ലഖ്‌നൗ: ക്രിക്കറ്റിന്‍റെ മൂന്ന് ഫോർമാറ്റിലും ഇന്ത്യയെ നയിക്കാനാവുന്നത് മഹത്തായ അനുഭവമാണെന്ന് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമ. ശ്രീലങ്കയ്‌ക്കെതിരായ ടി20 പരമ്പരയ്‌ക്ക് മുന്നോടിയായി നടന്ന വെർച്വൽ വാര്‍ത്താ സമ്മേളനത്തിലാണ് രോഹിത്തിന്‍റെ പ്രതികരണം.
"ഇത് ഒരു വലിയ ബഹുമതിയാണ്, മൂന്ന് ഫോർമാറ്റുകളിലും ഇന്ത്യയെ നയിക്കുക എന്നത് എല്ലായ്‌പ്പോഴും ഒരു വലിയ വികാരമാണ്. ഒരിക്കല്‍ അവസരം ലഭിച്ച് കഴിഞ്ഞാല്‍ മുന്നില്‍ ഒരുപാട് വെല്ലുവിളികള്‍ പ്രതീക്ഷിക്കാനുണ്ട്. ടീമിന്‍റെ നായകനായതിൽ അതിയായ സന്തോഷമുണ്ട്. നമുക്ക് ഒരുപിടി മികച്ച താരങ്ങളുണ്ട്. അവരെ നയിക്കാനും, മൈതാനത്ത് നമുക്ക് സൃഷ്ടിക്കാൻ കഴിയുന്നത് കാണാനും കാത്തിരിക്കുകയാണ്” രോഹിത് പറഞ്ഞു.