കേരളം

kerala

ETV Bharat / sports

'അവന് പക്വത വന്നിട്ടില്ല, ഇനിയും ഏകദിനത്തിൽ കളിപ്പിക്കരുത്'; യുവ ഓൾറൗണ്ടറെ വിമർശിച്ച് ഗംഭീർ

താരത്തെ ടി20 ടീമിൽ മാത്രം പരിഗണിക്കുന്നതാണ് ഇപ്പോൾ നല്ലതെന്നും ഗംഭീർ

Gautam Gambhir on Venkatesh Iyers ODI struggles  Gambhir about Venkatesh Iyer  Venkatesh Iyers ODI debut  വെങ്കിടേഷ്‌ അയ്യരെ വിമർശിച്ച് ഗൗതം ഗംഭീർ  വെങ്കിടേഷ്‌ അയ്യരെ ഏകദിനത്തിൽ കളിപ്പിക്കരുതെന്ന് ഗംഭീൽ
'അവന് പക്വത വന്നിട്ടില്ല, ഇനിയും ഏകദിനത്തിൽ കളിപ്പിക്കരുത്'; യുവ ഓൾറൗണ്ടറെ വിമർശിച്ച് ഗംഭീർ

By

Published : Jan 26, 2022, 12:25 PM IST

ന്യൂഡൽഹി: ദക്ഷിണാഫ്രിക്കക്കെതിരായ പരമ്പരയിലൂടെ ഏകദിനത്തിൽ അരങ്ങേറിയ വെങ്കിടേഷ്‌ അയ്യർ തീർത്തും നിരാശാജനകമായ പ്രകടനമാണ് കാഴ്‌ചവെച്ചത്. നേരത്തെ ഇന്ത്യക്കായി ടി20 മത്സരത്തിൽ അരങ്ങേറി ശ്രദ്ധേയമായ പ്രകടനം കാഴ്‌ചവെച്ചെങ്കിലും ആദ്യ രണ്ട് ഏകദിനങ്ങളിലും താരത്തിന് തിളങ്ങാനായില്ല. ഇപ്പോൾ വെങ്കിടേഷ്‌ അയ്യരെ ടീമിലെടുത്തതിനെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യൻ മുൻ താരം ഗൗതം ഗംഭീർ.

വെങ്കിടേഷിനെ ടി20യിൽ മാത്രം പരിഗണിക്കുന്നതാവും നല്ലത്. അദ്ദേഹത്തിന് ഏകദിനത്തിൽ പങ്കെടുക്കേണ്ട പക്വത എത്തിയിട്ടില്ല. ഏഴോ എട്ടോ ഐപിഎൽ മത്സരങ്ങളിലെ പ്രകടനം കണ്ടിട്ടാണ് അദ്ദേഹത്തിന് ഇന്ത്യൻ ടീമിൽ അവസരം ലഭിച്ചത്. ഐപിഎൽ പരിഗണിച്ചാണ് ടീമിൽ എടുക്കുന്നതെങ്കിൽ അയാളെ ടി20 ടീമിലേക്ക് മാത്രം പരിഗണിക്കൂ. ഏകദിനത്തിൽ വ്യത്യസ്‌തമായ ശൈലിയാണ് വേണ്ടത്, ഗംഭീർ പറഞ്ഞു.

ഇനിയും ഏകദിന ടീമിലേക്ക് പരിഗണിക്കുന്നുണ്ടെങ്കിൽ വെങ്കിടേഷിനെ മധ്യനിരയിൽ കളിപ്പിക്കാൻ അവന്‍റെ ഐപിഎൽ ടീമിനോട് ആവശ്യപ്പെടണം. ഐപിഎല്ലിൽ ഓപ്പണറായി കളിക്കുന്ന ഒരു താരത്തെ എങ്ങനെയാണ് ഏകദിനത്തിൽ മധ്യനിരയിൽ കളിപ്പിച്ചത് എന്ന് ഇനിയും മനസിലാകുന്നില്ല, ഗംഭീർ കൂട്ടിച്ചേർത്തു.

ALSO READ:ചർച്ചകൾ നടത്തി പ്രശ്‌നങ്ങൾ പരിഹരിക്കൂ, രാജ്യമാണ് പ്രധാനം; കോലി- ഗാംഗുലി വിഷയത്തിൽ കപിൽ ദേവ്

ഐപിഎല്ലിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്‌സിന്‍റെ താരമായ വെങ്കിടേഷ്‌ അയ്യർ കഴിഞ്ഞ സീസണിൽ 10 മത്സങ്ങളിൽ നിന്ന് 370 റണ്‍സുമായി മികച്ച പ്രകടനമാണ് കാഴ്‌ചവെച്ചത്. ബോളിങ്ങിലും താരം തിളങ്ങിയിരുന്നു. എന്നാൽ ദക്ഷിണാഫ്രിക്കക്കെതിരായ ഏകദിനത്തിൽ ഹാർദിക്കിന് പകരക്കാരനായി എത്തിയ താരത്തിന് കാര്യമായി ഒന്നും തന്നെ ചെയ്യാൻ സാധിച്ചിരുന്നില്ല.

ABOUT THE AUTHOR

...view details