കേരളം

kerala

ETV Bharat / sports

ടി20 ലോകകപ്പ്: വേദി തീരുമാനിക്കുന്നത് ടൂര്‍ണമെന്‍റ് ഡയറക്ടറല്ലെന്ന് ബിസിസിഐ - ടൂര്‍ണമെന്‍റ്

ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്.

T20 WC  BCCI  ടി20 ലോകകപ്പ്  ടൂര്‍ണമെന്‍റ്  ബിസിസിഐ
ടി20 ലോകകപ്പ്: വേദി തീരുമാനിക്കുന്നത് ടൂര്‍ണമെന്‍റ് ഡയറക്ടറല്ലെന്ന് ബിസിസിഐ

By

Published : May 1, 2021, 9:43 AM IST

ന്യൂഡല്‍ഹി: 2021ലെ ടി20 ലോകകപ്പിന്‍റെ വേദി ഇന്ത്യയില്‍ നിന്നും മാറ്റുന്നതുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങളോട് പ്രതികരിച്ച് ബിസിസിഐ. ലോകകപ്പ് ഇന്ത്യയില്‍ നടക്കുമെന്നും, ഇത്തരം കാര്യങ്ങള്‍ തീരുമാനിക്കുന്നത് ടൂര്‍ണമെന്‍റ് ഡയറക്ടറല്ലെന്നും ജനറല്‍ ബോഡിയാണെന്നും ബിസിസിഐയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥന്‍ പ്രതികരിച്ചു. 'പ്ലാന്‍ ബി' സംബന്ധിച്ച് ഭരണ സമിതിയില്‍ ഒരു ചര്‍ച്ചകളും നടന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

ഇന്ത്യയില്‍ കൊവിഡ് കേസുകള്‍ ഉയരുകയാണെങ്കില്‍ ലോകകപ്പിന്‍റെ നടത്തിപ്പിനായി 'പ്ലാന്‍ ബി' തങ്ങളുടെ പക്കലുണ്ടെന്ന് ടൂര്‍ണമെന്‍റ് ഡയറക്ടര്‍മാറിലൊരാളായ ധീരജ് മൽഹോത്ര അടുത്തിടെ പറഞ്ഞിരുന്നു. ഇതോടെയാണ് ലോകകപ്പ് രണ്ടാം വേദിയായ യുഎഇയിലേക്ക് മാറ്റുമെന്ന തരത്തിലുള്ള വാര്‍ത്തകള്‍ കൂടുതല്‍ പുറത്തെത്തിയത്.

read more:ലെസ്റ്ററിന് സമനില; കപ്പിനോടടുത്ത് സിറ്റി

'ലോകകപ്പ് ഇന്ത്യയിൽ നടക്കും. ഇന്ത്യയ്ക്ക് പുറത്ത് മത്സരങ്ങള്‍ സംഘടിപ്പിക്കുന്നത് പരിഗണിക്കുന്ന ഒരു 'പ്ലാൻ ബി' സംബന്ധിച്ചും ഇപ്പോൾ തീരുമാനമെടുത്തിട്ടില്ല. ചില ഘട്ടങ്ങളിൽ ബി‌സി‌സി‌ഐക്ക് മുമ്പില്‍ അവതരിപ്പിക്കാൻ ധീരജ് ആഗ്രഹിക്കുന്ന ഒരു നിർദേശമായിരിക്കാമത്. ഈ സമയം വരെ അത്തരം ഒരു ചര്‍ച്ചയെക്കുറിച്ചും എനിക്ക് അറിവില്ല. ഇത്തരത്തിലുള്ള ഒന്നും തന്നെ ജനറൽ ബോഡിയുടെയോ അപെക്സ് കൗൺസിലിന്‍റേയോ മുമ്പാകെ വന്നിട്ടില്ല. ഇക്കാരണത്താല്‍ തന്നെ ഇത്തരം ചര്‍ച്ചകള്‍ അനാവശ്യമാണ്'. ഉദ്യോഗസ്ഥന്‍ വ്യക്തമാക്കി.

എന്നാല്‍ ലോകകപ്പിന്‍റെ പശ്ചാത്തലത്തില്‍ ഇന്ത്യയിലെ കൊവിഡ് കണക്കുകളില്‍ ഐസിസി നിരീക്ഷണം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകളുണ്ട്. ഒക്ടോബര്‍- നവംബര്‍ മാസങ്ങളിലാണ് ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. അതേസമയം ലോകകപ്പിനുള്ള വേദികള്‍ ബിസിസിഐ നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനിടെ ഇന്ത്യൻ പ്രീമിയർ ലീഗിനിടെ ഇന്ത്യയിലെത്തേണ്ടിയിരുന്ന ഐസിസി പ്രതിനിധികളുടെ സംഘം രാജ്യത്തെ കൊവിഡ് സാഹചര്യം മോശമായതിനെ തുടര്‍ന്ന് സന്ദർശനം റദ്ദാക്കിയിരുന്നു.

ABOUT THE AUTHOR

...view details