സിഡ്നി: ഓസ്ട്രേലിയന്‍ ടീമില്‍ നിന്നും പിന്മാറിയ കളിക്കാർക്കെതിരെ രൂക്ഷ വിമർശനവുമായി ക്യാപ്റ്റൻ ആരോൺ ഫിഞ്ച്. ദേശീയ ടീമിന്‍റെ വെസ്റ്റിൻഡീസ്, ബംഗ്ലാദേശ് പര്യടനത്തില്‍ നിന്നും പിന്മാറിയ താരങ്ങള്‍ക്കെതിരെയാണ് ഫിഞ്ച് രംഗത്തെത്തിയത്.
രാജ്യത്തിന്‍റെ താത്‌പര്യത്തേക്കാൾ ഐപിഎല്ലിന് പ്രാധാന്യം നൽകുന്ന കളിക്കാരുടെ നിലപാട് ഞെട്ടിക്കുന്നതാണെന്നും ന്യായീകരിക്കാനാവില്ലെന്നും ഫിഞ്ച് പറഞ്ഞു. നടക്കാനിരിക്കുന്ന പരമ്പരകൾ നിർണായകമാണെന്നും ദേശീയ ടീമിനായി മികവ് പുലര്‍ത്തുന്നവരെയാണ് വരാനിരിക്കുന്ന ടി20 ലോകകപ്പിലേക്ക് പരിഗണിക്കുകയെന്നും ഫിഞ്ച് മുന്നറിയപ്പ് നല്‍കി.
also read:അമൃത് ബോസിന്‍റെ നിര്യാണത്തില്‍ ഹോക്കി ഇന്ത്യ അനുശോചിച്ചു
അതേസമയം വ്യക്തിപരമായ കാരണങ്ങള്‍ ചൂണ്ടിക്കാട്ടി ഗ്ലെൻ മാക്‌സ്‌വെൽ, കെയ്ൻ റിച്ചാർഡ്‌സൺ, ഡേവിഡ് വാർണർ, ഡാനിയൻ സാംസ്, ജേ റിച്ചാർഡ്സൺ, സ്റ്റോയിൻസ്, പാറ്റ് കമ്മിൻസ് എന്നീ താരങ്ങള്‍ ദേശീയ ടീമില്‍ നിന്നും പിന്മാറിയത്. കളിക്കാരുടെ തീരുമാനത്തില്‍ ദുഃഖമുണ്ടെങ്കിലും അതിനെ മാനിക്കുന്നതായാണ് നേരത്തെ ക്രിക്കറ്റ് ഓസ്ട്രേലിയ പ്രതികരിച്ചിരുന്നത്.
ജൂലൈയിലാണ് ഓസ്ട്രേലിയയുടെ വെസ്റ്റിൻഡീസ് പര്യടന ആരംഭിക്കുക. അഞ്ച് ടി20 , മൂന്ന് ഏകദിനം എന്നിങ്ങനെയാണ് ടീമിന്‍റെ പര്യടത്തിലുണ്ടാവുക. ഇതിന് ശേഷം നടക്കുന്ന ബംഗ്ലാദേശ് പര്യടനത്തിന്‍റെ തീയതിയില്‍ അന്തിമ തീരുമാനമായിട്ടില്ല. അതേസമയം സെപ്റ്റംബർ 19നാണ് ഐപിഎല്ലിലെ ശേഷിക്കുന്ന മത്സരങ്ങൾ യുഎഇയില്‍ തുടങ്ങുന്നത്.