കേരളം

kerala

ETV Bharat / sports

ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു ; പാഡഴിക്കുന്നത് ഇംഗ്ലണ്ടിനായി ചരിത്രം കുറിച്ച നായകൻ - ഓയിന്‍ മോര്‍ഗന്‍

വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലർ മോര്‍ഗന്‍റെ പിന്‍ഗാമിയായി നായകസ്ഥാനം ഏറ്റെടുക്കുമെന്നാണ് സൂചന

Eoin Morgan set to retire  Eoin Morgan retire from international cricket  Eoin Morgan  ഓയിന്‍ മോര്‍ഗന്‍ വിരമിക്കുന്നു  ഓയിന്‍ മോര്‍ഗന്‍  ജോസ് ബട്‌ലർ മോര്‍ഗന്‍റെ പിന്‍ഗാമി
ഓയിന്‍ മോര്‍ഗന്‍ വിരമിക്കാനൊരുങ്ങുന്നു

By

Published : Jun 27, 2022, 8:03 PM IST

ലണ്ടൻ :2019 എകദിന ലോകകപ്പിൽ ഇംഗ്ലണ്ടിന് കിരീടം നേടിക്കൊടുത്ത നായകൻ ഓയിന്‍ മോര്‍ഗന്‍ വിരമിക്കുന്നു. മോശം ഫോമും ഫിറ്റ്‌നസും വെല്ലുവിളി ഉയർത്തുന്നതാണ് തീരുമാനത്തിന് കാരണം. വിക്കറ്റ് കീപ്പര്‍ ജോസ് ബട്‌ലർ മോര്‍ഗന്‍റെ പിന്‍ഗാമിയായി നായകസ്ഥാനം ഏറ്റെടുക്കും എന്നാണ് സൂചന.

നെതര്‍ലന്‍ഡ്‌സിനെതിരെ നടന്ന പരമ്പരയിൽ ടീമിനെ നയിച്ചിരുന്നെങ്കിലും മികച്ച സ്കോർ കണ്ടെത്താൻ മോർഗന് കഴിഞ്ഞിരുന്നില്ല. കഴിഞ്ഞ 28 ഇന്നിങ്സുകളില്‍ നിന്ന് രണ്ട് അര്‍ധസെഞ്ച്വറി മാത്രമാണ് നേടാനായത്. ഈ വര്‍ഷം അവസാനം ഓസ്ട്രേലിയയില്‍ നടക്കുന്ന ടി20 ലോകകപ്പില്‍ ഇംഗ്ലണ്ടിനെ നയിക്കാനുള്ള ആഗ്രഹം 35കാരനായ മോര്‍ഗന്‍ നേരത്തേ പരസ്യമാക്കിയിരുന്നു.

എന്നാൽ മാസങ്ങളായി സ്ഥിരത കൈവരിക്കാൻ സാധിക്കാതായതോടെയാണ് പുതിയ തീരുമാനം. 2009ൽ അയർലൻഡിന് വേണ്ടിയാണ് മോർഗൻ ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ചത്. തുടർന്ന് ഇംഗ്ലണ്ട് ടീമില്‍ ചേക്കേറുകയായിരുന്നു. ഏകദിനത്തില്‍ 248 മത്സരങ്ങളില്‍ 7701 റണ്‍സ് നേടിയിട്ടുണ്ട്.

ടി20യിൽ 115 മത്സരങ്ങളിൽ നിന്ന് 2548 റണ്‍സാണ് സമ്പാദ്യം. ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ മോര്‍ഗന്‍ 83 മത്സരങ്ങളില്‍ 1405 റണ്‍സ് നേടിയിട്ടുണ്ട്.

ABOUT THE AUTHOR

...view details