സിഡ്‌നി: ഓസ്‌ട്രേലിയന്‍ ക്രിക്കറ്റര്‍ ഡേവിഡ് വാര്‍ണര്‍ക്ക് ഇന്ത്യയില്‍ നിരവധി ആരാധകരുണ്ട്. ഒരു ദശാബ്‌ദത്തിലേറെയായി ഐപിഎല്ലിന്‍റെ ഭാഗമായ താരം കളിക്കളത്തിനപ്പുറത്ത് സോഷ്യല്‍ മീഡിയയിലൂടെയുമാണ് ആരാധകരെ കയ്യിലെടുക്കുന്നത്. ഇപ്പോഴിതാ ഗണേശ ചതുർത്ഥിയോടനുബന്ധിച്ച് തന്‍റെ ആരാധകർക്ക് ആശംസകൾ അറിയിച്ചിരിക്കുകയാണ് താരം.
ഇന്‍സ്റ്റഗ്രാമിലൂടെയാണ് വാര്‍ണര്‍ ആശംസകൾ അറിയിച്ചിരിക്കുന്നത്. ഗണപതി പശ്ചാത്തലത്തിലുള്ള കൈകൂപ്പി നില്‍ക്കുന്ന ചിത്രത്തോടൊപ്പമാണ് വാര്‍ണറുടെ ഇന്‍സ്റ്റഗ്രാം പോസ്റ്റ്.