ധാക്ക :ബംഗ്ലാദേശിന്‍റെ മുൻ ഇടംകൈയ്യൻ സ്പിന്നർ മുഷറാഫ് ഹുസൈൻ അന്തരിച്ചു. ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡാണ് (ബിസിബി) 40 കാരനായ ഹുസൈന്‍റെ വിയോഗം ട്വിറ്ററിലൂടെ അറിയിച്ചത്. മസ്തിഷ്ക കാൻസർ ബാധിച്ച താരം ഏറെ നാളായി ചികിത്സയിലായിരുന്നു.
2019 മാർച്ചിലാണ് അര്‍ബുദം സ്ഥിരീകരിച്ചത്. തുടര്‍ന്ന് ചികിത്സയ്ക്ക് ശേഷം സുഖം പ്രാപിച്ചിരുന്നു. 2020 നവംബറില്‍ രോഗം വീണ്ടുമെത്തി. 1981-ൽ ധാക്കയിൽ ജനിച്ച ഹുസൈൻ 2008-നും 2016-നും ഇടയിൽ ബംഗ്ലാദേശിനായി അഞ്ച് ഏകദിന മത്സരങ്ങൾ കളിച്ച് നാല് വിക്കറ്റുകള്‍ നേടിയിട്ടുണ്ട്.