മൂന്നാം ട്വന്‍റി20: ടോസ് നേടിയ ഇംഗ്ലണ്ട് ബൗളിങ് തെരഞ്ഞെടുത്തു
ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമില്‍ ഹിറ്റ്മാൻ രോഹിത് ശർമ തിരിച്ചെത്തി
അഹമ്മദാബാദ്: മൂന്നാം ട്വന്‍റി20യിൽ ടോസ് നേടിയ ഇംഗ്ലണ്ട് ഇന്ത്യയെ ബാറ്റിങ്ങിന് അയച്ചു. ഇരു ടീമുകളും ഓരോ മാറ്റങ്ങളുമായാണ് ഇറങ്ങുന്നത്. ഇന്ത്യൻ ടീമില്‍ ഹിറ്റ്മാൻ രോഹിത് ശർമ തിരിച്ചെത്തി. രണ്ടാം ട്വന്‍റി20യില്‍ അരങ്ങേറിയ സൂര്യകുമാർ യാദവിനാണ് ടീമില്‍ സ്ഥാനം നഷ്ടമായത്. ടോം കറനു പകരം പേസ് ബൗളർ മാർക്ക് വുഡ് അവസാന ഇലവനിൽ ഇടം പിടിച്ചതാണ് ഇംഗ്ലണ്ട് ടീമിലെ മാറ്റം. ഓരോ ജയവുമായി ഇരുടീമുകളും ഒപ്പത്തിനൊപ്പമാണ്. അഞ്ച് മത്സരങ്ങളാണ് ഇന്ത്യ-ഇംഗ്ലണ്ട് ട്വന്‍റി20 പരമ്പരയില്‍ ഉള്ളത്.