കേരളം

kerala

ETV Bharat / sports

ഇംഗ്ലണ്ടില്‍ ഇന്ന് മുതല്‍ ടി-20 പരീക്ഷ; രോഹിത് തിരിച്ചെത്തി, അവസരം കാത്ത് സഞ്ജു - രോഹിത് ടീമിൽ തിരിച്ചെത്തി

എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വി വഴങ്ങിയ ടീമിലെ താരങ്ങളില്ലാതെ യുവനിരയുമായിട്ടാണ് ഇന്ത്യ ഇംഗ്ലണ്ടിനെ നേരിടുന്നത്.

England vs India first T20  England vs India  ഇംഗ്ലണ്ട് vs ഇന്ത്യ  England vs India first T20 match preview probable eleven  രോഹിത് ശർമ  Rohit Sharma  England vs India first T20  രോഹിത് ടീമിൽ തിരിച്ചെത്തി  അവസരം കാത്ത് സഞ്ജു സാംസൺ
ഇംഗ്ലണ്ടിനെതിരായ ട്വന്‍റി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കം; രോഹിത് തിരിച്ചെത്തി, അവസരം കാത്ത് സഞ്ജു

By

Published : Jul 7, 2022, 3:38 PM IST

സതാംപ്‌ടൺ: ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ ട്വന്‍റി-20 പരമ്പരയ്‌ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരിയിലെ ആദ്യ മത്സരം രാത്രി 10.30 ന് സതാംപ്‌ടണിൽ ആരംഭിക്കും. എല്ലാത്തരത്തിലും ആക്രമണ ക്രിക്കറ്റ് പുറത്തെടുക്കുന്ന ഇംഗ്ലണ്ടിനെ, അയര്‍ലന്‍ഡിനെതിരായ പരമ്പരയില്‍ അടിച്ച് തകർത്ത യുവതാരങ്ങൾ നേരിടുമ്പോൾ മത്സരം ആവേശകരമാകും.

എഡ്‌ജ്ബാസ്റ്റണ്‍ ടെസ്റ്റിലെ തോല്‍വിക്ക് പകരം ചോദിക്കാനാകും ഇന്ത്യ ഇറങ്ങുക. മറുവശത്ത് കൂറ്റന്‍ സ്‌കോര്‍ പിന്തുടര്‍ന്ന ജയിച്ച ആവേശത്തിലാണ് ഇംഗ്ലണ്ട്. കൊവിഡ് കാരണം ടെസ്റ്റില്‍ കളിക്കാതിരുന്ന ക്യാപ്റ്റന്‍ രോഹിത് ശര്‍മ സുഖംപ്രാപിച്ചത് ഇന്ത്യക്ക് ആശ്വാസമാകും.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റില്‍ കളിച്ച ഇന്ത്യന്‍ താരങ്ങളൊന്നും ആദ്യ ട്വന്‍റി 20-യില്‍ കളിക്കുന്നില്ല. രണ്ടാം മത്സരത്തിന് സീനിയര്‍ താരങ്ങളെല്ലാം എത്തും. ഈ വര്‍ഷം ഒടുവില്‍ ഓസ്ട്രേലിയയില്‍ നടക്കുന്ന ട്വന്‍റി 20 ലോകകപ്പിനുള്ള അന്തിമ ഇലവനെ കണ്ടെത്താനുള്ള അന്വേഷണത്തിലാണ് കോച്ച് രാഹുല്‍ ദ്രാവിഡും ടീം മാനേജ്‌മെന്‍റും. ഇംഗ്ലണ്ടിനും പരിമിത ഓവറില്‍ വ്യത്യസ്ത ടീമാണ്.

രോഹിത്തിനൊപ്പം ഇഷാന്‍ കിഷന്‍ ഇന്നിങ്ങ്‌സ് ഓപ്പൺ ചെയ്യാനാണ് സാധ്യത. പരിക്കിൽ നിന്ന് മുക്തനായി തിരിച്ചെത്തിയ സൂര്യകുമാര്‍ യാദവ്, അയർലാൻഡിനെതിരായ പരമ്പരയിൽ ടീമിനെ നയിച്ച ഹാര്‍ദിക് പണ്ഡ്യ എന്നിവർക്കും ടീമിൽ സ്ഥാനം ഉറപ്പ്. ദീപക് ഹൂഡ, ദിനേശ് കാര്‍ത്തിക് എന്നിവരും ആദ്യ ഇലവനിൽ ഇറങ്ങും.

അക്ഷര്‍ പട്ടേല്‍, ഹര്‍ഷല്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, യുസ്‌വേന്ദ്ര ചഹല്‍ എന്നിവർക്കായിരിക്കും ബോളിങ് ചുമതല. അയർലൻഡിനെതിരെ ഉമ്രാന്‍ മാലിക്കിന് അരങ്ങേറ്റത്തിന് അവസരം ലഭിച്ചതിനാൽ പേസ് ബൗളറായി അര്‍ഷ്‌ദീപ് സിങിനെ പരിഗണിച്ചേക്കാം.

അയര്‍ലന്‍ഡിനെതിരായ രണ്ടാം ട്വന്‍റി- 20 യില്‍ ഓപ്പണറായി ഇറങ്ങി 42 പന്തില്‍ 77 റണ്‍സെടുത്ത മലയാളിതാരം സഞ്ജു അവസരം കാത്തിരിക്കുന്നു. ത്രിപാഠിയാണ് പ്ലേയിങ് ഇലവനില്‍ അവസരം കാത്തിരിക്കുന്ന മറ്റൊരു താരം. എന്നാല്‍ ത്രിപാഠിയേയും പരിഗണിക്കാന്‍ സാധ്യതയില്ല.

മറുവശത്ത് ഓയിന്‍ മോര്‍ഗന്‍ വിരമിച്ചതിനെത്തുടര്‍ന്ന് ഇംഗ്ലണ്ട് പരിമിത ഓവര്‍ ടീമിന്‍റെ നായകപദവി ഏറ്റെടുത്ത ജോസ് ബട്‌ലര്‍ക്ക് നായകന്‍ എന്ന നിലയിലുള്ള ആദ്യ പരമ്പരയാണിത്. സതാംപ്‌ടണിലെ അവസാന ഏഴ് കളിയിലും ജയം ആദ്യം ബാറ്റ് ചെയ്‌ത ടീമിനായിരുന്നു. മത്സരത്തിൽ ടോസ് നിർണായകമാകും.

ABOUT THE AUTHOR

...view details