അഹമ്മദാബാദ്: ഇന്ത്യയ്‌ക്കെതിരായ ടി20 മത്സരത്തിലെ തോല്‍വിക്ക് പിന്നാലെ ഇന്ത്യന്‍ ബാറ്റിങ് നിരയെ അഭിനന്ദിച്ച് ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ഇയാന്‍ മോര്‍ഗന്‍. ടീം ഇന്ത്യ സര്‍വ്വ സജ്ജമായാണ് തങ്ങളെ നേരിട്ടതെന്നും നന്നായി കളിച്ചുവെന്നും മോര്‍ഗന്‍ പറഞ്ഞു.
ഇന്ത്യന്‍ ബാറ്റിങ് നിര മികച്ചു നിന്നു; അഭിനന്ദനവുമായി മോര്‍ഗന്‍ - വിരാട് കോലി
ടീം ഇന്ത്യ സര്‍വ്വ സജ്ജമായാണ് തങ്ങളെ നേരിട്ടതെന്നും നന്നായി കളിച്ചുവെന്നും മോര്‍ഗന്‍ പറഞ്ഞു
''ബാറ്റുകൊണ്ട് അവര്‍ നന്നായി കളിച്ചു. അതിനുമുകളിൽ, അവർ സര്‍വ്വ സജ്ജമായാണ് എത്തിയത്. ഞങ്ങള്‍ക്ക് അങ്ങനെ ചെയ്യാന്‍ കഴിയാത്തതിനാല്‍ വിജയവും അവരോടൊപ്പം നിന്നു. ഇന്ത്യന്‍ ബാറ്റിങ് നിരയുടെ പ്രകടനം ഞങ്ങളുടെ ബൗളർമാരെ കുറച്ച് സമ്മർദ്ദത്തിലാക്കി''- മോര്‍ഗന്‍ പറഞ്ഞു. മത്സരത്തിൽ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ഇംഗ്ലണ്ടിനെ പരാജയപ്പെടുത്തിയത്.
ഇംഗ്ലണ്ട് ഉയർത്തിയ 165 റൺസിന്‍റെ വിജയ ലക്ഷ്യം 17.5 ഓവറിൽ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ഇന്ത്യ മറികടക്കുകയായിരുന്നു. അരങ്ങേറ്റ മത്സരത്തില്‍ 56 റൺസ് നേടിയ യുവതാരം ഇഷാൻ കിഷനും 73 റണ്‍സെടുത്ത ക്യാപ്റ്റന്‍ വിരാട് കോലിയും ഇന്ത്യക്കായി മികച്ച പ്രകടനം കാഴ്ചവെച്ചു. ആദ്യ മത്സരത്തിൽ ഇംഗ്ലണ്ട് വിജയിച്ചിരുന്നു. ഇതോടെ അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ഇന്ത്യ 1-1ന് ഒപ്പമെത്തി.