മുംബൈ: നടക്കാനിരിക്കുന്ന ഏകദിന ലോകകപ്പില്‍ (ODI World Cup 2023) കിരീടം ഉറപ്പാക്കുകയാണ് ഇന്ത്യന്‍ ടീം ചെയ്യേണ്ടതെന്ന് മുന്‍ താരം ഗൗതം ഗംഭീര്‍ (Gautam Gambhir on India winning ODI World Cup). ചിരവൈരികളായ പാകിസ്ഥാനെതിരായ (India vs Pakistan) മത്സരത്തിന് അമിത പ്രാധാന്യം നൽകേണ്ടതില്ലെന്നും താരം പറഞ്ഞു. ഏഷ്യ കപ്പില്‍ (Asia Cup 2023) ഇന്ത്യ-നേപ്പാള്‍ മത്സരത്തിന് ശേഷം സംസാരിക്കവെയാണ് ഗംഭീറിന്‍റെ വാക്കുകള്‍.
പാകിസ്ഥാനെതിരായ മത്സരം 'ലോകകപ്പ് നേടുന്നതിനുള്ള ഒരു ചുവട്' മാത്രമാണെന്നും ഗംഭീര്‍ ഓര്‍മിപ്പിച്ചു (Gautam Gambhir on India vs Pakistan match). "കഴിഞ്ഞ ലോകകപ്പിലെ അവസാന ചിരി ഇംഗ്ലണ്ടിനൊപ്പമായിരുന്നു. പാകിസ്ഥാനെ തോൽപ്പിച്ചാൽ മാത്രം മതിയെന്ന് കരുതി ടൂര്‍ണമെന്‍റിനിറങ്ങരുത്. ഏകദിന ലോകകപ്പ് ഒക്‌ടോബർ 14-ന് നടക്കുന്ന ഇന്ത്യ-പാകിസ്ഥാന്‍ മത്സരത്തില്‍ മാത്രം ഒതുങ്ങുന്നതല്ല.
അവിടെ മറ്റ് ടീമുകളേയും തോല്‍പ്പിച്ച് ഇന്ത്യ ഫൈനൽ കളിക്കുകയും കപ്പ് ഉയർത്തുകയും ചെയ്യുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. കാരണം ഈ ലോകകപ്പ് ടീമിൽ നിന്ന് എത്ര പേർ അടുത്ത ലോകകപ്പിന്‍റെ ഭാഗമാകുമെന്ന് ആര്‍ക്കും പറയാനാവില്ല. നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് വീണ്ടും ഒരു ഏകദിന ലോകകപ്പ് എത്തുക", ഗൗതം ഗംഭീർ (Gautam Gambhir) പറഞ്ഞു.
"ഞങ്ങളെ സംബന്ധിച്ച് ഒരു രാഷ്‌ട്രമെന്ന നിലയിൽ, ആരാധകരെന്ന നിലയിൽ, എല്ലാ കാര്യങ്ങളും ഇന്ത്യ- പാകിസ്ഥാന്‍ മത്സരത്തില്‍ മാത്രമല്ല ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. ലോകകപ്പ് നേടുന്നതിനാണ് അവിടെ പ്രധാന്യം. പാകിസ്ഥാൻ ലോകകപ്പ് നേടുന്നതിനായുള്ള ഒരു ചുവടുവെപ്പ് മാത്രമാണ്. 2007-ലെ ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരെയായിരുന്നു ഇന്ത്യ ആദ്യ മത്സരം കളിച്ചത്.