ഫ്ലോറിഡ: വെസ്‌റ്റീന്‍ഡീസിനെതിരായ നാലാം ടി20 യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യുന്നു. ടോസ് നേടിയ വിന്‍ഡീസ് ക്യാപ്‌ടന്‍ നിക്കാളാസ് പുരാന്‍ ഫീല്‍ഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. മൂന്ന് മാറ്റങ്ങളുമായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമില്‍ മലയാളി താരം സഞ്‌ജു സാംസണ്‍ ഇടം നേടിയിട്ടുണ്ട്.
തുടര്‍ച്ചായായ മത്സരങ്ങളില്‍ നിരാശപ്പെടുത്തിയ ശ്രേയസ് അയ്യര്‍ക്ക് പകരക്കാരനായാണ് സഞ്‌ജു അന്തിമ ഇലവനിലേക്ക് എത്തിയത്. സ്‌പിന്നറായി അശ്വിന് പകരം രവി ബിഷ്ണോയ് ആണ് ഇന്ന് ഇടം പിടിച്ചത്. ഹാർദിക് പാണ്ഡ്യയ്ക്ക് പകരം അക്‌സർ പട്ടേലും ടീമില്‍ ഇടംപിടിച്ചു. കഴിഞ്ഞ മത്സരം കളിച്ച ടീമില്‍ മാറ്റങ്ങളൊന്നുമില്ലാതെയാണ് വിന്‍ഡീസ് ഇറങ്ങുന്നത്.
മഴയും മോശം കാലവസ്ഥയും മൂലം 45 മിനിട്ട് വൈകിയാണ് മത്സരത്തിന്‍റെ ടോസ് ഇട്ടത്. ഇന്ത്യന്‍ സമയം 7:30 നാണ് ടോസ് നിശ്ചയിച്ചിരുന്നത്. ഫ്ലോറിഡയിലെ ലൗഡര്‍ഹില്‍സിലെ സെന്‍ട്രല്‍ ബ്രോവാര്‍ഡ് റീജിയണല്‍ പാര്‍ക്ക് സ്റ്റേഡിയത്തിലാണ് മത്സരം.