നോട്ടിങ് ഹാം:ഇന്ത്യയ്‌ക്കെതിരായ ടെസ്റ്റ് പരമ്പരയിലെ ആദ്യ മത്സരത്തിൽ ടോസ് നേടിയ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ജോ റൂട്ട് ബാറ്റിങ് തെരഞ്ഞെടുത്തു. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിന്‍റെ രണ്ടാം പതിപ്പിന്‍റെ ഭാഗമായുള്ള ആദ്യ മത്സരം കൂടിയാണ്. അതിനാൽ തന്നെ വിജയത്തിൽ കുറഞ്ഞതൊന്നും ഇരുടീമുകളും ലക്ഷ്യം വെയ്‌ക്കുന്നില്ല.
ഈ വർഷം തുടക്കത്തിൽ ഇന്ത്യയിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ നേരിട്ട വൻതോൽവിക്ക് സ്വന്തം നാട്ടിൽ കണക്കു തീർക്കാമെന്ന പ്രതീക്ഷയിലാണു ജോ റൂട്ട് നയിക്കുന്ന ഇംഗ്ലണ്ട് ടീം. അതേസമയം പ്രഥമ ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ കിവീസിനോടേറ്റ തോല്‍വിയുടെ ക്ഷീണം മാറ്റാനാവും വിരാട് കോലിയും സംഘവും കളത്തിലിറങ്ങുക.