കേരളം

kerala

ETV Bharat / sports

മിന്നിത്തിളങ്ങി ദീപ്‌തി ശര്‍മ; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍ - വനിത ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റ്

വനിത ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റില്‍ വെസ്‌റ്റ്‌ഇന്‍ഡീസിനെതിരായ മത്സരത്തിലെ താരമായി ഇന്ത്യന്‍ ഓള്‍റൗണ്ടര്‍ ദീപ്‌തി ശര്‍മ. നാല് ഓവറില്‍ 11 റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റ് വീഴ്‌ത്തിയ പ്രകടനമാണ് താരത്തെ പുരസ്‌ക്കാരത്തിന് അര്‍ഹയാക്കിയത്.

India W vs WestIndies W Highlights  IND W vs WI W  deepti sharma  Harmanpreet Kaur  jemimah rodrigues  India women cricket team  ഇന്ത്യ വനിത ക്രിക്കറ്റ് ടീം  ദീപ്‌തി ശര്‍മ  ഹര്‍മന്‍പ്രീത് കൗര്‍  ഇന്ത്യ vs വെസ്‌റ്റ്‌ഇന്‍ഡീസ്  ജെമിമ റോഡ്രിഗസ്  വനിത ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റ്  Women s Tri Nation T20 Tournament
മിന്നിത്തിളങ്ങി ദീപ്‌തി ശര്‍മ; വിന്‍ഡീസിനെ തകര്‍ത്ത് ഇന്ത്യ ഫൈനലില്‍

By

Published : Jan 31, 2023, 10:07 AM IST

ഈസ്റ്റ് ലണ്ടന്‍: വനിത ത്രിരാഷ്‌ട്ര ടി20 ടൂര്‍ണമെന്‍റില്‍ ഇന്ത്യ ഫൈനലില്‍. വെസ്‌റ്റ്‌ഇന്‍ഡീസിനെ എട്ട് വിക്കറ്റിന് തോല്‍പ്പിച്ചാണ് ഇന്ത്യയുടെ മുന്നേറ്റം. ആദ്യം ബാറ്റ് ചെയ്‌ത വിന്‍ഡീസ് നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 94 റണ്‍സാണ് നേടിയത്. നാല് ഓവറില്‍ രണ്ട് മെയ്‌ഡനുള്‍പ്പെടെ 11 റണ്‍സ് മാത്രം വിട്ടുനല്‍കി മൂന്ന് വിക്കറ്റ് വീഴ്ത്തിയ ദീപ്‌തി ശ‌ര്‍മയുടെ പ്രകടനം ഇന്ത്യയ്‌ക്ക് നിര്‍ണായകമായി.

മറുപടിക്കിറങ്ങിയ ഇന്ത്യ 13.5 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്‌ടത്തില്‍ 95 റണ്‍സെടുത്താണ് വിജയം ഉറപ്പിച്ചത്. ജെമിമ റോഡ്രിഗസാണ് ഇന്ത്യയുടെ വിജയത്തിന് ചുക്കാന്‍ പിടിച്ചത്. പുറത്താവാതെ 39 പന്തില്‍ 42 റണ്‍സാണ് താരം നേടിയത്. ക്യാപ്റ്റന്‍ ഹര്‍മന്‍പ്രീത് കൗര്‍ പിന്തുണയേകി.

പുറത്താവാതെ 23 പന്തില്‍ 32 റണ്‍സാണ് ഹര്‍മന്‍റെ സമ്പാദ്യം. പിരിയാത്ത മൂന്നാം വിക്കറ്റില്‍ ജെമിമയും ഹര്‍മനും ചേര്‍ന്ന് 54 റണ്‍സാണ് ഇന്ത്യന്‍ ടോട്ടലിലേക്ക് ചേര്‍ത്തത്. സ്‌മൃതി മന്ദാന (5 പന്തില്‍ 5), ഹര്‍ലിന്‍ ഡിയോള്‍ (16 പന്തില്‍ 13) എന്നിവരുടെ വിക്കറ്റാണ് ഇന്ത്യയ്‌ക്ക് നഷ്‌ടമായത്.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റുചെയ്യാനിറങ്ങിയ വിന്‍ഡീസിനെ തുടര്‍ച്ചയായ ഇടവേളകളില്‍ വിക്കറ്റ് വീഴ്‌ത്തിയാണ് ഇന്ത്യന്‍ ബോളര്‍മാര്‍ പ്രതിരോധത്തിലാക്കിയത്. 34 പന്തില്‍ 34 റണ്‍സെടുത്ത ക്യാപ്റ്റന്‍ ഹെയ്‌ലി മാത്യൂസാണ് വിന്‍ഡീസിന്‍റെ ടോപ് സ്‌കോറര്‍. ഇന്ത്യയ്‌ക്കായി പൂജ വസ്‌ത്രാക്കര്‍, രാജേശ്വരി ഗെയ്‌ക്‌വാദ് എന്നിവരും തിളങ്ങി.

പൂജ നാല് ഓവറില്‍ 19 റണ്‍സിന് രണ്ട് വിക്കറ്റ് നേടിയപ്പോള്‍ രാജേശ്വരി ഒമ്പത് റണ്‍സ് മാത്രം വഴങ്ങി ഒരു വിക്കറ്റും സ്വന്തമാക്കി. തോല്‍വിയോടെ വിന്‍ഡീസ് ടൂര്‍ണമെന്‍റില്‍ നിന്നും പുറത്തായി. ദീപ്‌തി ശര്‍മായാണ് മത്സരത്തിലെ താരം. ഫെബ്രുവരി രണ്ടിന് നടക്കുന്ന ഫൈനലില്‍ ആതിഥേയരായ ദക്ഷിണാഫ്രിക്കയാണ് ഇന്ത്യയുടെ എതിരാളി.

ALSO READ:Watch: ഈ കണ്ണീര്‍ ആനന്ദത്തിന്‍റേത്; ലോകകപ്പ് നേട്ടത്തെക്കുറിച്ച് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടാതെ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഷഫാലി വര്‍മ

ABOUT THE AUTHOR

...view details