപ്‌നത്തിന് തടസം നിൽക്കാത്ത അച്ഛനും അമ്മയും ആയിരുന്നു ഈ 17കാരന്‍റെ ഈ സ്വപ്‌നനേട്ടത്തിന് പിന്നിൽ. ദിവസവും ഏട്ട് മണിക്കൂറാണ് റഷീദ് പ്രാക്‌ടീസിനായി മാറ്റിവച്ചത്. പണമില്ലാതിരുന്നിട്ടും മകനെ ക്രിക്കറ്റ് കോച്ചിങ്ങിന് അയക്കാൻ ഈ കുടുംബം തയ്യാറായി.

സെലക്ഷനിൽ മികച്ച പ്രകടനം കാഴ്‌ചവച്ച് മംഗലഗിരിയെ എ.സി.എ കോച്ചിങ് അക്കാദമിയിലേക്ക് റഷീദ് തെരഞ്ഞെടുക്കപ്പെട്ടു. കുടുംബത്തിന് അധിക ബാധ്യതയാകാതെ താരത്തിന് കളിയിൽ ശ്രദ്ധയൂന്നാൻ ഇതിലൂടെ സാധിക്കുകയായിരുന്നു.

ഗുണ്ടൂരിന്‍റെ സ്വന്തം പയ്യൻ ഷെയ്‌ഖ് റഷീദ്

ചരിത്രം കുറിക്കണമെന്ന സ്വപ്‌നവുമായി റഷീദ് ആന്‍റിഗ്വയിലേക്ക്

അണ്ടർ 19 ലോകകപ്പ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോൾ ചരിത്രം കുറിക്കണമെന്ന ലക്ഷ്യത്തോടെയാണ് റഷീദ് ആന്‍റിഗ്വയിലേക്ക് പോകുന്നത്. എന്നാൽ സൗത്ത് ആഫ്രിക്കക്കെതിരായ ആദ്യ മത്സരത്തിൽ 31റൺസ് എടുത്ത് പുറത്തായി. തന്‍റെ കളിയിൽ റഷീദ് തന്നെ നിരാശയായിരുന്നു. രണ്ടാം മത്സരത്തിന് മുന്നോടിയായി കൊവിഡ് സ്ഥിരീകരിച്ചു. അങ്ങനെ ആ മത്സരവും നഷ്‌ടമായി.

എല്ലാ ദിവസവും മകൻ വീഡിയോ കോൾ ചെയ്യുമായിരുന്നുവെന്നും ഒരിക്കലും മകൻ ആത്മവിശ്വാസം കൈവിട്ടിട്ടില്ലെന്നും മാതാപിതാക്കൾ ഓർത്തെടുക്കുന്നു. ഇന്ത്യൻ ടീമിൽ മകൻ സെലക്ഷൻ നേടണമെന്നാണ് റഷീദിന്‍റെ അമ്മയുടെയും അച്ഛന്‍റെയും ആഗ്രഹം.

ഗുണ്ടൂർ നാടിന് നിശ്ചയദാർഢ്യത്തിന്‍റെയും കഠിനാധ്വാനത്തിന്‍റെയും ഉദാഹരണമാകുകയാണ് ഈ യുവാവ്. അന്താരാഷ്‌ട്ര ക്രിക്കറ്റിൽ കളിക്കുന്നതിനാവശ്യമായതെല്ലാം ചെയ്‌തുനൽകുമെന്ന് വിഗ്‌നൻ എഡ്യൂക്കേഷണൽ ഇൻസ്റ്റിറ്റ്യൂഷൻസ് ഇതിനകം വ്യക്തമാക്കിയിട്ടുണ്ട്. നരസറോപേട്ടിൽ ഇന്‍റർമീഡിയറ്റ് വിദ്യാർഥിയാണ് ഈ യുവാവ്. തിരിച്ചെത്തിയാൽ ആഘോഷങ്ങൾ നടത്തുമെന്ന് നരസറോപേട്ട് എം.പി ലാവു ശ്രീ കൃഷ്‌ണ ദേവരായലു പറഞ്ഞു.

ALSO READ: ഉപയോഗിച്ച ചായപ്പൊടി കൊണ്ട് റെക്കോഡിട്ട് റോഷ്‌നി ; രൂപകല്‍പ്പന ചെയ്‌തത് 365 ലോഗോ മാതൃകകൾ

ABOUT THE AUTHOR

...view details