ബെംഗളൂരു: കളിക്കളത്തിലും പുറത്തും വളരെയധികം നേട്ടങ്ങൾ സ്വന്തമാക്കിയിട്ടും വിരാട് കോലിയുടെ എളിമയാണ് താരത്തെ ജീവിതത്തിന്‍റെ എല്ലാ തുറകളിലും ചാമ്പ്യനാക്കുന്നതെന്ന് ദിനേഷ് കാർത്തിക്. എന്തൊക്കെയാണ് ഒരു വ്യക്തിയെന്ന നിലയിൽ അദ്ദേഹം നേടിയത്. കഴിഞ്ഞ 10 വർഷമായി അദ്ദേഹം അക്ഷരാർഥത്തിൽ ടീമിനെ നയിച്ചു. അദ്ദേഹത്തിന്‍റെ സ്ഥിരതയും കളിയിലെ വൈദഗ്ധ്യവും ക്രിക്കറ്റ് ലോകത്ത് ആരും തന്നെ നേടിയിട്ടില്ലെന്നും കാർത്തിക് വ്യക്‌തമാക്കി.
വളരെക്കാലമായി ഏകദേശം ഒരു ദശാബ്‌ദത്തിനടുത്തുള്ള ക്രിക്കറ്റിലെ അദ്ദേഹത്തിന്‍റെ ആധിപത്യം സമാനതകളില്ലാത്തതാണ്. മൂന്ന് വ്യത്യസ്‌ത ഫോർമാറ്റുകൾ ഉണ്ടെന്നും മൂന്ന് വ്യത്യസ്‌ത ഫോർമാറ്റുകൾ കളിക്കുന്നത് ബുദ്ധിമുട്ടാണെന്നും ഞങ്ങൾ മനസിലാകും. എന്നാൽ എല്ലാ ഫോർമാറ്റിലും അവന്‍റെ ശരാശരി 50ൽ അധികമാണ്. വിദേശത്ത് മികച്ച രീതിയിൽ സ്കോർ ചെയ്യുന്നു. അവനെക്കുറിച്ച് എനിക്ക് ഒരുപാട് സംസാരിക്കാൻ കഴിയും, കാർത്തിക് പറഞ്ഞു.
എനിക്ക് കോലിയുമായി ഒരു നല്ല സമവാക്യമുണ്ട്. ഒരു വ്യക്തിയെന്ന നിലയിൽ ഞാൻ അവനെ വളരെയധികം ഇഷ്‌ടപ്പെടുന്നു. ഇപ്പോൾ പുഞ്ചിരിച്ചുകൊണ്ട് സാഹചര്യങ്ങൾ കൈകാര്യം ചെയ്യാൻ കഴിയുന്ന രീതിക്ക് അവന് ക്രെഡിറ്റ് നൽകിയേ മതിയാകൂ. ഞാൻ അദ്ദേഹത്തിന് വളരെയധികം ബഹുമാനം നൽകുന്നു. ലോകത്തിന്‍റെ വിവിധ കോണുകളിൽ നിന്ന് അവന് ലഭിക്കുന്ന വാത്സല്യവും സ്‌നേഹവും തീർച്ചയായും അവൻ അർഹിക്കുന്നതാണ്. സത്യത്തിൽ അവൻ വളരെ വികാരാധീനനും, കരുതലും, പ്രതികരണശേഷിയുള്ളവനുമാണ്, കാർത്തിക് പറഞ്ഞു.
കോലിയേയും എംഎസ് ധോണിയേയും പോലുള്ള മറ്റ് സമകാലികരുടെയും നേട്ടങ്ങളെ പോസിറ്റീവായി കാണാൻ സംതൃപ്‌തമായ മാനസികാവസ്ഥയാണ് തന്നെ സഹായിച്ചതെന്നും കാർത്തിക് പറഞ്ഞു. ഞാൻ വളരെ അതൃപ്‌തനായ ഒരു ക്രിക്കറ്റ് കളിക്കാരനായിരുന്നുവെങ്കിൽ അത് വേറൊരു അനുഭവം സമ്മാനിക്കുമെന്നാണ് കരുതുന്നത്. പലതരത്തിലും ഞാൻ സംതൃപ്‌തനാണ്. ഒരു വ്യക്തിയെന്ന നിലയിൽ എല്ലാ കാര്യങ്ങളെയും വളരെ വ്യത്യസ്‌തമായി കാണാൻ എനിക്ക് സാധിക്കുന്നു, കാർത്തിക് പറഞ്ഞു.
പുതിയ ഇന്നിങ്‌സ്: ക്രിക്കറ്റിൽ നിന്ന് വിരമിച്ചതിന് പിന്നാലെ കമന്‍റേറ്റർ എന്ന റോളിലും കാർത്തിക് തിളങ്ങുന്നുണ്ട്. തന്‍റെ പുതിയ ജോലിയിൽ എല്ലാ കോണുകളിൽ നിന്നും അഭിനന്ദനം ലഭിക്കാറുണ്ടെന്നും എന്നാൽ എംഎസ് ധോണിയിൽ നിന്ന് ലഭിച്ച പ്രശംസ ഈ ജോലി തനിക്ക് കൂടുതൽ സവിശേഷമാക്കിയെന്നും കാർത്തിക് വ്യക്‌തമാക്കി. 'ചെറിയ സമയങ്ങളിലാണെങ്കിൽ പോലും കമന്‍ററി ഞാൻ വളരെയധികം ആസ്വദിക്കുന്നുണ്ട്. ഗെയിമിനെക്കുറിച്ച് സംസാരിക്കുന്നത് ഞാൻ ആസ്വദിക്കുന്നു.
ഗെയിമിനെ വളരെ വിശകലനപരമായാണ് നോക്കിക്കാണുന്നത്. അതേസമയം മത്സരം കാണുന്ന എല്ലാവരിലേക്കും അർഥവത്തായ എന്തെങ്കിലും എത്തിക്കാനും ഞാൻ ശ്രമിക്കുന്നുണ്ട്. ഞാൻ എപ്പോഴും ഒരു സാഹചര്യത്തെ എന്‍റേതായ രീതിയിൽ മനസിലാക്കാൻ ശ്രമിക്കുകയും അത് ഞാൻ വിചാരിച്ച രീതിയിൽ മറ്റുള്ളവർക്ക് വ്യക്തമാക്കാൻ ശ്രമിക്കുകയും ചെയ്യുന്നു. എന്നാൽ ഈ ജോലിയിൽ എനിക്ക് എറ്റവും വലിയ അംഗീകാരം ലഭിച്ചത് ഞാൻ പ്രതീക്ഷിക്കാത്ത വ്യക്‌തിയിൽ നിന്നായിരുന്നു.
വലിയ അംഗീകാരം: മഹേന്ദ്ര സിങ് ധോണിയിൽ നിന്ന്. ധോണി എന്നെ വിളിച്ചിരുന്നു. കമന്‍ററി ശരിക്കും ആസ്വദിച്ചുവെന്നും വളരെ നന്നായിരുന്നുവെന്നും അദ്ദേഹം എന്നെ അറിയിച്ചു. ആ അവസരത്തിൽ വൗ, നന്ദി എന്നതായിരുന്നു എന്നായിരുന്നു എന്‍റെ മാനസികാവസ്ഥ. ധോണിയുടെ പ്രശംസ എന്നെ സംബന്ധിച്ച് വളരെ വലുതാണ്. നിങ്ങൾക്കറിയാമോ ധോണി ക്രിക്കറ്റ് മത്സരങ്ങൾ ധാരാളം കാണുന്നുണ്ട്. അതിനാൽ തന്നെ ധോണിയുടെ ആ പ്രശംസ എനിക്ക് മികച്ച പ്രചോദനമാണ് നൽകുന്നത്, കാർത്തിക് കൂട്ടിച്ചേർത്തു.