ഇന്ത്യൻ പ്രീമിയർ ലീഗിന്‍റെ പന്ത്രണ്ടാം സീസൺ ആരംഭിക്കാൻ ഇനി ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. ഏറെ ആവേശത്തോടെയാണ് തങ്ങളുടെ ഇഷ്ടതാരങ്ങളുടെ പ്രകടനത്തിനായി ആരാധകർ കാത്തിരിക്കുന്നത്. പന്ത് ചുരണ്ടല്‍ വിവാദത്തെ തുടർന്ന് ക്രിക്കറ്റില്‍ നിന്ന് വിലക്ക് നേരിട്ട ഓസ്ട്രേലിയൻ താരങ്ങളായ സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും ഐപിഎല്‍ ടീമുകൾക്കൊപ്പം ചേർന്നു.
ഐപിഎല്ലിനായി വിവാദ നായകന്മാർ പറന്നെത്തി
സ്മിത്തെത്തിയത് രാജസ്ഥാനും വാർണറെത്തിയത് സൺറൈസേഴ്സും ഔദ്യോഗമായി അറിയിച്ചു. ഇരുവരുടെയും വിലക്ക് അവസാനിക്കുന്നത് മാർച്ച് 28ന്.
ഓസ്ട്രേലിയൻ ക്രിക്കറ്റിന് നാണക്കേടിന്‍റെ ദിനങ്ങൾ സമ്മാനിച്ചായിരുന്നു സ്റ്റീവ് സ്മിത്തും ഡേവിഡ് വാർണറും കളിക്കളം വിട്ടത്. മാർച്ച് 28നാണ് ഇരുവരുടെയും ഒരു വർഷത്തെ വിലക്ക് അവസാനിക്കുന്നത്. അന്താരാഷ്ട്ര ക്രിക്കറ്റിലേക്ക് തിരികെയെത്തുന്ന രണ്ട് പേരും ആദ്യം കളിക്കുന്നത് ഐപിഎല്‍ ആയിരിക്കുമെന്ന് നേരത്തെ തന്നെ ഉറപ്പിച്ചിരുന്നു. സ്റ്റീവ് സ്മിത്ത് ഐപിഎല്ലിനായി എത്തിയ വിവരം അദ്ദേഹത്തിന്‍റെ ടീമായ രാജസ്ഥാൻ റോയല്‍സും വാർണറെത്തിയത്സൺറൈസേഴ്സ് ഹൈദരാബാദും ഔദ്യോഗികമായി അറിയിച്ചു.
പാകിസ്ഥാനെതിരായ പരമ്പരക്കായി ദുബായിലുള്ളഓസ്ട്രേലിയൻ ദേശീയ ടീമംഗങ്ങളെനേരിട്ട് കണ്ടശേഷമാണ് ഇരുവരും ഇന്ത്യയിലേക്ക് പറന്നത്. വിലക്ക് കഴിഞ്ഞെത്തുന്ന സ്മിത്തിനും വാർണറിനും പാകിസ്ഥാനെതിരായ അവസാന രണ്ട് ഏകദിനങ്ങൾ കളിക്കുന്നതില്‍ തടസമില്ല. എന്നാല്‍ ഐപിഎല്ലിന് ശേഷമാകും ഇരുവരും ടീമിലേക്ക് മടങ്ങിയെത്തുക. ലോകകപ്പിനുള്ള ഓസ്ട്രേലിയൻ ടീമിലേക്ക് സ്മിത്തിനെയും വാർണറിനെയും പരിഗണിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ നേരത്തെ വ്യക്തമാക്കിയിരുന്നു.