മൊട്ടേര: ലോകത്തെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പേര് നല്‍കി. ഗുജറാത്തിലെ മൊട്ടേരയില്‍ നടന്ന ചടങ്ങില്‍ രാഷ്‌ട്രപതി രാംനാഥ് കോവിന്ദാണ് പ്രഖ്യാപനം നടത്തിയത്. നരേന്ദ്ര മോദി സ്റ്റേഡിയം അഹമ്മദാബാദ് എന്നാണ് പേര് നല്‍കിയിരിക്കുന്നത്. ഇന്ന് ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള ഡേ-നൈറ്റ് ടെസ്റ്റിന് മുന്നോടിയായാണ് പ്രഖ്യാപനം നടന്നത്.
രാഷ്‌ട്രപതിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌രധ്, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവര്‍ ചടങ്ങിന്‍റെ ഭാഗമായി. അഹമ്മദാബാദ് കായിക നഗരമായി അറിയപ്പെടുമെന്ന് അമിത് ഷാ ചടങ്ങില്‍ പറഞ്ഞു. 2015 ല്‍ പുനര്‍നിര്‍മാണത്തിനായി അടച്ചിട്ട സ്റ്റേഡിയം അടുത്തിടെ നമസ്‌തേ ട്രംപ് പരിപാടിയുടെ ഭാഗമായാണ് തുറന്ന് കൊടുത്തത്.
രാഷ്‌ട്രപതിയെ കൂടാതെ ആഭ്യന്തര മന്ത്രി അമിത് ഷാ, കേന്ദ്ര കായിക മന്ത്രി കിരണ്‍ റിജ്‌ജു, ഗുജറാത്ത് ഗവര്‍ണര്‍ ആചാര്യ ദേവ്‌രധ്, ബിസിസിഐ സെക്രട്ടറി ജെയ് ഷാ എന്നിവര്‍ ചടങ്ങിന്‍റെ ഭാഗമായി. ഓരേ സമയം 1,10,000 പേര്‍ക്ക് ഗാലറിയില്‍ കളി കാണാന്‍ സൗകര്യമുണ്ടാകും. പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ശേഷം അടുത്തിടെയാണ് മൊട്ടേര തുറന്ന് കൊടുത്തത്. 63 ഏക്കറില്‍ 800 കോടി രൂപ ചെലവഴിച്ചാണ് സ്റ്റേഡിയം സമുച്ചയം പണിതുയര്‍ത്തിയത്. 32 ഒളിമ്പിക് സൈസ് ഫുട്‌ബോള്‍ ഗ്രൗണ്ടുകളുടെ വലിപ്പമാണ് സ്റ്റേഡിയം സമുച്ചയത്തിനുള്ളത്.
11 പിച്ചുകളാണ് മൊട്ടേരയില്‍ ഒരുക്കിയിരിക്കുന്നത്. മഴ പെയ്‌ത് തോര്‍ന്നാല്‍ സ്റ്റേഡിയത്തിനുള്ളിലെ വെള്ളം 30 മിനിട്ടിനുള്ളില്‍ ഒഴിഞ്ഞുപോകാനുള്ള സൗകര്യം സ്റ്റേഡിയത്തിലുണ്ട്. മഴവെള്ളം പുറത്തേക്കൊഴുക്കാന്‍ അത്യാധുനിക ഡ്രെയ്‌നേജ് സംവിധാനമാണ് സ്റ്റേഡിയത്തില്‍ ഒരുക്കിയിരിക്കുന്നത്. ഫ്ളഡ് ലിറ്റ് സ്റ്റേഡിയത്തിന് പകരം എല്‍ഡിഇ ലൈറ്റുകളാണ് സ്റ്റേഡിയത്തിലെ ഡേ-നൈറ്റ് മത്സരങ്ങളില്‍ വെളിച്ചം വിതറുക. നാല് ഡ്രസിങ് റൂമുകളുള്ള ലോകത്തെ ഏക സ്റ്റേഡിയം കൂടിയാണ് മൊട്ടേര. ഈ സൗകര്യം പ്രയോജനപ്പെടുത്തിയാല്‍ ഒരു മത്സരം അവസാനിച്ച് അധികം വൈകാതെ അടുത്ത മത്സരം നടത്താന്‍ സാധിക്കും. സ്റ്റേഡിയത്തോട് ചേര്‍ന്ന് ക്രിക്കറ്റ് അക്കാദമി, ഇന്‍ഡോര്‍ പരിശീലന പിച്ചുകള്‍, പവലിയന്‍ ഉള്‍പ്പെടുന്ന ചെറിയ ഔട്ട് ഡോര്‍ പ്രാക്‌ടീസ് പിച്ച് എന്നിവയും ഒരുക്കിയിട്ടുണ്ട്. സ്റ്റേഡിയത്തോട് ചേര്‍ന്ന സ്‌പോര്‍ട്‌സ് കോപ്ലക്‌സില്‍ മറ്റ് കായിക ഇനങ്ങള്‍ സംഘടിപ്പിക്കാനുള്ള സൗകര്യവുമുണ്ട്.
മൊട്ടേരയില്‍ നവീകരണത്തിന് മുമ്പ് നടന്ന മത്സരത്തില്‍ സുനില്‍ ഗവാസ്‌കര്‍ ടെസ്റ്റ് ക്രിക്കറ്റില്‍ 10,000 റണ്‍സ് സ്വന്തമാക്കിയപ്പോള്‍ റിച്ചാര്‍ഡ് ഹാര്‍ഡ്‌ലിയെ മറികടന്ന് ഏറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ബൗളറെന്ന റെക്കോഡ് കപില്‍ദേവും സ്വന്തമാക്കി.