കേരളം

kerala

'സ്ലെഡ്‌ജിങ്ങില്‍ റിഷഭ് വേറെ ലെവലാണ്'; പിടിവിട്ട് ക്രവാലി പുറത്ത്

By

Published : Mar 4, 2021, 8:43 PM IST

ആരോ ഒരാള്‍ ദേഷ്യപെടുന്നുണ്ട് എന്നായിരുന്നു വിക്കറ്റ് കീപ്പര്‍ റിഷഭ് പന്തിന്‍റെ കമന്‍റ്. പിന്നാലെ ഇംഗ്ലീഷ് ഓപ്പണര്‍ സാക്‌ ക്രവാലി പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച് പുറത്തായി

റിഷഭും സ്ലെഡ്‌ജിങ്ങും വാര്‍ത്ത  ക്രവാലിയും റിഷഭും വാര്‍ത്ത  rishabh and sledging news  crawley and rishabh news
ക്രവാലി റിഷഭ്

അഹമ്മദാബാദ്: ക്രീസില്‍ സ്വതസിദ്ധമായ ശൈലിയില്‍ തകര്‍പ്പന്‍ ബാറ്റിങ് തുടരുന്ന റിഷഭ് പന്ത് വിക്കറ്റിന് പിന്നിലും ആക്രമണോത്സുകനാണ്. വിക്കറ്റിന് പിന്നില്‍ സ്ലഡ്‌ജിങ്ങിലൂടെയാണ് റിഷഭ് എതിര്‍ ടീമിന് വെല്ലുവിളി ഉയര്‍ത്തുന്നത്. കമന്‍റുകളിലൂടെ കളിയുടെ അന്തരീക്ഷം തന്നെ മാറ്റുന്ന റിഷഭിന്‍റെ ഇന്നത്തെ ഇര സാക്‌ ക്രവാലിയിയിരുന്നു. ആരോ ഒരാള്‍ ദേഷ്യപ്പെടുന്നുണ്ട് എന്നായിരുന്നു പന്തിന്‍റെ കമന്‍റ്. സ്റ്റംമ്പ് മൈക്കിലൂടെ പന്തിന്‍റെ കമന്‍റ് ലോകം മുഴുവന്‍ കേട്ടു. പിന്നാലെ ക്യാച്ച് വഴങ്ങി ക്രവാലി പുറത്തായി.

എട്ടാമത്തെ ഓവറിലെ അഞ്ചാമത്തെ പന്തിലായിരുന്നു സംഭവം. അക്‌സറിന്‍റെ ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തിയ ക്രവാലി പിന്നീട് സമ്മര്‍ദത്തിന് അടിപ്പെട്ടു. അവസാന പന്ത് ഉയര്‍ത്തിയടിക്കാന്‍ ശ്രമിച്ച ക്രവാലി മുഹമ്മദ് സിറാജിന് ക്യാച്ച് വഴങ്ങി പവലിയനിലേക്ക് മടങ്ങി. 30 പന്ത് നേരിട്ട് പുറത്താകുമ്പോള്‍ ഒമ്പത് റണ്‍സ് മാത്രമായിരുന്നു ക്രവാലിയുടെ സമ്പാദ്യം.

മൊട്ടേരിയില്‍ ആദ്യ ദിനം ഇംഗ്ലണ്ട് 205 റണ്‍സെടുത്ത് പുറത്തായി. രവി അശ്വിന്‍ മൂന്നും അക്‌സര്‍ പട്ടേല്‍ നാലും വിക്കറ്റുകള്‍ വീഴ്‌ത്തി. മൊട്ടേരിയല്‍ ആദ്യ ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മറുപടി ബാറ്റിങ് ആരംഭിച്ച ടീം ഇന്ത്യ ഒരു വിക്കറ്റ് നഷ്‌ടത്തില്‍ 24 റണ്‍സെടുത്തു. എട്ട് റണ്‍സെടുത്ത രോഹിത് ശര്‍മയും 15 റണ്‍സെടുത്ത് ചേതേശ്വര്‍ പൂജാരയുമാണ് ക്രീസില്‍.

ABOUT THE AUTHOR

...view details