മുംബൈ : ഐസിസി ഏകദിന ലോകകപ്പ് (ICC ODI World Cup) ആവേശത്തിലേക്കുള്ള കാത്തിരിപ്പിലാണ് ലോകമെമ്പാടുമുള്ള ക്രിക്കറ്റ് ആരാധകര്‍. ഓസ്‌ട്രേലിയ (Australia), പാകിസ്ഥാന്‍ (Pakistan) ടീമുകള്‍ ഇതിനോടകം തന്നെ ലോകകപ്പിലേക്കുള്ള പ്രാഥമിക സ്‌ക്വാഡിനെയും പ്രഖ്യാപിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ ടീമുകളും തങ്ങളുടെ സ്‌ക്വാഡിനെ അനൗണ്‍സ് ചെയ്‌തേക്കും.
ആരൊക്കെ ഇന്ത്യന്‍ ടീമിലേക്ക് എത്തുമെന്ന് അറിയാനും ആരാധകര്‍ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. ഇന്ത്യന്‍ ടീമില്‍ പ്രധാനമായും ആരാകും വിക്കറ്റ് കീപ്പര്‍ ബാറ്ററായി ടീമിലേക്ക് എത്തുക എന്നതില്‍ ക്രിക്കറ്റ് പ്രേമികള്‍ക്ക് ഇതുവരെയും ഒരു സൂചനയും ലഭിച്ചിട്ടില്ല. നിലവില്‍ കെഎല്‍ രാഹുല്‍ (KL Rahul), ഇഷാന്‍ കിഷന്‍ (Ishan Kishan), സഞ്ജു സാംസണ്‍ (Sanju Samson) എന്നിവരില്‍ നിന്നാകും വിക്കറ്റ് കീപ്പറെ തെരഞ്ഞെടുക്കുക എന്നാണ് ആരാധകര്‍ കരുതുന്നത്.
ഇതിനിടെയാണ് ഇപ്പോള്‍ ആരാധകരെ ഞെട്ടിച്ച് വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ദിനേശ് കാര്‍ത്തിക് (Dinesh Karthik) രംഗത്തെത്തിയിരിക്കുന്നത്. ലോകകപ്പില്‍ നിങ്ങള്‍ എന്നേയും കാണുമെന്ന ട്വീറ്റോടെയാണ് ഡികെ ആരാധകരെ അമ്പരപ്പിച്ചിരിക്കുന്നത്. ലോകകപ്പ് കളിക്കാന്‍ ഇന്ത്യന്‍ ടീം ഇറങ്ങുമ്പോള്‍ വിക്കറ്റ് കീപ്പര്‍ ബാറ്ററായി ആരെത്തണമെന്ന ആരാധകന്‍റെ ചോദ്യത്തോടുള്ള താരത്തിന്‍റെ പ്രതികരണമായിരുന്നു ഇത്.
Also Read :Sanju Samson | ലോകകപ്പ് ടീമിലെത്താൻ സഞ്ജുവിന്‍റെ മുന്നിലുള്ളത് വലിയ ടാസ്‌ക്... ദിനേശ് കാര്‍ത്തിക്കിന്‍റെ അഭിപ്രായം ഇങ്ങനെ
'ലോകകപ്പില്‍ നിങ്ങള്‍ എന്നേയും കാണും, അക്കാര്യം എനിക്ക് ഉറപ്പ് പറയാന്‍ സാധിക്കും...' -എന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിന്‍റെ ട്വീറ്റ്. അതേസമയം, ഇന്ത്യന്‍ കുപ്പായത്തിലായിരിക്കില്ല താരം ഇത്തവണ ലോകകപ്പിന് ഉണ്ടാകുക. ലോകകപ്പിനുള്ള കമന്‍ററി പാനലിന്‍റെ അംഗമായിട്ടായിരിക്കും താന്‍ ഉണ്ടാകുക എന്ന കാര്യം സ്ഥിരീകരിക്കുന്നതിനായാണ് താരം ഈ അവസരം നിലവില്‍ ഉപയോഗിച്ചിരിക്കുന്നത്.
കഴിഞ്ഞ ഏകദിന ലോകകപ്പില്‍ ഇന്ത്യന്‍ ടീമില്‍ സ്‌പെഷ്യലിസ്റ്റ് ബാറ്ററായി ഇടം പിടിച്ചിരുന്ന താരമായിരുന്നു ദിനേശ് കാര്‍ത്തിക്. വിക്കറ്റ് കീപ്പര്‍ ബാറ്ററായി എംഎസ് ധോണി (MS Dhoni) ടീമില്‍ സ്ഥാനം കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു ദിനേശ് കാര്‍ത്തിക്കിന് സ്‌പെഷ്യലിസ്റ്റ് ബാറ്ററുടെ റോള്‍ കൈകാര്യം ചെയ്യേണ്ടി വന്നിരുന്നത്. ലോകകപ്പില്‍ അത്രമികച്ച പ്രകടനം നടത്താന്‍ കഴിഞ്ഞില്ലെങ്കിലും പിന്നീട് താരത്തിന് വീണ്ടും ഇന്ത്യന്‍ ടീമില്‍ അവസരം ലഭിച്ചിരുന്നു.
ഐപിഎല്ലില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്‌ചവച്ചതിന്‍റെ അടിസ്ഥാനത്തില്‍ 2022ലെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡിലും താരം സ്ഥാനം നേടി. എംഎസ് ധോണി വിരമിച്ച സാഹചര്യത്തില്‍ 2021-2022 കാലയളവില്‍ ഫിനിഷര്‍ റോളില്‍ ഇന്ത്യ പരിഗണിച്ചിരുന്നത് കാര്‍ത്തിക്കിനെയായിരുന്നു. ടി20 ലോകകപ്പിന് പിന്നാലെ ടീമില്‍ നിന്നും പുറത്തായ താരം പിന്നീട് കമന്‍റേറ്ററാകുകയായിരുന്നു. നിലവില്‍ പുരോഗമിക്കുന്ന ദി ഹന്‍ഡ്രഡ് (The Hundred) ടൂര്‍ണമെന്‍റിലെയും കമന്‍റേറ്റര്‍ പാനലില്‍ അംഗമാണ് ദിനേശ് കാര്‍ത്തിക്.
Also Read :കോലിയോ രോഹിത്തോ ബുംറയോ അല്ല ; ഇന്ത്യന്‍ ടീമിലെ പ്രധാന താരത്തെ തെരഞ്ഞെടുത്ത് ദിനേശ് കാര്‍ത്തിക്