ലണ്ടൻ :ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ അവസാന മത്സരം ഉപേക്ഷിച്ചതിന് പിന്നാലെ ഐസിസിയെ സമീപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്. ഉപേക്ഷിച്ച മത്സരത്തിന്‍റെ അന്തിമ ഫലം തീരുമാനിക്കണമെന്ന് ആവശ്യപ്പെട്ടാണ് ഇബിസി ഐസിസിയെ സമീപിച്ചിരിക്കുന്നത്. ഇന്ത്യൻ കോച്ച് രവി ശാസ്ത്രി ഉൾപ്പെടെ നാല് പേർക്ക് കൊവിഡ് ബാധിച്ചതിനാൽ കളിക്കാന്‍ ആശങ്കയുണ്ടെന്ന് ഇന്ത്യന്‍ താരങ്ങൾ അറിയിച്ചതിനെത്തുടർന്നാണ് മത്സരം മാറ്റിവെച്ചത്.
ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ് ഐസിസിയെ സമീപിച്ചതിനാൽ ഐസിസിയുടെ തര്‍ക്ക പരിഹാര സമിതിയാണ് (ഡിആര്‍സി) ഇനി മാഞ്ചസ്റ്റര്‍ ടെസ്റ്റിന്‍റെ വിധി തീരുമാനിക്കുക. കൊവിഡ് കാരണം ടെസ്റ്റ് നടത്താൻ കഴിയാത്ത സാഹചര്യം മാഞ്ചസ്റ്ററിൽ ഉണ്ടായിരുന്നുവെന്ന് ഐസിസിക്ക് ബോധ്യപ്പെടണം. അങ്ങനെയാണെങ്കിൽ മാഞ്ചസ്റ്റർ ടെസ്റ്റ് റദ്ദാക്കി ഇന്ത്യയെ വിജയിയായി പ്രഖ്യാപിക്കും.